ദല്‍ഹി ജുഡീഷ്യല്‍ സര്‍വീസ് എക്‌സാം
ദല്‍ഹി ജുഡീഷ്യല്‍ സര്‍വീസ് എക്‌സാമിന് അപേക്ഷ ക്ഷണിച്ചു. 50-ഓളം ഒഴിവുകളിലേക്ക് 2019 ഫെബ്രുവരി 10-നാണ് പരീക്ഷ നടക്കുക. 2019 ജനുവരി 1-ലേക്ക് 32 വയസ്സിനു താഴെയുള്ള എല്‍.എല്‍.ബി ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രിലിമിനറി, മെയിന്‍ പരീക്ഷ, വൈവ വോസി, മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് www.delhihighcourt.nic.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 22. സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ദല്‍ഹി ജുഡീഷ്യല്‍ സര്‍വീസ് എന്ന ഹെഡില്‍ projects@zakatindia. എന്ന മെയിലിലേക്ക് കത്തയക്കണം.
മാത്‌സ് ഗവേഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ്
നാഷ്‌നല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ് (എന്‍.ബി.എച്ച്.എം) മാത്‌സ് ഉപരിപഠന ഗവേഷണങ്ങള്‍ക്ക് നല്‍കുന്ന 2019-'20 വര്‍ഷത്തെ മാത്‌സ് പി.എച്ച്.ഡി/ഇന്റഗ്രേറ്റഡ് എം.എസ്.സി-പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ ഇ-മെയിലോ സ്പീഡ് പോസ്റ്റോ വഴി സമര്‍പ്പിക്കണം. അപേക്ഷാ ഫോം മാതൃക വെബ്സൈറ്റില്‍ ലഭ്യമാണ്. ജനുവരി 19-ന് നടക്കുന്ന സ്‌ക്രീനിംഗ് ടെസ്റ്റിന് കേരളത്തില്‍ കൊച്ചിയിലാണ് കേന്ദ്രമുള്ളത്. വിലാസം: Prof. S. Kesavan,The Institute of Mathematical Sciences, CIT Campus, Taramani, Chennai - 600 113. ഇ-മെയില്‍ ിയവാ@ശാരെ.ൃല.െശി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 7. എം.എസ്.സി മാത്‌സ്, അപ്ലൈഡ് മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ് യോഗ്യത ഉള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കൂടാതെ ബി.എസ്.സി/ബി.സ്റ്റാറ്റ്/ബി.എസ്/ബി.ടെക്/ബി.ഇ ബിരുദമുള്ളവര്‍ക്കും ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നവയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.imsc.res.in/.
സി.ഡി.എഫ്.ഡിയില്‍ റിസര്‍ച്ച് സ്‌കോളര്‍
സെന്റര്‍ ഫോര്‍ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ് & ഡയഗ്നോസ്റ്റിക്സ് (സി.ഡി.എഫ്.ഡി) ഹൈദരാബാദ് റെസിഡന്‍ഷ്യല്‍ റിസര്‍ച്ച് സ്‌കോളര്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://www.cdfd.org.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 2019 ജനുവരി 21-നാണ് അപേക്ഷകര്‍ക്കുള്ള LAN എക്‌സാം നടക്കുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 17.
ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് 2019 വര്‍ഷത്തേക്കുള്ള ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ്, ഫിനാന്‍സ് അക്കൗണ്ടിംഗ് & കണ്‍ട്രോള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി & സിസ്റ്റംസ്, മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ & ഹ്യൂമന്‍ റിസോഴ്‌സ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് & ഓപ്പറേഷന്‍സ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് തുടങ്ങി ഏഴ് സ്‌പെഷ്യലൈസേഷനിലാണ് പ്രോഗ്രാം. 2019 ജനുവരി 16-ലേക്ക് മൂന്നു വര്‍ഷം തികയുന്നതുവരെയുള്ള സ്റ്റാന്റേര്‍ഡ് ടെസ്റ്റ് സ്‌കോറുകള്‍ പരിഗണിക്കും CAT, GMAT, GRE, UGC-NET , UGC/CSIR JRF, GATE, IIMB Test...etc (ഓരോ സ്‌പെഷ്യലൈസേഷനും പരിഗണിക്കുന്ന സ്റ്റാന്റേര്‍ഡ് ടെസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്). 2019 ജനുവരി 16 ആണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് http://iimk.ac.in/academics/fpm സന്ദര്‍ശിക്കുക. വിലാസം : Indian Institute of Management Kozhikode , IIMK Campus P. O, Kozhikode, Kerala, India PIN - 673 570, Phone: +91-495-2809100
ഗ്ലാസ്‌കോ കേരള സ്‌കോളര്‍ഷിപ്പ്
പ്രളയത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവുമായി ഗ്ലാസ്‌കോ യൂനിവേഴ്സിറ്റി. ഗ്ലാസ്‌കോ കേരള സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ ബിരുദാനന്തര ബിരുദ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. https://www.gla.ac.uk/scholarships/glasgowkeralascholarship/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അഡ്രസ്സ് പ്രൂഫിനായി രണ്ട് രേഖകളും, പേരും സ്റ്റുഡന്റ് ഐ.ഡിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ [email protected] എന്ന മെയിലിലേക്ക് അയക്കണം. അവസാന തീയതി 2019 ഏപ്രില്‍ 30. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
എം.എ മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ്
പൂനെ ആസ്ഥാനമായ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ & കമ്മ്യൂണിക്കേഷന്‍ (SIMC) എം.എ മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 % മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2019 ജനുവരി 20-നാണ് ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ടെസ്റ്റ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിശദ വിവരങ്ങള്‍ക്ക്: www.simc.edu, Phone: +91 20-28116120.
സി.എസ് എക്‌സിക്യൂട്ടീവ് പ്രോഗ്രാം
കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ബിരുദം, ബിരുദാനന്തര ബിരുദം നേടിയ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും, സി.എം.എ ഫൗണ്ടേഷന്‍ പാസ്/സി.പി.ടി പാസ് അല്ലെങ്കില്‍ ഐ.സി.എ.ഐ ഫൗണ്ടേഷന്‍ പാസായവര്‍ക്കും അപേക്ഷ നല്‍കാം. 2019 ജൂണില്‍ നടക്കുന്ന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30. വിവരങ്ങള്‍ക്ക് https://www.icsi.edu/announcements-for-students/
Comments