വിദൂര വിദ്യാഭ്യാസത്തിലൂടെ നിയമം പഠിക്കാം
നാഷ്‌നല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മാസ്റ്റേഴ്സ്, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. https://ded.nls.ac.in/ എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം The Director, Distance Education Department (DED), National Law School of India University Nagarbhavi, Bengaluru 560242 (Old Pin-560072), Phone: 080-23160524/529 എന്ന അഡ്രസ്സിലേക്ക് ജൂണ്‍ 30-നകം എത്തിക്കണം. 1500 രൂപയാണ് അപേക്ഷാ ഫീസ്. രണ്ട് വര്‍ഷ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് ലോസ്, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ലോ, മെഡിക്കല്‍ ലോ & എത്തിക്‌സ്, എന്‍വയോണ്‍മെന്റല്‍ ലോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ലോ, ചൈല്‍ഡ് റൈറ്റ്‌സ് ലോ, കണ്‍സ്യൂമര്‍ ലോ & പ്രാക്ടീസ്, സൈബര്‍ ലോ & സൈബര്‍ പ്രാക്ടീസ് എന്നീ കോഴ്‌സുകള്‍ ലഭ്യമാണ്. ഒരേസമയം ഒന്നിലധികം കോഴ്‌സുകളിലേക്കും അപേക്ഷ നല്‍കാം. ഓരോന്നിനും വേറെവേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 91þ080þ2316þ0524 / +91-080-2316-0529, [email protected]
ഓണ്‍ലൈന്‍ പരിശീലന കോഴ്‌സുകള്‍
ബി. എസ്. എന്‍. എല്‍ കേരള സര്‍ക്ക്ള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ഇന്റസ്ട്രിയല്‍/ വൊക്കേഷണല്‍ ട്രെയ്‌നിംഗുകള്‍ ആരംഭിച്ചു. രണ്ടും, നാലും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പരിശീലന കോഴ്‌സുകള്‍ക്ക് ബി. ടെക്, എം. ടെക്, പോളിടെക്നിക് ഡിപ്ലോമ, ബി. സി. എ, എം. സി. എ കോഴ്‌സുകള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് അപേക്ഷ നല്‍കാം. എല്ലാ തിങ്കളാഴ്ചകളിലും പുതിയ ബാച്ചുകള്‍ ആരംഭിക്കും. രണ്ടാഴ്ചത്തെ കോഴ്‌സുകള്‍ക്ക് 2380 രൂപയും, നാലാഴ്ചത്തെ കോഴ്‌സുകള്‍ക്ക് 4760 രൂപയുമാണ് ഫീസ് (19 ശതമാനം ജി. എസ്. ടിയും). ദിവസവും മൂന്ന് മണിക്കൂറാണ് പരിശീലനം. വിശദ വിവരങ്ങള്‍ക്ക്: http://rttctvm.bnsl.co.in/.
CCMN -2020
ജാം അടിസ്ഥാനമാക്കിയുള്ള എം. എസ്. സി/ എം. എസ്. സി (ടെക്) കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് ജൂണ്‍ 12 വരെ രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ 19 എന്‍. ഐ. ടികള്‍ക്ക് പുറമെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സ് & ടെക്‌നോളജി, സെയിന്റ് ലോംഗോവാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി ഉള്‍പ്പെടെ 21 സ്ഥാപനങ്ങളിലെക്കാണ് സെന്‍ട്രലൈസ്ഡ് കൗണ്‍സലിംഗ് ഫോര്‍ എം. എസ്. സി/ എം. എസ്. സി (ടെക്) അഡ്മിഷന്‍ (CCMN -2020). കോഴിക്കോട് എന്‍. ഐ. ടിയില്‍ 75 സീറ്റുകളാണുള്ളത്. https://ccmn.admissions.nic.in/ എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 12-നകം രജിസ്റ്റര്‍ ചെയ്ത് ചോയ്സുകള്‍ നല്‍കുകയും, ലോക്ക് ചെയ്യുകയും വേണം. 60 ശതമാനം മാര്‍ക്കോടെ യോഗ്യതാ ബിരുദം നേടിയിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. ഇവര്‍ സെപ്റ്റംബര്‍ 15-നകം യോഗ്യത നേടിയിരിക്കണം. 2020 ജാം സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുക. ആദ്യ സീറ്റ് അലോട്ട്‌മെന്റ് ജൂണ്‍ 17-ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇമെയില്‍: [email protected]
Post-Doctoral Fellowship Programme
എര്‍ത്ത്, ഓഷ്യന്‍ & ക്ലയ്മറ്റ് സയന്‍സസ്, ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ലരേ തുടങ്ങി വിവിധ മേഖലകളില്‍ ഗവേഷണം നടത്താന്‍ ഐ. ഐ. ടി ഭുവനേശ്വര്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ നല്‍കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ എഞ്ചിനീയറിംഗ്/സയന്‍സ്/ഹ്യൂമാനിറ്റിസ് മേഖലയില്‍ പി. എച്ച്. ഡി യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റ് കോപ്പിയും അനുബന്ധ രേഖകളും Assistant Registrar (Academic Affairs), Indian Institute of Technology Bhubaneswar, Argul, Khordha, PIN - 752050, Odisha എന്ന അഡ്രസ്സിലേക്ക് അയക്കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അടിസ്ഥാനമാക്കി മാസം 55000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് https://www.iitbbs.ac.in/admission എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍: 0674-7134578, ഇമെയില്‍: [email protected]
എം. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ് ചെയ്യാം
Indian Institute of Information Technology & Management Kerala (IIITM-K) യുടെ എം. എസ്. സി (കമ്പ്യൂട്ടര്‍ സയന്‍സ്) എം. ഫില്‍ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു വര്‍ഷമാണ് എം. ഫില്‍ കോഴ്‌സുകളുടെ കാലാവധി. സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, മെഷീന്‍ ഇന്റലിജന്‍സ്, ജിയോ-സ്പഷ്യല്‍ അനലിറ്റിക്സ് എന്നിവയിലാണ് എം. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പെഷ്യലൈസേഷനുകള്‍. യോഗ്യത, ഫീസ്, സീറ്റ്, പേപ്പറുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ https://www.iiitmk.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 500 രൂപ. GATE സ്‌കോര്‍ നേടിയവര്‍ക്ക് അഡ്മിഷന്‍ ടെസ്റ്റ് എഴുതേണ്ടതില്ല (കട്ട് ഓഫ് മാര്‍ക്ക് സ്ഥാപനം നിശ്ചയിക്കും) NET യോഗ്യത ഉള്ളവര്‍ക്ക് എം. ഫില്‍ അഡ്മിഷനും എന്‍ട്രന്‍സ് പരീക്ഷയില്‍ ഇളവുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്: ഇമെയില്‍: [email protected], ഫോണ്‍: +91 471 2527567, + 91 471 2700777
പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാം
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജിയില്‍ (ഞഏകജഠ) വിവിധ വിഷയങ്ങളില്‍ എം. ടെക്, പി. എച്ച്. ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://www.rgipt.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ആകെ 104 എം. ടെക് സീറ്റുകളാണുള്ളത്. അമേഠിക്ക് പുറമെ ബാംഗ്ലൂരിലും സെന്ററുണ്ട്. അപേക്ഷാ ഫീസ് 500 രൂപ. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments