Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 23

3114

1440 ദുല്‍ഹജ്ജ് 21

കുഞ്ഞി ബീപാത്തു ടീച്ചര്‍

സീനത്ത് ബാനു, തൃക്കാക്കര

ഏകദേശം മൂന്നര പതിറ്റാണ്ടു കാലം എറണാകുളം ജില്ലയില്‍ ഇസ്‌ലാമിക പ്രസ്ഥാനരംഗത്ത് സജീവമായിരുന്നു കുഞ്ഞി ബീപാത്തു ടീച്ചര്‍ (75).
സത്യസന്ധമായ ജീവിതത്തിലൂടെയും തെളിമയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും നല്ലൊരു സുഹൃദ്‌വലയം സൃഷ്ടിക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചു. ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയില്‍, പ്രത്യേകിച്ച് പ്രധാനാധ്യാപിക എന്ന ഭാരിച്ച ചുമതല ഏറ്റെടുക്കേി വന്നപ്പോള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. സ് ക്വാഡ് പ്രവര്‍ത്തനങ്ങളിലും മറ്റും ടീച്ചര്‍ പ്രചോദനവും മാതൃകയുമായിരുന്നു.
യൂനിറ്റ്, ഏരിയാ, ജില്ലാതലങ്ങളില്‍ നേതൃപരമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജീവിതത്തില്‍ പുലര്‍ത്തിയ കണിശമായ അച്ചടക്കവും കഠിനാധ്വാന ശൈലിയും ഔദ്യോഗിക- കുടുംബ -പ്രാസ്ഥാനിക ജീവിതങ്ങള്‍ ഒരുപോലെ മുന്നോട്ടു കൊുപോകാന്‍ സഹായകമായി. ഏതു പ്രതിസന്ധിഘട്ടങ്ങളെയും അല്ലാഹുവിന്റെ വിധിയില്‍ പൂര്‍ണമായ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് ശാന്തമനസ്സോടെ തരണം ചെയ്യുമായിരുന്നു. 
ജോലിയില്‍നിന്ന് വിരമിച്ച ശേഷം ബശീര്‍ മുഹിയിദ്ദീന്‍ മൗലവി നയിച്ച ഝടഇ-യുടെ പ്രഥമ ബാച്ചില്‍ ചേര്‍ന്ന്  ഒരു പരീക്ഷ പോലും ഒഴിവാക്കാതെ 13 വര്‍ഷത്തെ ഖുര്‍ആന്‍ പഠനം പൂര്‍ത്തീകരിച്ചു. അതിനിടയില്‍ കലൂരില്‍ ഒരു പുതിയ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ആരംഭിച്ചു പഠിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പറവൂര്‍ ഏരിയയിലേക്ക് താമസം മാറിയതു കാരണം അത് തുടര്‍ന്നു കൊണ്ടുപോകാനായില്ല. പിന്നീടുള്ള രണ്ടു മൂന്നു വര്‍ഷങ്ങള്‍ ഭര്‍ത്താവിന്റെ അസുഖം കൂടിവന്നതിനാല്‍ പൂര്‍ണമായും ഭര്‍തൃപരിചരണത്തിലായിരുന്നു. എന്നാലും ഹല്‍ഖാ-ഇഹ്തിസാബീ യോഗങ്ങളിലും ജുമുഅ ജമാഅത്തുകളിലും മുടക്കംകൂടാതെ പങ്കെടുക്കുമായിരുന്നു. അബ്ദുല്‍ഖാദര്‍  മാസ്റ്ററും ടീച്ചറും മാള്യംപീടിക പ്രാദേശിക ജമാഅത്തിലെ അംഗങ്ങളായിരുന്നു.
ഇക്കഴിഞ്ഞ റമദാന്‍ മാസത്തില്‍ ടീച്ചറുടെ വസതിയില്‍ നടന്ന തറാവീഹ് നമസ്‌കാരത്തിന് എത്തിയ അയല്‍വാസികളായ സഹോദരികള്‍ക്ക് ലഘു ക്ലാസ്സുകള്‍ നടത്തിയിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ആണ്‍മക്കള്‍ ഇല്ലാതെ മരിച്ച ഭര്‍ത്താവിന്റെ അനന്തരസ്വത്ത് അവകാശികള്‍ക്ക് വീതിച്ചുകൊടുത്തു. ഇദ്ദ  അവസാനിച്ച ദിവസം തന്നെ സകാത്തും ബൈത്തുല്‍മാലും കണക്കാക്കി ഹല്‍ഖയില്‍  സമര്‍പ്പിക്കുന്നതിനായി ബാങ്കിലേക്ക് പോകുന്ന യാത്രയിലാണ് വീഴ്ചയും തുടര്‍ന്നുള്ള മരണവും.

