Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

ICAR പ്രവേശന പരീക്ഷ

റഹീം ചേന്ദമംഗല്ലൂര്‍

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷക്ക് ഏപ്രില്‍  30 വരെ അപേക്ഷ സമര്‍പ്പിക്കാം. കൃഷി സംബന്ധമായതും, സമാന വിഷയങ്ങളിലും ഉന്നത പഠനാവസരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രവേശന പരീക്ഷ ഏറെ പ്രയോജനപ്പെടും. കാര്‍ഷിക സര്‍വകലാശാലകളിലെ 15 ശതമാനം ഡിഗ്രി സീറ്റുകളിലേക്കും, 25 ശതമാനം പി.ജി, പി.എച്ച്.ഡി സീറ്റുകളിലേക്കും ICAR പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. പുറമെ പി.ജി സ്‌കോളര്‍ഷിപ്പും ഗവേഷണ ഫെലോഷിപ്പുകളുടെ അര്‍ഹത നിര്‍ണയിക്കുന്നതും ആള്‍ ഇന്ത്യ പ്രവേശന പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിലാണ്. 50 ശതമാനം മാര്‍ക്കോടെ +2 സയന്‍സാണ് ബിരുദ കോഴ്‌സുകള്‍ക്കുള്ള യോഗ്യത.  അഗ്രികള്‍ച്ചറല്‍, അഗ്രി എഞ്ചിനീയറിംഗ്, ഡയറി ടെക്‌നോളജി, ബയോ ടെക്‌നോളജി, ഫുഡ് ടെക്‌നോളജി,  ഫിഷറീസ്, സെറികള്‍ച്ചര്‍, കമ്യൂണിറ്റി സയന്‍സ്...etc ആണ് ബിരുദ പ്രോഗ്രാമുകള്‍. ജൂലൈയില്‍ നടക്കുന്ന പരീക്ഷക്ക് കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: https://ntaicar.nic.in

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്ററിന് കിഴില്‍ സമുദ്ര മത്സ്യ ഗവേഷണം, തോട്ടവിള, കിഴങ്ങുവിള, സുഗന്ധ വ്യഞ്ജന ഗവേഷണ കേന്ദ്രങ്ങള്‍ കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്  

1. Indian Institute of Spices Research Calicut,  http://www.spices.res.in/

2. Central Tuber Crops Research Institute Thiruvananthapuram, http://www.ctcri.org/

3. Central Marine Fisheries Research Institute Kochi, http://www.cmfri.org.in/

4. Central Plantation Crops Research Institute Kasargode, http://www.cpcri.gov.in/


 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഹൈദരാബാദ് ആസ്ഥാനമായ നാഷ്‌നല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് (NAARM)  റിസര്‍ച്ച് അസ്സോസിയേറ്റ്‌സ്, സീനിയര്‍ റിസര്‍ച്ച് ഫെലോ, യംഗ് പ്രഫഷനല്‍, ട്രെയ്‌നീഷിപ്പ്, സ്റ്റുഡന്റ്ഷിപ്പ് തുടങ്ങിയ പോസ്റ്റുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ തീയതി, സമയം, യോഗ്യത തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ് https://naarm.org.in



 

BSNL-ല്‍ ഹ്രസ്വകാല കോഴ്‌സുകള്‍

തിരുവനന്തപുരം റീജ്യനല്‍ ടെലികോം പരിശീലന കേന്ദ്രത്തില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. യോഗ്യത: ഡിപ്ലോമ, ബിരുദം. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 200 രൂപ ഡി.ഡി അടച്ച രേഖ സഹിതം Deputy General Manager, BSNL Regional Telecom Training Centre, RTTC Campus , Kaimanam P.O, Thiruvananthapuram, PIN-695040  എന്ന അഡ്രസ്സില്‍ അയക്കണം. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്ക്: http://www.rttctvm.bnsl.co.in/. ഏപ്രില്‍ 27-ന് കോഴ്‌സുകള്‍ ആരംഭിക്കും.

 

 

 

ഫാര്‍മസി കോഴ്‌സില്‍ പി.ജി, പി.എച്ച്.ഡി 

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്‍ & റിസര്‍ച്ച് (NIPER)- ല്‍ പി.ജി, പി.എച്ച്.ഡി പ്രോഗ്രാം പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ങ.ട (ജവമൃാ), M.S (Pharm), M.Pharm, M.Tech (Pharm), MBA (Pharm) എന്നിവയാണ് പി.ജി കോഴ്‌സുകള്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 15. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍: https://www.niperahm.ac.in/index.htm. Call : 079 66745555, Email : [email protected]


 

MSW പഠിക്കാം

കാലടി സംസ്‌കൃത സര്‍വകലാശാലയുടെ MSW കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. കാലടി സര്‍വകലാശാലാ കേന്ദ്രത്തിലും തുറവൂര്‍, തിരൂര്‍, പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രങ്ങളിലും MSW കോഴ്‌സുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 28. പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. മെയ് മാസത്തിലാണ് പരീക്ഷ നടക്കുക. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: http://www.ssus.ac.in/



 

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പി.ജി

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ് വിവിധ പി.ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി കൗണ്‍സലിംഗ് സൈക്കോളജി, എം.എ ലോക്കല്‍ ഗവേണന്‍സ് & ഡെവലപ്പ്‌മെന്റ്, എം.എ ഡെവലപ്പ്‌മെന്റ് പോളിസി & പ്രാക്ടീസ്, എം.എ ജെന്റര്‍ സ്റ്റഡീസ്, എം.എ സോഷ്യല്‍ ഇന്നവേഷന്‍സ് & എന്‍ട്രപ്രെണര്‍ഷിപ്പ്, എം.എ സോഷ്യല്‍ വര്‍ക്ക് (യൂത്ത് & കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ്) എന്നീ കോഴ്‌സുകളിക്കുള്ള പ്രവേശനത്തിന് ഏപ്രില്‍ 25 വരെ അപേക്ഷ നല്‍കാം. യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം. പ്രവേശന പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. വിവരങ്ങള്‍ക്ക്: http://www.rgniyd.gov.in/

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