സകരിയ്യ: നീതിനിഷേധത്തിന്റെ പതിറ്റാണ്ട്
പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കാണാനെത്തിയ ഒരു സംഘം മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ജയിലിലുള്ള ഒരു യുവാവിനെ കുറിച്ച് മഅ്ദനി അവരോട് വികാരഭരിതനായി സംസാരിച്ചു:
''മഅ്ദനിയെക്കുറിച്ച് കേരളത്തിന് അറിയാം. മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും അറിയാം. നിങ്ങള്‍ക്കൊന്നും അറിയാത്ത ഒരു യുവാവ് ഇവിടെയുണ്ട്. വെറും 19 വയസ്സുള്ള യുവാവാണ് അവന്‍. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ നിന്നുള്ള സകരിയ്യ. നിരപരാധിയായ അവനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണ്. അവനെ കുറിച്ച് നിങ്ങള്‍ ലോകത്തോട് പറയണം. അവനു വേണ്ടി നിങ്ങള്‍ വാദിക്കണം. വീട്ടിലുള്ള അവന്റെ ഉമ്മയെ സമാധാനിപ്പിക്കണം. അവന്‍ നിരപരാധിയാണ്. ഒരു ദിവസം അവന്‍ തിരിച്ചുവരുമെന്ന് ആ ഉമ്മയോട് നിങ്ങള്‍ പറയണം.''
സകരിയ്യയുടെ കഥ വിവരിച്ചപ്പോള്‍ മഅ്ദനിയുടെ കണ്ഠമിടറി. കേട്ടുനിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു. പരപ്പന അഗ്രഹാരയില്‍ നിന്ന് തിരിച്ചെത്തിയ ആ കൊച്ചുസംഘം വേറെ ഒന്നും ആലോചിച്ചില്ല. അന്ന് വൈകുന്നേരം തന്നെ ബാംഗ്ലൂര്‍ യശ്വന്തപുരത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് ട്രെയിന്‍ കയറി. പിറ്റേദിവസം ആ ഉമ്മയുടെ അടുത്തെത്തി. ഉമ്മയുടെ നിലക്കാത്ത വിതുമ്പലുകള്‍ക്ക് അവിടെയെത്തിയ സംഘം സാക്ഷിയായി. മകനെ കുറ്റവാളിയാക്കി പോലീസ് കൊണ്ടുപോയി എന്നതിനേക്കാള്‍ ഭയാനകമായിരുന്നു ആ കുടുംബം നാട്ടുകാരില്‍നിന്നും ബന്ധുക്കളില്‍നിന്നും അനുഭവിച്ച ഒറ്റപ്പെടല്‍. ഒരു രാജ്യദ്രോഹിയുടെ ഉമ്മ എന്ന നിലയിലുള്ള തുറിച്ചുനോട്ടം. ബിയ്യുമ്മ അത് വിവരിച്ചു. തുടര്‍ന്ന് ആ കഥ 'വാരാദ്യ മാധ്യമ'ത്തിലൂടെ വിശദമായി പുറത്തുവന്നു. അങ്ങനെയായിരുന്നു കേരളം സകരിയ്യയെ കുറിച്ച് ആദ്യമായി കൂടുതല്‍ അറിയുന്നത്. 'ഫ്രീ സകരിയ്യ ആക്ഷന്‍ ഫോറം' രൂപംകൊണ്ടു.
തീവ്രവാദം, രാജ്യദ്രോഹം എന്നൊക്കെ കേട്ടാല്‍ കേസുകളില്‍ ഇടപെടാന്‍ ഭയന്ന, ചെവി കൊടുക്കുക പോലും ചെയ്യാതിരുന്ന ഒരു കാലത്തായിരുന്നു ഈ സംഭവം. മാധ്യമങ്ങളില്‍ വരുന്ന നിറം പിടിപ്പിച്ച കഥകള്‍ കും വായിച്ചും, ഇത്തരം കേസുകളില്‍ ഇടപെടുന്നത് തങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുമെന്ന് സാധാരണക്കാര്‍ കരുതി. സാധാരണക്കാര്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരും ജന പ്രതിനിധികളുമെല്ലാം 'രാജ്യദ്രോഹ' കേസുകളില്‍ ഇടപെടാന്‍ ഭയപ്പെട്ടു. അതുകൊണ്ടു തന്നെയായിരുന്നു അന്ന് സകരിയ്യയുടെ അയല്‍വാസിയായ എം.എല്‍.എയോ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരോ ഒന്നും ഈ കേസില്‍ ഇടപെടാന്‍ ധൈര്യം കാണിക്കാതിരുന്നത്. ജയിലില്‍ ഇവരെ കാണണമെങ്കില്‍ നമ്മുടെ ഐ.ഡി കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് കൊടുക്കണം. കൂടാതെ നമ്മുടെ കണ്ണിന്റെ റെറ്റിന പരിശോധിച്ച് അടയാളപ്പെടുത്തണം. ഇത്തരം നടപടികളും ആളുകളെ പരപ്പന അഗ്രഹാരയില്‍ പോയി ഇവരെ കാണുന്നതില്‍നിന്ന് തടഞ്ഞു. തങ്ങളെക്കൂടി ആ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് സ്വാഭാവികമായും ആളുകള്‍ ഭയപ്പെട്ടു. മഅ്ദനി കേസിലെ ഒരു സാക്ഷിയുമായി അഭിമുഖം നടത്താന്‍ പോയ പത്രപ്രവര്‍ത്തക കെ.കെ ഷാഹിനക്ക് ഇങ്ങനെയൊരു ദുരനുഭവമുായല്ലോ.
ഈ ഫെബ്രുവരി അഞ്ചിന് സകരിയ്യയെ അറസ്റ്റ് ചെയ്തിട്ട് 10 വര്‍ഷം തികഞ്ഞു. നീതി ഇപ്പോഴും ഭരണകൂടത്തിന്റെ ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കുന്നു, കോടതിയുടെ പരിഗണന കാത്തു കഴിയുന്നു. അനുകൂലമായ വിധി ഉടനെയുാവുമെന്ന പ്രതീക്ഷയിലാണ് ആ കുടുംബവും സകരിയ്യ ആക്ഷന്‍ ഫോറം ഭാരവാഹികളും. ആക്ഷന്‍ ഫോറത്തെ നയിച്ചിരുന്നത് സകരിയ്യയുടെ ബന്ധു കൂടിയായ ശുഹൈബ് കോണിയോത്ത് ആയിരുന്നു. ജോലിയാവശ്യാര്‍ഥം ശുഹൈബ് വിദേശത്തായതിനാല്‍ ഇപ്പോള്‍ സംഘത്തെ നയിക്കുന്നത് സമീര്‍ കോണിയോത്ത്. എല്ലാ മുസ്‌ലിം സംഘടനകളിലും വ്യത്യസ്ത കക്ഷിരാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരുമെല്ലാം ഈ ആക്ഷന്‍ ഫോറവുമായി സഹകരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും എടുത്തു പറയേണ്ട കാര്യം. ഇത്തരം കേസുകള്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതാണെന്ന സത്യവും പൊതുജനം ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. അതിനാല്‍ ഇത്തരം കേസുകളെ കുറിച്ച് പറയാന്‍ ആളുകള്‍ ഇപ്പോള്‍ പഴയതുപോലെ ഭയപ്പെടുന്നില്ല.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരപ്പനങ്ങാടിയില്‍ ക്വില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.കെ സുഹൈല്‍, സകരിയ്യയുടെ അഭിഭാഷകന്‍ അഡ്വ. ബാലന്‍, എ.പി.സി.ആര്‍ പ്രതിനിധി സാദിഖ് ഉളിയില്‍, അജ്‌വ അധ്യക്ഷന്‍ മുഹമ്മദ് റജീബ് തുടങ്ങിയവര്‍ പങ്കെടുത്ത ഒരു പരിപാടി ആക്ഷന്‍ ഫോറം സംഘടിപ്പിക്കുകയുായി. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഈ വിഷയത്തില്‍ വേത്ര സജീവമായി ഇടപെടുന്നില്ല. ചെറിയ കക്ഷികളാണ് പലപ്പോഴും ഫോറവുമായി സഹകരിക്കുന്നതും സജീവമായി ഇടപെടുന്നതും. വലിയ രാഷ്ട്രീയ ഇടപെടലുകള്‍ ഉായാല്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ ഉാകും എന്നുതന്നെയാണ് വിശ്വാസം. മുമ്പ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സകരിയ്യയുടെ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ശക്തമായി ഈ വിഷയം ഉന്നയിച്ചാല്‍ ഫലങ്ങളുാകാന്‍ സാധ്യതയു്.
