ഫോനി ചുഴറ്റിയെറിഞ്ഞ ഒഡീഷയില്‍ സാന്ത്വന സ്പര്‍ശമായി ഐ.ആര്‍.ഡബ്ല്യു
കഴിഞ്ഞ ഏപ്രില്‍ 27-ന് കേരള ദുരന്തനിവാരണ സേന 'ഫോനി' ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ തന്നെ ഐ.ആര്‍.ഡബ്ല്യു(ഐഡിയല്‍ റിലീഫ് വിംഗ്) അടിയന്തര സംസ്ഥാന സമിതി കൂടുകയും ജില്ലാ ലീഡര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍മാരെയും മറ്റ് ചുമതലപ്പെട്ടവരെയും ക് ഏത് അടിയന്തര ഘട്ടം നേരിടാനും പരിശീലനം നേടിയ ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ സേവന സന്നദ്ധരാണെന്ന് അവരെ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും സ്ഥാപിച്ചിരുന്ന ഹെല്‍പ് ഡെസ്‌ക്ക് നമ്പറുകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ ഫോനി ചുഴലിക്കാറ്റ് ഒഡീഷയിലേക്ക് വഴിമാറിപ്പോവുകയാണുായത്. അവിടെ വന്‍നാശനഷ്ടങ്ങള്‍ വരുത്തുകയുമുായി. ഐ.ആര്‍.ഡബ്ല്യു ജനറല്‍ കണ്‍വീനര്‍ പി.ഐ ഷമീറിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം.എ അബ്ദുല്‍ കരീം, ഷിഹാബ് പാലക്കാട് എന്നിവരടങ്ങുന്ന പൈലറ്റ് ടീം മേയ് 6-ന് ഒഡീഷയിലേക്ക് പുറപ്പെട്ടു.
ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഒഡീഷയില്‍ എത്തിയ ഐ.ആര്‍.ഡബ്ല്യു പൈലറ്റ് ടീം ഒറ്റപ്പെട്ടു പോയ മലയാളി വിദ്യാര്‍ഥികള്‍ക്കും ദുരന്തത്തിനിരയായ നാട്ടുകാര്‍ക്കും സാന്ത്വനവും കൈത്താങ്ങുമായി.
മേയ് 3 വെള്ളിയാഴ്ച ഒഡീഷയുടെ 13 ജില്ലകളെ ഭീതിയിലും അന്ധകാരത്തിലുമാഴ്ത്തി ഫോനി. ഒഡീഷയുടെ 13 ജില്ലകളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. ജലവിതരണവും നിലച്ചതോടെ കാറ്റ് വിതച്ച നാശനഷ്ടങ്ങള്‍ക്കു പുറമെ ദിനചര്യകള്‍ പോലും അസാധ്യമായി.
കൂരകള്‍ക്ക് മുകളില്‍ കടപുഴകി വീണ മരങ്ങളും, ഒന്നു പോലും ബാക്കിയാകാതെ പിഴുതെറിയപ്പെട്ട ആയിരക്കണക്കിന് വൈദ്യുതി പോസ്റ്റുകളും അനാഥമായിക്കിടക്കുകയാണ്. അടിയന്തരമായി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. മാസങ്ങള്‍ പിന്നിട്ടാലും ഫോനി പറിച്ചെറിഞ്ഞ കുടിലുകള്‍ വാസയോഗ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സാധ്യമാകുമെന്ന് തോന്നുന്നില്ല. മേല്‍ക്കൂരയില്ലാത്ത കുടിലുകളില്‍ കുഞ്ഞു മക്കളും പ്രായമായവരുമടക്കം ഭക്ഷണത്തിനും, വെയിലും മഴയും തടുക്കാന്‍ ഒരു കഷ്ണം പ്ലാസ്റ്റിക്ക് ഷീറ്റിനുമായി