വേനല്‍ മഴ
നസീറ അനീസ്, കടന്നമണ്ണ
ചുട്ടുപതച്ചൊരീ ധരണി തന്‍ വിരിമാറില്‍
ഇന്നലെ നീ ചൊരിഞ്ഞമൃതെന്റെ നാഥാ,
ഇത്തിരിയെങ്കിലും നിന്റെ
കാരുണ്യകണത്തോളമെത്തില്ല,
മറ്റെല്ലാം ചേര്‍ന്നാലുമൂഴിയില്‍.
കൃത്രിമക്കാറ്റുകള്‍, കൗശലപ്പെയ്ത്തുകള്‍
ഒന്നുമേ ഞങ്ങള്‍ തന്‍ ഉള്ളം നനച്ചീല......
നീ കനിഞ്ഞൊരിത്തിരിപ്പെയ്ത്തില്‍,
മനംകുളിര്‍ന്നിതാ, കൈകളുയര്‍ന്നിതാ.
നിന്നെ സ്മരിക്കാന്‍ മെനക്കെടാ മര്‍ത്ത്യനു
നീ ചൊരിയുന്നു മഹാമാരി പാഠമായ്.
അപ്പൊഴും
കരുണ തുളുമ്പുന്ന നിന്നുള്ളമറിയുന്നു
ഇന്നു ചൊരിഞ്ഞൊരീ,
ഇത്തിരിപ്പെയ്ത്തില്‍ ഞാന്‍...
Comments