Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

ഫര്‍ദ് നമസ്‌കാരം ജമാഅത്തായി മാത്രം

നൗഷാദ് ചേനപ്പാടി

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ''നാളെ പരലോകത്ത് മുസ്ലിമായിക്കൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടുന്ന കാര്യം ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കില്‍ ഈ ഫര്‍ദ് നമസ്‌കാരങ്ങള്‍ അതിനുവേണ്ടി വിളിക്കുന്ന സ്ഥലത്തു  വന്നുതന്നെ-പള്ളിയില്‍- ജമാഅത്തായി നിര്‍വഹിക്കല്‍ പതിവാക്കിക്കൊള്ളുക. നിശ്ചയമായും അല്ലാഹു നിങ്ങളുടെ നബിക്ക് സന്മാര്‍ഗചര്യകള്‍ നിയമമാക്കി നല്‍കിയിരിക്കുന്നു. ഈ ഫര്‍ദ് നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി നിര്‍വഹിക്കല്‍ ആ സന്മാര്‍ഗചര്യയില്‍-സുന്നത്തില്‍-പെട്ടതു തന്നെയാണ്. പള്ളിയില്‍ ജമാഅത്തിന് ഹാജരാവാതെ പിന്തിനിന്നുകൊണ്ട് തന്റെ വീട്ടില്‍ വെച്ച് ഒറ്റക്കാണ് നമസ്‌കരിക്കുന്നതെങ്കില്‍ നിങ്ങളുടെ നബിയുടെ സുന്നത്തിനെ നിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ നബിയുടെ സുന്നത്തിനെ നിങ്ങള്‍ ഉപേക്ഷിച്ചാലോ, തീര്‍ച്ചയായും നിങ്ങള്‍ വഴിപിഴച്ചിരിക്കുന്നു. ഏതൊരാള്‍ നന്നായി വുദൂവെടുത്ത്, നമസ്‌കാരം മാത്രം ഉദ്ദേശിച്ച് ഏതെങ്കിലുമൊരു പള്ളി ലക്ഷ്യം വെച്ച് പുറപ്പെട്ടാല്‍ അവന്‍ വെക്കുന്ന ഓരോ കാലടിക്കും അല്ലാഹു അവന് ഒരു നന്മ രേഖപ്പെടുത്തുകയും അതു മുഖേന അവന്റെ ഒരു പദവി ഉയര്‍ത്തുകയും ഒരു പാപത്തെ പൊഴിച്ചുകളയുകയും ചെയ്യും. അറിയപ്പെട്ട കപടവിശ്വാസിയല്ലാതെ അന്ന് ജമാഅത്ത്‌നമസ്‌കാരത്തില്‍നിന്ന് വിട്ടുനിന്നിരുന്നില്ല. ഈ അവസ്ഥയിലായിരുന്നു റസൂലിന്റെ സ്വഹാബത്തിനെ ഞാന്‍ കണ്ടിരുന്നത്. എത്രത്തോളമെന്നാല്‍ പള്ളിയിലേക്ക് തനിച്ച് നടന്നുവരാന്‍ സാധിക്കാത്തവരെപ്പോലും രണ്ടു പേര്‍ താങ്ങിക്കൊണ്ടു വന്ന് സ്വഫ്ഫില്‍ നിര്‍ത്തുമായിരുന്നു'' (മുസ്‌ലിം).

സ്വഹീഹ് മുസ്ലിമില്‍ 654-ാം നമ്പറില്‍ കൊടുത്ത അബ്ദുല്ലാഹി ബ്‌നു മസ്ഊദി(റ)ന്റെ ഒരു വിവരണമാണിത്. നബി തന്റെ ജീവിതത്തിലുടനീളം നിഷ്‌കര്‍ഷിക്കാറുായിരുന്ന സംഘടിത നമസ്‌കാരമെന്ന ചര്യയാണ് ഇതിലെ പ്രതിപാദ്യം. അഞ്ച് സമയത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ചുതന്നെ നിര്‍വഹിക്കേതിന്റെ അനിവാര്യതയാണ് ഇത് പഠിപ്പിക്കുന്നത്.

നബി(സ)യിലേക്ക് ചേര്‍ത്തിപ്പറയുന്ന ഹദീസുകള്‍ക്ക് 'മര്‍ഫൂഅ്' എന്നും പരമ്പര -സനദ്- സ്വഹാബിയില്‍ അവസാനിക്കുന്ന ഹദീസിന് 'മൗഖൂഫ്' എന്നുമാണ് പറയുക. മേല്‍കൊടുത്തയിനം ഹദീസിനെ 'അഥര്‍' എന്നാണ് വിളിക്കുക. അഥവാ സ്വഹാബിയുടെ വാക്കും പ്രവൃത്തിയും. എന്നാല്‍ ഒരു സ്വഹാബി ഇന്ന കാര്യം സുന്നത്തില്‍പെട്ടതാണെന്ന് വ്യക്തമാക്കിയാല്‍ മര്‍ഫൂആയ ഹദീസുകളുടെ വിധിയാണതിനും  ബാധകമാവുക.