കേഴുന്നതാണ് ഗ്രാമാന്തരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ക്ക് കാണാനായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയുമായി ബന്ധപ്പെട്ട് 1000 ഭക്ഷണ കിറ്റുകളും 2000 ടാര്‍പ്പോളിന്‍ ഷീറ്റുകളും എത്തിക്കാന്‍ ഒഡീഷ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു. ദുരന്തത്തോടെ മാര്‍ക്കറ്റില്‍ ഭക്ഷ്യധാന്യങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാതായിരിക്കുകയാണ്. സര്‍ക്കാര്‍ തലത്തിലും സാമൂഹിക മേഖലകളിലും അറിയപ്പെടുന്ന ജമാഅത്തിന്റെ ഭുവനേശ്വര്‍ ജില്ലാ പ്രസിഡന്റായ സഫ്ദര്‍ ഹാശിമിന്റെ ശ്രമഫലമായി പല മാര്‍ക്കറ്റുകളില്‍നിന്ന് സംഘടിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍, 40 കിലോ അടങ്ങുന്ന കിറ്റുക ളാക്കി വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇതെഴുതുമ്പോള്‍ ഒഡീഷ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍. ദല്‍ഹിയില്‍നിന്നുള്ള ടആഎ വളന്റിയര്‍മാരും കര്‍ണാടകയില്‍നിന്നുള്ള ഒഞട വളന്റിയര്‍മാരും ഇതിനായി എത്തിയിട്ടുണ്ട്.
മേയ് 2 വ്യാഴാഴ്ച ഉച്ചയോടെ മഴ തകര്‍ത്ത ുപെയ്യാന്‍ തുടങ്ങി. ഒപ്പം ശക്തമായ കാറ്റും. മേയ് 3 വെള്ളിയാഴ്ച പുലര്‍ന്നതോടെ 'ഫോനി' ചുഴലിക്കാറ്റ് അക്ഷരാര്‍ഥത്തില്‍ താണ്ഡവ നൃത്തമാടുകയായിരുന്നു. ഇതോടെ വൈദ്യുതിയും ജലവിതരണവും മൊബൈല്‍ നെറ്റ്‌വര്‍ക്കും ഇല്ലാതായി. ഇരുട്ട് മൂടിയ പകലില്‍ പരസ്പരം കാണാനോ കേള്‍ക്കാനോ കഴിയാതെ ജനം ഭയവിഹ്വലരായി. കാറ്റിന്റെ ശക്തി മണിക്കൂറില്‍ 120-ല്‍നിന്ന് 180-ലേക്കും പിന്നീട് 220 കിലോമീറ്ററിലേക്കും ഉയര്‍ന്നതോടെ 20-ഉം 25-ഉം നിലകളുള്ള ഫഌറ്റ് സമുച്ചയങ്ങള്‍ പോലും ആടാന്‍ തുടങ്ങി. കെട്ടിടങ്ങള്‍ക്ക് അകത്ത് പെട്ടവര്‍ വാതില്‍ തുറക്കാനോ പുറത്തിറങ്ങാനോ കഴിയാതെ മരണത്തെ മുന്നില്‍ കണ്ടു. കെട്ടിടങ്ങളില്‍ വെച്ചിരുന്ന എ.സിയും മറ്റ് ഉപകരണങ്ങളും ഭീകര ശബ്ദത്തോടെ തകര്‍ന്നു വീണെങ്കിലും അത്ഭുതകരമെന്നു പറയട്ടെ, ആട്ടം പിടിച്ച ഒറ്റ ബഹുനില കെട്ടിടവും തകര്‍ന്നു വീഴാതിരുന്നതും 11 ലക്ഷത്തോളം ജനങ്ങളെ സര്‍ക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചതുമാണ് മരണസംഖ്യ ഇത്രയും കുറക്കാന്‍ സഹായകമായത്. സര്‍ക്കാര്‍ കണക്ക് പ്രകാരം മരണസംഖ്യ 60 ആണെങ്കിലും അനൗദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 600-ഓളം വരുമെന്നാണ് അറിയുന്നത്. കൂടാതെ 300-ഓളം ആളുകള്‍ ഇപ്പോഴും ചികിത്സയിലാണ്. ആകെ 13 ജില്ലകളെ ഫോനി ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞു. 