Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 15

3030

1439 റബീഉല്‍ അവ്വല്‍ 26

ഇസ്‌ലാമോഫോബിയ പ്രതിവിചാരങ്ങള്‍

എഡി: ഡോ. വി. ഹിക്മത്തുല്ല

ആഗോള സാഹചര്യങ്ങളിലെ ഇസ്‌ലാമോഫോബിയയെ മുന്‍നിര്‍ത്തി പലതരം പഠനങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ കേരളീയ സാഹചര്യത്തില്‍ ഇസ്‌ലാമോഫോബിയ എന്താണ് എന്ന് വിശകലനം ചെയ്യുന്ന സ്വതന്ത്രമായ പഠനങ്ങളൊന്നും ഇതുവരെ ലഭ്യമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സോളിഡാരിറ്റി പ്രസിദ്ധീകരിച്ച 'ഇസ്‌ലാമോഫോബിയ പ്രതിവിചാരങ്ങള്‍' എന്ന പുസ്തകം പ്രസക്തമാകുന്നത്. അതുകൊണ്ട് ഈ വിഷയം കേരളീയ പൊതുമണ്ഡലത്തില്‍ വൈജ്ഞാനിക സംവാദത്തിന് വിധേയമാക്കുന്ന ഈ കൃതി വലിയ പങ്കുവഹിക്കും.

മുസ്‌ലിംകളുടെയും മറ്റു കീഴാള സമൂഹങ്ങളുടെയും രാഷ്ട്രീയ നിലനില്‍പ്പിനും വികാസത്തിനും അനിവാര്യമായ ഒരു ഭാഷയുടെ അപര്യാപ്തത നമ്മുടെ കാലത്ത് കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടുവരുന്നത് കാണാം. ഇടത്/വലത് വിമര്‍ശന ഭാഷയില്‍നിന്നും വ്യത്യസ്തമായി പുതിയൊരു ജനാധിപത്യ ഭാഷ മുന്നോട്ടുവെക്കേണ്ടതുണ്ട്. കീഴാള-ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ പക്ഷത്തുനിന്നുള്ള പുതിയ വിമര്‍ശനോപകരണങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടു മാത്രമേ അത് സാധിക്കുകയുള്ളൂ. ആദിവാസി-ദലിത്-ബഹുജന്‍-ബൗദ്ധ-ക്രിസ്ത്യന്‍-മുസ്‌ലിം-സ്ത്രീപക്ഷ വീക്ഷണകോണുകളില്‍നിന്ന് ഇസ്‌ലാമോഫോബിയക്കെതിരെ ഉണ്ടാവേണ്ട പോരാട്ടങ്ങളുടെ ആവശ്യകതയും അതിന്റെ വിശകലനവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിലെ വ്യത്യസ്തമായ എല്ലാത്തരം ശബ്ദങ്ങളെയും അഭുമുഖീകരിക്കാന്‍ പുസ്തകം ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിന്റെ മുഖ്യധാരാ സാംസ്‌കാരിക വിശകലനങ്ങളില്‍ തുടര്‍ന്നുപോരുന്ന ഗാന്ധിയന്‍/മാര്‍ക്‌സിയന്‍ രീതിശാസ്ത്രത്തിനു പുറത്തുള്ള പുതിയ ഇസ്‌ലാമോഫോബിയ പഠനങ്ങളുടെ രീതിയിലാണ് പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