നബി(സ)യുടെ പ്രധാനപ്പെട്ട സുന്നത്തുകളിലൊന്ന് സംഘടിത നമസ്‌കാരമാണെന്ന് ഈ വിവരണം നമ്മെ പഠിപ്പിക്കുന്നു. പുരുഷന്മാര്‍ക്ക് ജമാഅത്തോടു കൂടിയല്ലാതെ ഫര്‍ദ് നമസ്‌കാരമില്ല. ഖുര്‍ആനില്‍  നമസ്‌കാരരൂപം കാണാന്‍ കഴിയില്ല. സുന്നത്തിലാണതിന്റെ വിശദ രൂപം വിവരിച്ചിട്ടുള്ളത്. യുദ്ധാവസരത്തിലെ ജമാഅത്ത് നമസ്‌കാരം വരെ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ടല്ലോ. അതില്‍നിന്നുതന്നെ ജമാഅത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. സൃഷ്ടികളില്‍ ഏറ്റവും കാരുണ്യമുള്ളതു നബി(സ)ക്കാണല്ലോ. ഉറുമ്പുകളെ കരിക്കുന്നത് പോലും നബി(സ)ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ ഇരുന്നവരെ ജീവനോടെ ചുട്ടുകരിക്കാന്‍ അവിടുന്ന് ചിന്തിച്ചുപോയി എന്നതോര്‍ക്കുമ്പോള്‍ ജമാഅത്തിന്റെ പ്രാധാന്യത്തിന് മറ്റു തെളിവുകള്‍  അന്വേഷിക്കണമോ?

ഈ വചനത്തില്‍നിന്ന് ലഭിക്കുന്ന പാഠങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം;

പരലോകത്ത് അല്ലാഹുവിനെ മുസ്ലിമായിക്കൊണ്ട് കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവര്‍ പള്ളിയില്‍  ജമാഅത്തോടെയല്ലാതെ ഫര്‍ദ് നമസ്‌കരിക്കുത്. ഈ പ്രധാനപ്പെട്ട സുന്നത്തിനെ ഒഴിവാക്കുന്നത് ളലാലത്താണ്, അഥവാ  വഴികേടാണ്. തക്കതായ കാരണം കൂടാതെ വീട്ടില്‍ ഒറ്റക്ക് ഫര്‍ദ് നമസ്‌കരിക്കുന്നത് ഈ പ്രബലമായ  സുന്നത്തിനെ ഉപേക്ഷിക്കലാണ്. ഏറ്റവും നല്ല നിലയില്‍ വുദൂ എടുത്തുകൊണ്ടു വേണം പള്ളിയിലേക്ക് പോവാന്‍. അപ്പോഴേ ഓരോ ചവിട്ടടിക്കും നന്മ രേഖപ്പെടുത്തുകയും പാപം പൊറുക്കപ്പെടുകയും പദവി ഉയര്‍ത്തപ്പെടുകയും ചെയ്യുകയുള്ളൂ. ഹദീസില്‍ അങ്ങനെ തന്നെയാണ് പറഞ്ഞിട്ടുള്ളത്. അന്ധന്നും രോഗിക്കും വരെ ജമാഅത്തില്‍നിന്ന് പിന്തിനില്‍ക്കാന്‍ നബി (സ) അനുവാദം നല്‍കിയിരുന്നില്ല. തീര്‍ത്തും സാധിക്കാത്തവരുടെ കാര്യത്തില്‍ മാത്രമേ ഒഴിവുള്ളൂ. ഇത് മറ്റു ഹദീസുകളില്‍നിന്ന് വ്യക്തമായതാണ്.

സ്വഹാബത്തിന്റെ ഒന്നടങ്കമുള്ള അവസ്ഥ ഇതായിരുന്നു. വീട്ടില്‍നിന്ന് ഫര്‍ദ് നമസ്‌കരിച്ചിട്ടു വന്നവരോടുപോലും ജമാഅത്തില്‍ പങ്കെടുക്കാന്‍ അവിടുന്ന് നിര്‍ദേശിച്ചിരുന്നു. എന്നുമാത്രമല്ല അവരോട് നിങ്ങള്‍ മുസ്ലിംകളല്ലേ എന്നുവരെ നബി (സ) ചോദിച്ചിരുന്നു.

വുദൂ എടുത്ത് നമസ്‌കാരം മാത്രം ഉദ്ദേശിച്ചുവേണം പള്ളിയിലേക്കു പോകാന്‍. അല്ലാതെ കടയിലേക്കോ കവലയിലേക്കോ പോകുമ്പോള്‍ 'ങ്ഹാ, എന്നാല്‍ പള്ളിയില്‍ കയറി നമസ്‌കരിച്ചേക്കാം' എന്ന മനോഭാവം ആകരുത്. അതുകൊണ്ടാണല്ലോ മഗ്‌രിബിന് പള്ളിയില്‍ ജമാഅത്തിന് ആള്‍ക്കാര്‍ കൂടുതല്‍ ഉാകുന്നതും സ്വുബ്ഹ് ജമാഅത്തിന് കുറയുന്നതും. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