 

 

റജീന പാണാടന്‍

ബംഗ്ലൂരു മാറത്തഹള്ളി ഹല്‍ഖയിലെ റജീന സാഹിബ (43) പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. സ്വതഃസിദ്ധമായ പുഞ്ചിരിയിലൂടെ സുമനസ്സുകളിലേക്ക് കയറിച്ചെന്ന് സൗഹൃദം സ്ഥാപിക്കാനും അത് നിലനിര്‍ത്താനുമുള്ള അവരുടെ കഴിവ് വേറെത്തന്നെയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തെ ഒരുപാട് അറിയാന്‍ ശ്രമിച്ച സഹോദരി, ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും വിനയത്തോടെയും ചുമതലാബോധത്തോടെയും പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമി മടിവാള വനിത ഏരിയാ മുന്‍ കണ്‍വീനറായും സേവനം ചെയ്തിരുന്നു. 
സാമൂഹിക സേവന രംഗത്ത് അതിയായ താല്‍പര്യം കാണിച്ചിരുന്ന അവര്‍, പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവര്‍ക്കും  താല്‍പര്യം ജനിക്കുമാറ് കാര്യങ്ങള്‍ അവതരിപ്പിക്കുകയും അതുവഴി നിരവധി സഹോദരിമാരെ പ്രവര്‍ത്തനമേഖലകളില്‍ സഹകരിപ്പിക്കുകയും ചെയ്തിരുന്നു. ഖുര്‍ആനുമായി നല്ല ബന്ധം പുലര്‍ത്തിയ അവര്‍, ബംഗ്ലൂരുവില്‍ എട്ടു വര്‍ഷത്തോളമായി നടത്തിവരുന്ന മാര്‍ത്തഹള്ളി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പഠിതാവായിരുന്നു. ഖുര്‍ആനിക ആശയങ്ങളെ വളരെ വശ്യമായി സുഹൃത്തുക്കള്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
കുടുംബ-സാമൂഹിക-പ്രാസ്ഥാനിക ജീവിതത്തില്‍ അവര്‍ ഒരുപോലെ ശ്രദ്ധിച്ചിരുന്നു. മക്കളെ പ്രസ്ഥാനവുമായി അടുപ്പിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിച്ചു. ഒരു കൂട്ടുകാരിയുടെ സ്ഥാനത്തുനിന്ന് കൊ് ടീനേജ് പ്രായത്തിലുള്ള മക്കളെ മാതാപിതാക്കള്‍ എങ്ങനെ ഗൈഡ് ചെയ്യണം എന്നതിന് അവര്‍ മാതൃകയായി. ആളുകളുമായി ബന്ധം സ്ഥാപിക്കാനും അത് നിലനിര്‍ത്തി കൊണ്ടുനടക്കാനുമുള്ള റജീന സാഹിബയുടെ കഴിവ് പ്രസ്ഥാനത്തിലേക്ക് ഒരുപാട് പുതിയ ആളുകളെ അടുപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്.
ഇടപഴകിയവര്‍ക്കെല്ലാം സൗഹാര്‍ദത്തിന്റെ ഊഷ്മളത നല്‍കാനും, തന്റേതായ കൈയൊപ്പ് അവരുടെയൊക്കെയും ജീവിതത്തില്‍ പതിപ്പിക്കാനും സാധിച്ചു എന്നത് റജീന സാഹിബയുടെ  പ്രവര്‍ത്തനങ്ങളുടെ മികവാണ്. ഇരുലോകത്തും പ്രതിഫലാര്‍ഹമായ കുറേ നന്മകള്‍ ബാക്കിയാക്കിയാണ് അവര്‍ അല്ലാഹുവിലേക്ക് മടങ്ങിയത്. അബ്ദുസ്സലാം പാണാടന്റെ മകളായ റജീന ഇസ്‌ലാമിക പ്രവര്‍ത്തകനായ പൂക്കാട്ടുപടി നെല്ലിക്കാത്തുകുഴി ഹംസകുഞ്ഞിന്റെ ഭാര്യയാണ്. മക്കള്‍: നൗറിന്‍ ഖദീജ, നിദ, സുഹൈല്‍. വൈറ്റ് ഫീല്‍ഡ് ഇസ്‌ലാമിക് സെന്റര്‍ കലക്ഷനു വേണ്ടി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍... അങ്ങനെ നാം അറിയുന്നതും അറിയാത്തതുമായ അനവധി സുകൃതങ്ങള്‍. നാഥന്‍ എല്ലാം സ്വാലിഹായ കര്‍മങ്ങളായി സ്വീകരിച്ച് ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഇടം നല്‍കട്ടെ.

നിയാസ് ബംഗളൂരു

Comments

Other Post

ഹദീസ്‌

ജീവിതം ചിട്ടപ്പെടുത്തുന്നത് എങ്ങനെ?
മൂസ ഉമരി, പാലക്കാട്

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (7-11)
ടി.കെ ഉബൈദ്‌