Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 04

3166

1442 മുഹര്‍റം 16

മാഞ്ഞുപോയൊരു വാക്ക് (പാലത്തായി പെണ്‍കുട്ടിക്ക്)

യാസീന്‍ വാണിയക്കാട്‌

1
ആദ്യ പിരീഡില്‍
ആദ്യ ബെഞ്ചിലിരുന്ന്
ആദ്യം നീ മനഃപാഠമാക്കിയ 
കാവ്യമേതായിരുന്നു?
ഗുരുദേവോ ഭവ!

ഹൃദയം തുറന്നുപിടിച്ച് 
ആദ്യം കണ്ട കാഴ്ച?
അക്ഷരക്കൂട്ടുകളുടെ 
നൃത്തച്ചുവടുകളോ!

ഒടുവില്‍ നീ 
മായ്ച്ചുകളഞ്ഞത്
ഏതു വാക്കായിരുന്നു?

നീതി.....!

2
എഴുതിത്തീരാത്ത 
പുസ്തകത്താളില്‍ നീയൊരു 
ക്ലാസ് മുറി വരയ്ക്കുക.

വിഷം തീണ്ടിയ പദങ്ങളെ
മായ്‌ച്ചെഴുതാന്‍ വെള്ളിപ്പച്ചകള്‍
മുളപ്പിക്കുക.

കരുണ വറ്റാത്ത
സകല പദങ്ങളെയും
ഭൂമിയില്‍നിന്നും കൊള്ളയടിച്ച്
നിന്റെ ക്ലാസ് മുറിയിലെ
അന്തേവാസിയാക്കുക.

3
ചായപ്പെന്‍സില്‍ മുനകള്‍
കടുംനിറം കുടിച്ച പൂക്കളെ
നിന്റെ കൈവിരലാല്‍
വിരിയിക്കുന്നു. 

ഓരോ പൂവിനും
നീതി, ദയ, കരുണ,
സമത്വം, ആര്‍ദ്രത, അലിവ്
എന്നിങ്ങനെ പേര്. 

വാടാത്ത
ഓരോ പൂക്കളെയും
നീ ഹൃദയത്തില്‍ ചൂടുക.

4
കണ്ണുനീര്‍ ചാലിലൂടെ
കടലാസുവഞ്ചി തുഴഞ്ഞ്
നീ വന്നത്
നിയമപുസ്തകത്തിലെ
തലയെടുപ്പുള്ള പദങ്ങളെ
തൊട്ടുണര്‍ത്താനോ?

അത് 
മമ്മികളാണ്!

Comments

Other Post

ഹദീസ്‌

വേരുള്ള സൗഹൃദങ്ങള്‍
ടി.എം ഇസാം

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (34-37)
ടി.കെ ഉബൈദ്‌