Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

ചെറുകാറ്റുകള്‍ തൊട്ട് ചക്രവാതങ്ങള്‍ വരെ എതിരേറ്റിട്ടുണ്ട് പ്രവാചകന്‍

മഖ്ബൂല്‍ മാറഞ്ചേരി

പ്രവാചകന്‍ പറഞ്ഞിട്ടുണ്ടോ,
എങ്കില്‍ പിന്നെ അപ്പീലില്ല.
കേള്‍ക്കുന്നു, ഞങ്ങള്‍ അനുസരിക്കുന്നു

എന്തുമാത്രം അത്ഭുതകരമാണീ ലോജിക്ക്
ഇതര പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇസങ്ങള്‍ക്കും
ഒരുപക്ഷേ ഇനിയും ഈ ലോജിക്ക് പിടികിട്ടിക്കാണില്ല.

അതായിരുന്നു പ്രവാചകന്‍
ജീവിതത്തിന്റെ പച്ചയും തരിശും കണ്ട
വെയിലും തണവും കൊണ്ട
മഴയും മിന്നും വേവും വേദനയും....

ചെറുകാറ്റുകള്‍ തൊട്ട് ചക്രവാതങ്ങള്‍ വരെ
എതിരേറ്റിട്ടുണ്ട് പ്രവാചകന്‍

നിങ്ങള്‍ കണ്ടിട്ടുണ്ടോ...
ചുറ്റുവട്ടത്തൊരു കട്ടൗട്ട്
അല്ലെങ്കിലൊരു
ബഹുവര്‍ണ ഫ്‌ളക്‌സ് ബോര്‍ഡ്
കരിങ്കല്‍ പ്രതിമയോ, സ്മരണ സ്തൂപമോ
എന്തിന്,
റസൂലിന്റെ പേരിലൊരു വെയിറ്റിംഗ് ഷെഡ്ഡെങ്കിലും

ഇതൊന്നുമില്ലാതിരുന്നിട്ടും
പ്രവാചകന്‍ മുഹമ്മദ് എങ്ങനെയാകും
കോടിക്കണക്കിന് ജനങ്ങളുടെ വഴി വെട്ടമായത്..?
വഴികാട്ടിയായത്...
ദിശയും ദിശാബോധവും നല്‍കുന്ന ദാര്‍ശനികനായത്
നന്മ കൊളുത്തുന്ന നെഞ്ചിലെ നിലാവായത്...
ആണ്ടുകള്‍ക്കപ്പുറത്ത് നിന്ന്
നമ്മെ നയിക്കുന്ന യോദ്ധാവായത്...
ചൊല്ലിപ്പഠിക്കേണ്ടതല്ലേ നമ്മള്‍...

അയല്‍വാസിയെ സ്‌നേഹിക്കണമെന്ന്
അന്യരോട് കെറുവ് കാട്ടരുതെന്ന്
ആരെയും നിസ്സാരമാക്കരുതെന്ന്
മുതിര്‍ന്നവരെ ആദരിക്കണമെന്ന്
കുഞ്ഞുങ്ങളോട് കരുണ വേണമെന്ന്
ഒരുത്തനോടുള്ള അമര്‍ഷം അവനോട്
വേണ്ടാതീനങ്ങള്‍ ചെയ്യാനുള്ള
കാരണമായിക്കൂടെന്ന്
പുഞ്ചിരി ദാനമാണെന്ന്

ഒരു പുരുഷായുസ്സില്‍
പ്രവാചകന്‍ നമ്മോട്
പറയാത്തതായിട്ടെന്താണ്...

ചങ്ങലയുടക്കണമെന്ന് വിപ്ലവം
പറഞ്ഞ് വന്നവരുണ്ടായിരുന്നല്ലോ
വിമോചനം കിനാവ് കണ്ടവര്‍

പറഞ്ഞുതന്നോ അവരിതൊക്കെയും
വിപ്ലവത്തിന്റെ പ്രാരംഭം
സ്വന്തത്തില്‍ നിന്നാണെന്ന്
സ്വേഛകള്‍ ബലികഴിച്ചാണെന്ന്
നന്മകളോടടുപ്പം കൂടിയിട്ടാണെന്ന്
തിയ്യതിനോടമര്‍ഷം പൂണ്ടിട്ടാണെന്ന്

കാലാകാലങ്ങളില്‍
വിവിധ സമൂഹങ്ങളില്‍
വലിയ സ്വാധീനങ്ങള്‍ ചെലുത്തിയ
പ്രവാചകനെ പരിചയിക്കാതിരിക്കുക
എന്നത് എന്തു മാത്രം കഷ്ടമല്ല....

*****
പ്രവാചകന്റെ കഴുത്തിലിപ്പോള്‍
എതിരാളികള്‍ ചാര്‍ത്തിക്കൊടുത്ത
ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല
................
മദ്ഹ് പാടുംനേരം
അതൊന്ന് മാറ്റിക്കൊടുക്കാനെങ്കിലും....

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം