ഉപയോഗമില്ലാത്തവ
അഷ്‌റഫ് കാവില്‍
അമ്മിയും
ആട്ടുകല്ലും
ഉരലും
ഉലക്കയും...
വക്കടര്‍ന്നതും
തുരുമ്പു തിന്നതും
ക്ലാവു പിടിച്ചവയുമെല്ലാം
കൊട്ടവണ്ടിയില്‍ കയറ്റി
ആക്രിക്കച്ചവടക്കാരന്‍
അത്യാഗ്രഹത്തോടെ
വീട്ടുകാരനോട് തിരക്കി;
'ഉപയോഗമില്ലാത്തവയായി
മറ്റെന്തെങ്കിലുമിരിപ്പുണ്ടോ
വില കൂട്ടിത്തരാം...'
എന്തോ ഓര്‍ത്ത്
വീട്ടുകാരന്‍
വൃദ്ധ മാതാപിതാക്കള്‍
കിടക്കുന്ന മുറിയിലേക്ക്
കയറിപ്പോയി.
Comments