ആവേശകരമായ പ്രബോധനം ഇന്റര്‍നാഷ്‌നല്‍ യു.എ.ഇ കാമ്പയിന്
യു.എ.ഇ: പ്രബോധനം ഇന്റര്‍നാഷ്‌നലും അന്‍സാര്‍ ബുക്സും സംയുക്തമായി വാരികയുടെ പ്രചാരണാര്‍ഥം യു.എ.ഇ യില്‍ സംഘടിപ്പിച്ച കാമ്പയിന് ആവേശകരമായ സമാപനം. പ്രബോധനത്തിന്റെ വരി, വായന, വിതരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഫെബ്രുവരി 1 മുതല്‍ 28 വരെ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികളും മത്സരങ്ങളും വായനക്കാര്‍ക്ക് വേറിട്ട അനുഭവമായി. വായന മെച്ചപ്പെടുത്തുന്നതിനായി ഇലഹലയൃമലേ വേല ഞലമറശിഴ എന്ന തലക്കെട്ടില്‍ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കാമ്പയിന്റെ ഭാഗമായി പുതിയ വിതരണ സംവിധാനവും നിലവില്‍ വന്നു.
വ്യത്യസ്ത തലങ്ങളില്‍ നടന്ന വൈവിധ്യപൂര്‍ണമായ മത്സരങ്ങളും കാമ്പയിനെ ജനകീയമാക്കി. വിവിധ റൗണ്ടുകളിലായി നടന്ന പ്രബോധനം മെഗാ ക്വിസില്‍ ധാരാളം വായനക്കാര്‍ പങ്കെടുത്തു. 2017 ഡിസംബര്‍, 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രബോധനം ലക്കങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ക്വിസ്. ഫൈനലില്‍ ടീം മുസഫ്ഫ (അബ്ദുല്ല സവാദ്, ജുബീന മെഹര്‍ബാന്‍, ഇ.വി സലീം) ഒന്നാം സ്ഥാനവും ടീം ദുബൈ (മുഹമ്മദ് ഹുസൈന്‍, മുഹ്യുദ്ദീന്‍ മലയില്‍, ഷൈല മുഹമ്മദ് റശീദ് ) രണ്ടാം സ്ഥാനവും ടീം ഷാര്‍ജ (ഇബ്‌റാഹീം, ബായിസ്, ഷൈമ കമാല്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രബോധനം മോഡല്‍ രൂപകല്‍പനാ മത്സരവും വായനക്കാര്‍ ആവേശത്തോടെ ഏറ്റെടുത്തു. എഴുതാന്‍ കഴിവും താല്‍പര്യവും ഉള്ളവര്‍ക്ക് അവസരം ഒരുക്കി, വിശിഷ്ട വ്യക്തികളുമായുള്ള അഭിമുഖങ്ങളും പ്രമുഖരുടെ ലേഖനങ്ങളും ഉള്‍പ്പെടുത്തി തികവുറ്റ നാല് പ്രബോധനം വാരികാ മോഡലുകള്‍ മത്സരത്തിനായി തയാറാക്കപ്പെട്ടു. മത്സരത്തില്‍ മികച്ച പ്രബോധനം തയാറാക്കി ടീം അല്‍ഐന്‍ വിജയികളായി. പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട് സമ്മാനദാനം നിര്‍വഹിച്ചു.
വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനും വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി വിതരണ പ്രൊജക്ട് മത്സരവും നടന്നു. മികച്ച പ്രൊജക്ടിനുള്ള അവാര്‍ഡ് ടീം മുസഫ്ഫ കരസ്ഥമാക്കി. പ്രബോധനം വായനാനുഭവ മത്സരവും കാമ്പയിന്റെ ഭാഗമായി നടത്തി. സമാപന സംഗമത്തില്‍ സദ്‌റുദ്ദീന്‍ വാഴക്കാട്, കെ.കെ ഷാനവാസ്, അന്‍വര്‍ ഹുസൈന്‍ വാണിയമ്പലം, എ. റശീദുദ്ദീന്‍, ഹമീദ് മലപ്പുറം, ബിശ്റുദ്ദീന്‍ ശര്‍ഖി എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. പ്രബോധനം വിതരണ രംഗത്തെ അനുഭവങ്ങള്‍ വി.വി അബൂബക്കര്‍ പങ്കുവെച്ചു.
കാമ്പയിന്‍ മത്സരങ്ങളുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങളും സമ്മാന വിതരണവും നടത്തി. ഏറ്റവും കൂടുതല്‍ വരി ചേര്‍ത്ത ടീമിനുള്ള അവാര്‍ഡ് ടീം ദുബൈ കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ വരിചേര്‍ത്ത വ്യക്തിക്കുള്ള പുരസ്‌കാരം റശീദ ഷിറാസ് (ടീം ദുബൈ) ഏറ്റുവാങ്ങി.
പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍, യു.എ.ഇ വിതരണ ഏജന്‍സി മാനേജര്‍ ഇബ്‌റാഹീം സൈനുദ്ദീന്‍, കോര്‍ഡിനേറ്റര്‍ നാസര്‍ ഊരകം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments