വീട് വീടാവുന്നേരം
ഇശല്‍ വാണിമേല്‍
ചില നേരങ്ങളില്‍
എന്റെ വീടൊരു പാര്‍ക്കായി മാറും.
കുട്ടികള്‍ കളിക്കുകയും
മുതിര്‍ന്നവര്‍ ചിരിക്കുകയും ചെയ്യും
ചിലപ്പോഴൊക്കെ അതൊരു ശ്മശാനമാണ്.
എത്രയാളുണ്ടെകിലും ആരുമില്ലാത്ത പോലെ,
അതിനടുത്തെത്തുമ്പോളറിയാതെ
കാലിന്റെ വേഗത കൂടുന്നു
മറ്റു ചിലപ്പോളതൊരു
സമ്മേളന നഗരിയാണ്.
കേട്ടിരിക്കുന്നവരേക്കാളധികം
കടകളില്‍ പൊതിഞ്ഞിരിക്കുന്നവരായിരിക്കും
ചില അപൂര്‍വ നേരങ്ങളില്‍
എന്റെ വീടൊരു വീടാവാറുണ്ട്.
അന്നേരമാരോ വന്നുള്ളിലെ
തടയണ പൊളിച്ചുകളയും,
ഞാന്‍ കുത്തിയൊലിച്ചുപോവും.
നിമിഷങ്ങള്‍ക്കകം
ഇരട്ടിവേഗത്തിലത് പുനഃസ്ഥാപിക്കപ്പെടും
അടുത്തൊരു മഴക്കായി കാത്തുകാത്ത് ഞാന്‍...
Comments