മലപ്പുറത്തെ ആന
'കുഴിബോംബ്, കുഴിയില്ലാത്ത ബോംബ്, കുഴി ഉണ്ടായിരുന്ന ബോംബ്, കുഴി ഉണ്ടാവാന്‍ സാധ്യതയുള്ള ബോംബ്' ഇങ്ങനെ പലതരം ബോംബുകള്‍ നിരത്തിവെച്ച മലപ്പുറത്തെ പാകിസ്താനങ്ങാടി ബോംബുകട കണ്ടിട്ടുണ്ടോ? എഴുപതു ശതമാനം വരുന്ന ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ ശ്വാസം വിടാന്‍ പോലും കഴിയാതെ, ഏതു നേരത്തും പൊട്ടിപ്പുറപ്പെടാവുന്ന വര്‍ഗീയ കലാപങ്ങളെ പേടിച്ച് ഞെരുങ്ങിയമര്‍ന്നു ജീവിക്കുന്ന മലപ്പുറത്തെ ഇതര മതവിശ്വാസികളുടെ അവസ്ഥയറിയുമോ? ഹൊ! മലപ്പുറം ഇത്രയേറെ ഭീകരരുടെ നാടാണോ!?
1921-ലെ മലബാര്‍ സമരത്തിനിപ്പുറം, കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ഗീയ കലാപങ്ങളോ സ്ഫോടനങ്ങളോ നടന്നിട്ടില്ലാത്ത മലപ്പുറത്തിനു നേരെ എവിടന്നാണ്, എന്തുകൊണ്ടാണ് ഇത്രമാത്രം വിദ്വേഷപ്രചാരണങ്ങള്‍ വന്നുചേരുന്നത്?
'നല്ല ബോംബ് വേണമെങ്കില്‍ മലപ്പുറത്ത് കിട്ടു'മെന്ന് ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉറപ്പിച്ചു പറയുന്നുണ്ട്. വര്‍ഗീയ കലാപത്തില്‍ പരിക്കുപറ്റി ജോലിയും ജീവിതവും നഷ്ടപ്പെട്ട പോലീസുകാരനായി സത്യന്‍ അന്തിക്കാട് സിനിമയില്‍ മുരളിയെത്തുമ്പോള്‍ അതിന്റെ ക്രെഡിറ്റും വന്നെത്തി നില്‍ക്കുന്നത് മലപ്പുറത്താണ്. 2006-ലെ 'മലപ്പുറത്തെ' വര്‍ഗീയ കലാപമെന്ന് മുരളി പറയുമ്പോള്‍ എന്നാണ്, എവിടെയാണ് 'മലപ്പുറത്ത്' അത്തരത്തിലൊരു കലാപമുണ്ടായിട്ടുള്ളതെന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. മലപ്പുറത്തെ ഏത് അങ്ങാടിയിലാണ് ഫുട്ബോളല്ലാത്ത, ഈ പറയപ്പെടുന്ന ബോംബുകള്‍ വില്‍ക്കുന്നത്?
മലപ്പുറം വര്‍ഗീയ കേന്ദ്രമാണെന്ന് കടകംപളളി സുരേന്ദ്രനും, മലപ്പുറത്തെ സമരക്കാര്‍ രാജ്യദ്രോഹികളെന്ന് ജി. സുധാകരനും പറഞ്ഞു. മുസ്‌ലിം തീവ്രവാദമാണ് മലപ്പുറത്ത് നടക്കുന്നതെന്നും മലപ്പുറം മിനി പാകിസ്താനാണെന്നുമൊക്കെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നിരന്തരം മലപ്പുറത്തെ വിളിക്കാന്‍ ചിലര്‍ക്ക് എന്തുകൊണ്ട് കഴിയുന്നു? എന്തുകൊണ്ട് മലപ്പുറത്തെ കുറിച്ചുള്ള ഈ കുപ്രചാരണങ്ങളെയെല്ലാം പൊതുബോധം ശരിവെക്കുന്നു? അല്ലെങ്കില്‍ അനുവദിച്ചു കൊടുക്കുന്നു? ഇത് കാലങ്ങളായി തുടര്‍ന്നുപോരുന്ന, മുസ്‌ലിം ഭൂരിപക്ഷ മേഖലയോടുള്ള, മലപ്പുറത്തെ മനുഷ്യരുടെ 'മതം' തെരഞ്ഞുപിടിച്ചുള്ള കലര്‍പ്പില്ലാത്ത ഫോബിയയുടെ അടയാളമാണ്. അതേ, ഇസ്ലാമോഫോബിയ തന്�
Comments