ഇ മെയില്‍ വിവാദം: മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് പ്രതിഷേധ മാര്‍ച്ച്
കൊച്ചി: ഭരണകൂടത്തിന്റെ ഒത്താശയോടെ പോലീസ് നിരപരാധികളായ സാധാരണ പൌരന്മാരുടെ ഇ മെയിലുകള്‍ ചോര്‍ത്തിയതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ഗസ്റ് ഹൌസിനടുത്ത്് പോലീസ് തടഞ്ഞു. ശേഷം ചേര്‍ന്ന യോഗം സാമൂഹിക പ്രവര്‍ത്തകന്‍ ജോയ് കൈതാരം ഉദ്ഘാടനം ചെയ്തു. ഇ മെയില്‍ ചോര്‍ത്തല്‍ പൌരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു.വസ്തുതകള്‍ പുറത്ത് കൊണ്ട് വന്ന മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണത്തിന് തുനിയുന്നത് തികച്ചും അന്യായമാണ്. പോലീസിനെ വെള്ള പൂശി വിഷയത്തിന്റെ ഗൌരവത്തില്‍ നിന്നും മാറാതെ ഇതിന്റെ പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ ബഷീര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.പി ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷക്കീല്‍ മുഹമ്മദ്, എം.വൈ അബ്ദുല്‍ നാസര്‍, അഡ്വ. ഫൈസല്‍, എം.എം നിഷാദ്, അബ്ദുര്‍റഷീദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
അഴീക്കോട് മനുഷ്യസ്നേഹിയായ പ്രക്ഷോഭകാരി-ടി ആരിഫലി
കോഴിക്കോട്: മനുഷ്യപക്ഷത്ത് നിന്നും നിരന്തരമായി കലഹം കൂട്ടിയ പ്രക്ഷോഭകാരിയായിരുന്നു സുകുമാര്‍ അഴീക്കോടെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. സാഹിത്യകാരനായിരിക്കെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെട്ട സാമൂഹിക വിമര്‍ശകന്‍ എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്ന്് അദ്ദേഹം അനുസ്മരിച്ചു.
നഗരസഭാ ചെയര്‍പേഴ്സനെ ഉപരോധിച്ചു
കണ്ണൂര്‍: ചേലോറയില്‍ പോലീസിന്റെ സഹായത്തോടെ മാലിന്യം നിക്ഷേപിക്കുകയും ലാത്തിപ്രയോഗം നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സനെ ഘൊരാവോ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ്പേരെ പോലീസ് അറസ്റ് ചെയ്തു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് നിയാസ്, ഭാരവാഹികളായ ടി.പി ഇല്യാസ്, പി.സി ഷമീം, കെ.കെ ഫൈസല്‍, കെ.എം ആഷിഖ് കാഞ്ഞിരോട്, സാജിദ് പാപ്പിനിശ്ശേരി, യാസിര്‍ താണ എന്നിവരെയാണ് ടൌണ്‍ പോലീസ് അറസ്റ് ചെയ്തത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഏരിയാതലങ്ങളില്‍ പ്രകടനം നടത്തി.
ഇസ്ലാമിക സാമ്പത്തിക സെമിനാര്‍
പെരിങ്ങാടി: അല്‍ ഫലാഹ് വിമന്‍സ് ഇസ്ലാമിക് കോളേജില്‍ സംഘടിപ്പിച്ച 'ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ പ്രസക്തിയും പ്രയോഗവും' എന്ന സെമിനാര്‍ മുഹമ്മദ് പാലത്ത് ഉദ്ഘാടനം ചെയ്തു. അല്‍ ഫലാഹ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. 'ആഗോള സാമ്പത്തിക മാന്ദ്യം' എന്ന വിഷയത്തില്‍ ഒ.കെ ഫാരിസും, 'ഇസ്ലാമിക് മൈക്രോ ഫൈനാന്‍സിംഗ് സ്ഥാപനങ്ങള്‍ കേരളത്തില്‍' എന്ന വിഷയത്തില്‍ റസ്ബീന റഷീദും പ്രബന്ധം അവതരിപ്പിച്ചു. ഷംസീര്‍ മാസ്റര്‍ സ്വാഗതവും ഷര്‍മിന ഖാലിദ് നന്ദിയും പറഞ്ഞു. അല്‍ഫലാഹ് ട്രസ്റ് അംഗം കെ.കെ അബ്ദുല്ല, അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം സാദിഖ്, മാനേജര്‍ എം. ദാവൂദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അല്‍ഫലാഹ് വിമന്‍സ് കോളേജില്‍ ബി.കോം കോഴ്സിനൊപ്പം ഇസ്ലാമിക് ബാങ്കിംഗ്, ഫൈനാന്‍സ് എന്നീ വിഷയങ്ങളില്‍ കോച്ചിംഗും നല്‍കുന്നു.
ദുരന്തങ്ങള്‍ നേരിടാന്‍ സജ്ജമായ യുവനിരയുണ്ടാകണം-മന്ത്രി
തിരുവനന്തപുരം: ദുരന്തനിവാരണ മേഖലയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സജ്ജമായ യുവനിരയുണ്ടാകണമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഐഡിയല്‍ റിലീഫ് വിംഗ് സംഘടിപ്പിച്ച ദുരന്തനിവാരണത്തെക്കുറിച്ച ദ്വിദിന ശില്‍പശാല വൈ.എം.സി.എ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹജീവികള്‍ക്ക് സേവനം ചെയ്യാനുള്ള മനസാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ആര്‍.ഡബ്ള്യു ജനറല്‍ കണ്‍വീനര്‍ എം.കെ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ളബ്ബ് പ്രസിഡന്റ് കെ.വി നായര്‍, ഖാജാ ഷിഹാബുദ്ദീന്‍, എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
ദുരന്തനിവാരണ മേഖലയിലെ പുതിയ കാഴ്ചപ്പാടുകളും സംവിധാനങ്ങളും എന്ന വിഷയത്തില്‍ കളമശ്ശേരി മുനിസിപ്പാലിറ്റി സെക്രട്ടറി എന്‍. വിജയകുമാര്‍, തുളസീധരന്‍, പി.കെ ആസിഫ് അലി എന്നിവര്‍ ക്ളാസ്സെടുത്തു.
ശില്‍പശാലയുടെ സമാപന സമ്മേളനത്തില്‍ പാളയം ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട മുഖ്യപ്രഭാഷണം നടത്തി.
പരിസ്ഥിതി സമ്മേളനം
ക്ളാപ്പന: സോളിഡാരിറ്റി ക്ളാപ്പന, കൊല്ലം മീഡിയ സഹായത്തോടെ പരിസ്ഥിതി സമ്മേളനം നടത്തി. നൌഷര്‍കോയ തങ്ങള്‍ 'പരിസ്ഥിതിയും മനുഷ്യനും' സ്റഡി ക്ളാസ് നടത്തി. ഡോ. പത്മകുമാര്‍, മുഹമ്മദ് കുഞ്ഞ്, റിട്ട. ബി.ഡി.ഒ സുരേഷ് എന്നിവര്‍ സംസാരിച്ചു. രാജേന്ദ്രന്‍ സ്വാഗതവും യൂനിറ്റ് സെക്രട്ടറി ജഹാദ് എം. നന്ദിയും പറഞ്ഞു.
Comments