'പുരി' ജില്ലയിലാണ് വ്യാപകമായ നാശനഷ്ടമുായത്. ഇവിടെ മരങ്ങള്‍ വീണ് കെട്ടിടങ്ങള്‍ തകരുകയും ഒന്നു പോലും ബാക്കിയാക്കാതെ ആയിരക്കണക്കിന് വൈദ്യുതി പോസ്റ്റുകളും നിരവധി മൊബൈല്‍ ടവറുകളും പിഴുതെറിയപ്പെടുകയും ചെയ്തിട്ടുമുണ്ട്. നൂറ് കണക്കിന് ആദിവാസി കൂരകളുടെ മേല്‍ക്കൂരയും ഭിത്തിയും മറ്റും തകര്‍ന്നതോടെ അവര്‍ തീര്‍ത്തും നിരാലംബരായിരിക്കുകയാണ്. തീരദേശ റോഡിലേക്ക് ഇരച്ചുകയറിയ വന്‍ തിരമാലകള്‍ 6 അടി ഉയരത്തില്‍ മണല്‍ മല ഉയര്‍ത്തിയാണ് തിരിച്ചുപോ
യത്. ഇതോടെ തീരദേശ റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമല്ലാതായി. ജനങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്റ്റര്‍ വഴി ഭക്ഷണ വിതരണം നടത്തുകയും യന്ത്രവത്കൃത സാമഗ്രികള്‍ ഉപയോഗിച്ച് തീരദേശ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തത് ജനങ്ങള്‍ക്ക് ആശ്വാസമായി.
എന്നാല്‍ പുരി, കുര്‍ദ, കട്ടക്, ഭുവനേശ്വര്‍ തുടങ്ങിയ ജില്ലകളിലെ നിരവധിയിടങ്ങളില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതായതോടെ, ജനങ്ങള്‍ അധികാരികളെ വഴിയില്‍ തടയുകയും വഴികള്‍ പൂര്‍ണമായും തടസ്സപ്പെടുത്തുകയും ചെയ്യുന്ന സമരമുറകളിലേക്കും തിരിഞ്ഞു.
ഐ.ആര്‍.ഡബ്ല്യു സംഘത്തിനു മുമ്പില്‍ നിസ്സഹായരായി നിന്ന, കുഞ്ഞുമക്കളും വൃദ്ധന്മാരുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് മഴയും വെയിലും കൊള്ളാതെ കിടന്നുറങ്ങാന്‍ കൂരകള്‍ക്ക് മുകളില്‍ വിരിക്കാന്‍ ആവശ്യമായ ടാര്‍പ്പോളിന്‍ഷീറ്റുകള്‍ 'വിഷന്‍' മുഖേന സംഘടിപ്പിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭക്ഷണ കിറ്റുകളും ടാര്‍പ്പോളിനും മറ്റും വിതരണം ചെയ്യാന്‍ ഒഡീഷ ജമാഅത്തിനെ സഹായിക്കാനായി കര്‍ണാടകയിലെ എന്‍.ജി.ഒ ആയ എച്ച്.ആര്‍.എസ്, ബംഗാളില്‍നിന്ന് വിഷന്റെ കീഴിലുള്ള ടആഎ എന്നിവയുടെ വളന്റിയര്‍മാര്‍ എത്തിയിട്ടുണ്ട്. 1999-ലും 2013-ലും ഇപ്പോള്‍ 2019-ലും തുടര്‍ച്ചയായി ആഞ്ഞുവീശിയ മാരകമായ ചുഴലി കൊടുങ്കാറ്റുകള്‍ ഗ്രാമീണരെയും പട്ടണവാസികളെയും ഒരുപോലെ ചകിതരാക്കിയിട്ടു്.
Comments