സ്‌ഫോടന കേസില്‍ പ്രതിയാക്കാനുള്ള തിരക്കഥയില്‍ സകരിയ്യക്കെതിരെ അന്വേഷണ വിഭാഗം സാക്ഷിയായി ഉയര്‍ത്തിക്കാട്ടിയ ചെട്ടിപ്പടി സ്വദേശി ഹരിദാസന്‍, പ്രക്ഷോഭ സമിതിക്ക് സാമ്പത്തിക സഹായം നല്‍കി നീതിക്കായുള്ള പോരാട്ടത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് വളരെ ശ്രദ്ധേയമാണ്. താനറിയാതെയാണ് തന്നെ സാക്ഷിയാക്കി രേഖ ചമച്ചതെന്ന് അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനന്തമായി നീുപോകുന്ന വിചാരണാ പ്രഹസനത്തില്‍ അനുകൂലമായ വാദങ്ങളെല്ലാം ജലരേഖയായി മാറുകയാണെന്ന് ആക്ഷന്‍ ഫോറം സാരഥി സമീര്‍ പറഞ്ഞു.
സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ശേഷം ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, കോടതി വ്യവഹാരങ്ങളില്‍ നീതി ഇത്രയധികം താമസിച്ച് വരുന്നതിന് യാതൊരു ന്യായീകരണവുമില്ല എന്ന് തുറന്നു പറഞ്ഞിരുന്നു. അതെങ്ങനെ നീതിയാകുമെന്ന് കൂടി ഈ മുന്‍ സുപ്രീംകോടതി ജഡ്ജി ചോദിക്കുന്നുണ്ട്. കോടതി വ്യവഹാരങ്ങള്‍ക്ക് ആവശ്യമായ വലിയ തുക സാധാരണക്കാര്‍ക്ക് നീതി ലഭ്യമാകുന്നതിന് വിഘാതമാവുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മിക്ക കേസുകളിലെയും പോലെ ഈ രണ്ട് പ്രശ്‌നങ്ങള്‍ തന്നെയാണ് സകരിയ്യ കേസിലും പ്രധാനമായി ഉള്ളത്. അനന്തമായി നീളുന്ന വിചാരണ. അതിന് ആവശ്യമായി വരുന്ന സാമ്പത്തിക ചെലവുകള്‍. ഈ കേസില്‍ രാജ്യദ്രോഹകുറ്റം കൂടി ഉള്‍പ്പെട്ടതിനാല്‍, നിയമപരമായി പല അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള മുന്‍വിധികള്‍ ഇതിനു പുറമെയാണ്. മുസ്‌ലിം എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാല്‍ നിയമപാലകര്‍ക്ക് എളുപ്പം കുറ്റം ചുമത്താവുന്ന സവിശേഷ സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നുന്നെ് മുംബൈ കോടതി ഒരിക്കല്‍ നിരീക്ഷിച്ചതാണ്.
രണ്ടായിരത്തി എട്ടില്‍ ബാംഗ്ലൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് വേണ്ടി ടൈമറുകള്‍ ഉണ്ടാക്കി എന്നതാണ് സകരിയ്യക്ക് എതിരെയുള്ള കുറ്റം. ഇതിലെ രണ്ട് സാക്ഷികളും വ്യാജമാണെന്ന് അവര്‍ തന്നെ ലോകത്തോട് പറഞ്ഞിട്ടുണ്ട്. ഒന്നാം സാക്ഷി നിസാമുദ്ദീനെ കന്നടയില്‍ എഴുതിയ പേപ്പറില്‍ ഒപ്പു വെപ്പിക്കുകയായിരുന്നു പോലീസ്. രണ്ടാം സാക്ഷി ഹരിദാസ് താന്‍ സകരിയ്യയെ ഇതുവരെ കണ്ടിട്ടില്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. തിരൂരില്‍ മൊബൈല്‍ ഷോപ്പില്‍ ജോലിചെയ്യവെ ആയിരുന്നു കര്‍ണാടക പോലീസ് സകരിയ്യയെ 'തട്ടിക്കൊണ്ടുപോയത്.' പിന്നീട് മാധ്യമങ്ങളില്‍നിന്നാണ് അവന്‍ സ്‌ഫോടന കേസിലെ പ്രതിയാണെന്ന് വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. സഹോദരന്റെ വിവാഹത്തിനും മരണത്തിനും പങ്കെടുക്കാന്‍ വിചാരണ കോടതി സകരിയ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. ഒരു കുറ്റവും ചെയ്യാത്ത സക്കരിയ്യ തന്റെ നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്നു തന്നെയാണ്, വിചാരണ അതിന്റെ അവസാനഘട്ടത്തിലെത്തിയ ഈ സന്ദര്‍ഭത്തില്‍ ബന്ധുക്കളും ആക്ഷന്‍ ഫോറം പ്രവര്‍ത്തകരും വിശ്വസിക്കുന്നതും പ്രാര്‍ഥിക്കുന്നതും.
Comments