Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

PG Scholarship (GATE/GPAT)

റഹീം ചേന്ദമംഗല്ലൂര്‍


ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ (AICTE) അംഗീകൃത സ്ഥാപനങ്ങളില്‍ GATE / GPAT പരീക്ഷകളിലൂടെ ഫുള്‍ടൈം പി.ജി കോഴ്‌സുകളായ എം.ഇ, എം.ടെക്, എം.ആര്‍ക്ക്, എം.ഫാം കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് AICTE സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 12400 രൂപ തോതിലാണ് സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കുക. 2019-'20 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. സ്ഥാപന മേധാവികള്‍ 2019 സെപ്റ്റംബര്‍ 30-ന് മുമ്പായി അപേക്ഷയിന്‍ മേലുള്ള വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി നല്‍കണം. ഒ.ബി.സി വിദ്യാര്‍ഥികള്‍ നോണ്‍-ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച സംശയങ്ങള്‍ക്ക് 011-26131576-78, 80 എന്ന നമ്പറിലേക്ക് വിളിക്കാം[email protected]  എന്ന ഐ.ഡിയിലേക്ക് മെയില്‍ അയക്കുകയും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.aicte-india.org/  എന്ന വെബ്‌സൈറ്റില്‍ ജഏ ടരവീഹമൃവെശു PG Scholarship (GATE/GPAT)  ലിങ്ക് കാണുക.

 

വിദേശങ്ങളില്‍ റിസര്‍ച്ച് പേപ്പര്‍ അവതരിപ്പിക്കാന്‍ AICTE-INAE യാത്രാ അലവന്‍സ് 

വിദേശ രാജ്യങ്ങളില്‍ conference/seminar/symposium/workshop/exhibition പ്രോഗ്രാമുകളില്‍ പങ്കെടുത്ത് റിസര്‍ച്ച് പേപ്പര്‍ അവതരിപ്പിക്കാന്‍ AICTE - INAE ( India National Academy of Engineering)യാത്രാ അലവന്‍സ് നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥി സംഘങ്ങള്‍ക്കും ഒരു ലക്ഷം രൂപവരെ ഈ ഇനത്തില്‍ ലഭിക്കും. റിസര്‍ച്ച് പേപ്പറിന്റെ വിശദമായ വിവരങ്ങള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എഞ്ചിനീയറിംഗില്‍ ഡിഗ്രി/ പി.ജി കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. https://www.inae.in/aicte-inae-travel-grant-scheme/ എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം Executive Director, Indian National Academy of Engineering (INAE), Unit No. 604-609, 6th Floor, Tower A, SPAZE I-Tech Park, Sector 49, Sohna Road, Gurgaon - 122018, Phone : 0124-4239480 എന്ന അഡ്രസ്സിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.inae.in/

 

റെക്കോര്‍ഡ്‌സ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

നാഷ്‌നല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ സ്‌കൂള്‍ ഓഫ് ആര്‍ക്കൈവല്‍ സ്റ്റഡീസില്‍ റെക്കോര്‍ഡ്സ് മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എം.എ സോഷ്യല്‍ സയന്‍സസ്/എം.എ ഹിസ്റ്ററി/എം.എസ്.സി അപ്ലൈഡ്/ഫിസിക്കല്‍ സയന്‍സസ് എന്നിവയില്‍ 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷ നല്‍കാം. ഒ.ബി.സി, മറ്റ് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്. 2019 സെപ്റ്റംബര്‍ 6-നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന സമയം. കോഴ്സ് ഫീ 1500 രൂപ. തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രതിമാസം 3000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. പ്രായ പരിധി 30 വയസ്സ്. അപേക്ഷാ ഫോം http://nationalarchives.nic.in/ എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം, ആവശ്യമായ മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  Director General of Archives, National Archives of India, Janpath, New Delhi-110001  എന്ന അഡ്രസ്സിലേക്ക് അയക്കണം.

 

നോര്‍ക്ക റൂട്ട്‌സ് നൈപുണ്യ പരിശീലനം

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സ് മൂന്ന് മാസത്തെ നൈപുണ്യ പരിശീലനം നല്‍കുന്നു. 18-45 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. Logistic & Supply Chain Management, Financial Accounting Packages, Civil Design with Auto CAD, Industrial Electrician തുടങ്ങി 14-ഓളം മേഖലയിലാണ് പരിശീലനം നല്‍കുന്നത്. കോഴ്സ് ഫീയുടെ 25 ശതമാനം മാത്രം ഗുണഭോക്താക്കള്‍ വഹിച്ചാല്‍ മതി. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് http://www.norkaroots.net/skillupgradation.htm

 

ബയോടെക് ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിംഗ് പ്രോഗ്രാം

ബയോടെക്‌നോളജി വിദ്യാര്‍ഥികള്‍ക്ക് 6 മാസത്തെ ബയോടെക് ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിംഗ് പ്രോഗ്രാം (ബി.ഐ.ടി.പി) ചെയ്യാന്‍ അവസരം. കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം നടത്തുന്ന പ്രോഗ്രാമിലേക്ക് ആഗസ്റ്റ് 22 വരെ അപേക്ഷ സമര്‍പ്പിക്കാം.  ബയോടെക്‌നോളജിയിലോ / ബയോ ഇന്‍ഫര്‍മാറ്റിക്‌സിലോ 50 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക്/ എം.എസ്.സി/ എം.ടെക്/ എം.വി.എസ്.സി/ എം.ബി.എയാണ് യോഗ്യത. http://bcil.nic.in/bitp2019/index.asp എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും Programme Co - ordinator , DBT - BITP, Biotech Consortium India, 5th Floor, Anuvrat Bhavan, 210, Deen Dayal Upadhyaya Marg, New Delhi - 110002  എന്ന അഡ്രസ്സിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