പത്തൊമ്പത് പഠനങ്ങളാണ് പുസ്തകത്തിലുള്ളത്. ഡോ. എം.ടി അന്‍സാരി, കെ.കെ ബാബുരാജ്, എ.എസ് അജിത്കുമാര്‍, ഡോ. ജെനി റൊവീന, ഡോ. അജയ് ശേഖര്‍, ഡോ. ബി.എസ് ഷെറിന്‍, ഡോ. ഉമര്‍ ഒ. തസ്‌നീം, കെ. അഷ്‌റഫ്, കെ.ടി ഹുസൈന്‍, ഉമ്മുല്‍ ഫാഇസ, എസ്. മുഹമ്മദ് ഷാ, വി.എ മുഹമ്മദ് അഷ്‌റഫ്, ഡോ. ഹുദൈഫ റഹ്മാന്‍, ഡോ. വി. ഹിക്മത്തുല്ല, ഇ.എസ് അസ്‌ലം, കെ.എം ത്വാഹിര്‍ ജമാല്‍, ആര്‍.എസ് വസീം, മുഹമ്മദ് എം. ഖലീല്‍, സമദ് കുന്നക്കാവ് എന്നിവരാണ് ലേഖകര്‍. നാല് ചര്‍ച്ചകളാണ് ഈ പഠനങ്ങള്‍ ഉള്‍വഹിക്കുന്നത്. ഇസ്‌ലാമോഫോബിയ എന്താണ് എന്ന ചര്‍ച്ചയില്‍ സൈദ്ധാന്തികമായി ഇടപെടുന്ന ലേഖനങ്ങളാണ് ആദ്യഭാഗത്ത്. നിര്‍വചനങ്ങളും പഠനത്തിന്റെ രീതിശാസ്ത്രവും പ്രതിസന്ധികളുമെല്ലാം ഇവിടെ ചര്‍ച്ചചെയ്യുന്നു. വിവിധ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കുമനുസരിച്ച് ഇസ്‌ലാമോഫോബിയ ഏതു തരത്തിലൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രണ്ടാം ഭാഗത്തില്‍ അന്വേഷിക്കുന്നു. കേരള ചരിത്രത്തിലും സംസ്‌കാരത്തിലും സാഹിത്യത്തിലുമെല്ലാം ഇസ്‌ലാം വിരുദ്ധത ചരിത്രപരമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുന്നതാണ് മൂന്നാം ഭാഗം. മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിര്‍ണായകമായ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇന്ത്യയിലൊന്നാകെയും അതിനെത്തുടര്‍ന്ന് കേരളത്തിലും ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നാണ് നാലാം ഭാഗം വിലയിരുത്തുന്നത്. പ്രസാധനം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. വിതരണം: ഐ.പി.എച്ച് കോഴിക്കോട്. പേജ് 192. വില 190 രൂപ. 

 

***************************************

 

റോഹിങ്ക്യ അഭയാര്‍ഥി ശ്രീബുദ്ധനോട് ചോദിക്കുന്നു

പി.കെ പാറക്കടവ്

സാഹിത്യം, സംസ്‌കാരം, സാമൂഹിക ശാസ്ത്രം, മതം, രാഷ്ട്രീയം, നവയുഗക്രമത്തിന്റെ പരിഛേദം... എന്നിങ്ങനെ പല വഴിയിലൂടെ സഞ്ചരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കേണ്ടവ. കാരണം, നവലോകം നേരിടുന്ന വെല്ലുവിളികള്‍ കാലിഡോസ്‌കോപ്പിലെന്ന പോലെ നിറഞ്ഞുകിടക്കുന്നു.

മാധ്യമം ആഴ്ചപ്പതിപ്പില്‍ പി.കെ പാറക്കടവ് അരവ്യാഴവട്ടക്കാലം എഴുതിയ 'തുടക്ക'ത്തില്‍നിന്ന് തെരഞ്ഞെടുത്ത കുറിപ്പുകളാണിത്.

'കണ്ടു നില്‍ക്കുകയല്ല, ഇടപെടുകയാണ്' എന്നത് മാധ്യമം ആഴ്ചപ്പതിപ്പിന്റെ പരസ്യവാചകമായിരുന്നു. എന്നാല്‍, അത് വെറും പരസ്യവാചകം മാത്രമല്ല, മാധ്യമത്തിന്റെ മൂല്യബോധം കൂടിയാണെന്ന് തെളിയിച്ച ലേഖനങ്ങളാണ് മാധ്യമം ആഴ്ചപ്പതിപ്പിലെ പി.കെ പാറക്കടവിന്റെ 'തുടക്കം.'

ഓരോ കാലത്തെയും ഫാഷിസ്റ്റ്, ജനാധിപത്യവിരുദ്ധ പ്രവണതകളോട് കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. ഫാഷിസം നിറഞ്ഞുനില്‍ക്കുന്ന പുതിയ കാലത്ത് 'തുടക്ക'ത്തിലെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ സമാഹരിക്കുമ്പോള്‍ നമ്മെ ഓര്‍മപ്പെടുത്തുക

സ്വസ്ഥരായിരിക്കാനല്ല;

അസ്വസ്ഥരാകാനാണ്,

ആശങ്കപ്പെടാനാണ്,

ഈ നാടിനെ ഓര്‍ത്ത്,

മാനവരാശിയ ഓര്‍ത്ത്,

ഈ നാട് കടന്നുവന്ന

പൊള്ളിച്ചകളെ

നാം ഏറ്റെടുക്കേണ്ട

പ്രതിരോധത്തിന്റെ വഴികള്‍

എങ്ങനെ, ഓര്‍മപ്പെടുത്തലുകള്‍ ഏറെയാണ്...

പ്രസാധനം: വിചാരം ബുക്‌സ്, തൃശൂര്‍. പേജ് 332, വില 300 രൂപ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (45-51)
എ.വൈ.ആര്‍