Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 18

3181

ജമാദുല്‍ അവ്വല്‍ 03

സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

റഹീം ചേന്ദമംഗല്ലൂര്‍

യു.ജി.സിയും എ.ഐ.സി.ടി.ഇയും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഒറ്റ പെണ്‍കുട്ടിക്ക് പി.ജി പഠനത്തിന് നല്‍കുന്ന ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ്, പെണ്‍കുട്ടികള്‍ക്ക് ടെക്നിക്കല്‍ ബിരുദ/ഡിപ്ലോമ പഠനത്തിന് നല്‍കുന്ന പ്രഗതി, പ്രത്യേക ശേഷിയുള്ളവര്‍ക്ക് ടെക്നിക്കല്‍ ബിരുദ/ഡിപ്ലോമ പഠനത്തിന് നല്‍കുന്ന സാക്ഷം ഉള്‍പ്പെടെ എട്ട് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയമാണ് നീട്ടിയത്. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://scholarships.gov.in/. പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ക്കും ഡിസംബര്‍ 31 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.

 

ഡെവലപ്പ്‌മെന്റ് മാനേജ്‌മെന്റില്‍ പി.ജി

പട്‌നയിലെ ഡെവലപ്പ്‌മെന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന രണ്ട് വര്‍ഷത്തെ എ.ഐ.സി.ടി.ഇ അംഗീകൃത ഫുള്‍ ടൈം പി.ജി പ്രോഗ്രാം ഇന്‍ ഡെവലപ്പ്‌മെന്റ് മാനേജ്‌മെന്റ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ നല്‍കാം. മെറിറ്റ് അടിസ്ഥാനത്തില്‍ 100 ശതമാനം സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ക്ക് CAT/XAT/GMAT/CMAT/MAT  സ്‌കോര്‍ ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക്  https://www.dmi.ac.in/ എന്ന വെബ്‌സൈറ്റ് കാണുക.

 

NKW സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

അമേരിക്കയിലെ ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന NKW (DR. NIDHI KADIR WATSON MEMORIAL SCHOLARSHIP)  മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. അപേക്ഷകര്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആയിരിക്കണം, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. മെഡിക്കല്‍ പഠനത്തിന് പ്രതിവര്‍ഷം 75000 രൂപയും, എഞ്ചിനീയറിംഗ് പഠനത്തിന് 50000 രൂപ വരെയും സ്‌കോളര്‍ഷിപ്പ് ലഭിക്കും.  http://www.nkwprogram.org/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 

IIFT-യില്‍ എം.ബി.എ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (IIFT) നല്‍കുന്ന എം.ബി.എ ഇന്റര്‍നാഷ്‌നല്‍ ബിസിനസ് പ്രവേശന പരീക്ഷക്ക് ഡിസംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദ യോഗ്യതയുള്ളവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം (ഇവര്‍ 2021 ഒക്‌ടോബര്‍ 7-നകം യോഗ്യത നേടിയിരിക്കണം). അപേക്ഷാ ഫീസ് 2500 രൂപ. ജനുവരി 24-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http://tedu.iift.ac.in/iift/index.php.

 

ക്യൂന്‍ എലിസബത്ത് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ്

കോമണ്‍വെല്‍ത്ത് ലോ ഇന്‍കം, മിഡില്‍ ഇന്‍കം രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സര്‍വകലാശാലകളില്‍ രണ്ട് വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാം പഠനത്തിന് അവസരമൊരുക്കുന്ന ക്യൂന്‍ എലിസബത്ത് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2021 ജനുവരി 18 ആണ്. ബിരുദമാണ് യോഗ്യത, ഉയര്‍ന്ന പ്രായപരിധിയില്ല. രാജ്യത്തിന് പുറത്തുള്ള സര്‍വകലാശാലയിലേക്കേ അപേക്ഷിക്കാനാവൂ. വിശദ വിവരങ്ങള്‍ക്ക് https://www.acu.ac.uk/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 


മത്സരപരീക്ഷാ പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് (CCMY)  സെന്ററിലെ സൗജന്യ പരിശീലന കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാനങ്ങളിലെ വിവിധ മത്സര പരീക്ഷകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാനത്തുടനീളമുള്ള 56 സെന്ററുകളിലേക്ക് പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. ഡിഗ്രി, പ്ലസ് ടു, ഹോളിഡേ എന്നിങ്ങനെയാണ് ബാച്ചുകള്‍. ആറ് മാസ കോഴ്‌സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലെയും CCMY  സെന്ററുകളില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കും. സെന്ററുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് http://www.minoritywelfare.kerala.gov.in/ വെബ്‌സൈറ്റ് കാണുക.

 

ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം 

സാമൂഹിക പ്രവര്‍ത്തന രംഗത്ത് തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ എന്‍.ജി.ഒ ആയ പീപ്പ്ള്‍സ് ഫൗണ്ടഷന്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാനവിക വിഷയങ്ങളില്‍ ബിരുദ/ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അവരുടെ ബയോഡാറ്റ [email protected] എന്ന മെയ്‌ലിലേക്കോ 7736501088 (Whatsapp)  എന്ന നമ്പറിലേക്കോ ഡിസംബര്‍ 30-നകം അയക്കേണ്ടതാണ്.

 

എയര്‍പോര്‍ട്ട് അതോറിറ്റി റിക്രൂട്ട്‌മെന്റ്

എയര്‍പോര്‍ട്ട് അതോറിറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജര്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലായി 368-ല്‍ പരം ഒഴിവുകളാണുള്ളത്. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് https://www.aai.aero/ എന്ന വെബ്‌സൈറ്റ് കാണുക.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (68-70)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹം നിറഞ്ഞൊരു പ്രാര്‍ഥന
ജഅ്ഫര്‍ എളമ്പിലാക്കോട്