Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

നീതിക്കു മുമ്പില്‍ വിനയാന്വിതം <br> ഉമര്‍ സ്മൃതി

പി.കെ.ജെ

ഈജിപ്ത് ഗവര്‍ണര്‍ അംറുബ്‌നുല്‍ ആസ്വ് കലികയറിയ ഒരു സന്ദര്‍ഭത്തില്‍: 'കപടവിശ്വാസീ, മുനാഫിഖ്, നീ ആരോടാണ് സംസാരിക്കുന്നതെന്നറിയാമോ?'' 

അയാള്‍: 'ഇസ്‌ലാം സ്വീകരിച്ച നാള്‍ മുതല്‍ കാപട്യത്തിന്റെ മാലിന്യം എന്റെ വിശ്വാസത്തില്‍ കലര്‍ന്നിട്ടില്ല. ഇനി എന്റെ പല്ലുതേപ്പും കുളിയുമൊക്കെ അമീറുല്‍ മുഅ്മിനീന്‍ ഉമറിനെക്കണ്ട് പരാതി ബോധിപ്പിച്ചിട്ട്.'' 

ഉമറിന്റെ സന്നിധിയില്‍ എത്തിയ അയാള്‍: 'അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ ഗവര്‍ണര്‍ അംറ് എന്നെ കപടവിശ്വാസി എന്ന് വിളിച്ചു. ഞാനൊരിക്കലും മുനാഫിഖായിരുന്നിട്ടില്ല.'' 

ഉമര്‍ (റ) അംറിന് എഴുതി: 'ആസ്വീ ഇബ്‌നുല്‍ ആസ്വി (അനുസരണം കെട്ടവനേ), തുജീബിക്കാരനായ ഒരാളെ നിങ്ങള്‍ മുനാഫിഖ് എന്ന് വിളിച്ചെന്ന് പരാതി കിട്ടിയിട്ടുണ്ട്. അയാള്‍ നിങ്ങള്‍ക്കെതിരില്‍ രണ്ടു സാക്ഷികളെ ഹാജരാക്കിയാല്‍ നിങ്ങള്‍ക്ക് എഴുപത് അടി ശിക്ഷയായി കിട്ടും.'' 

അയാള്‍: 'എനിക്കു വേണ്ടി നിങ്ങളുടെ കൂട്ടത്തില്‍ സാക്ഷി പറയാന്‍ ആരെങ്കിലുമുണ്ടോ?'' കേട്ടവര്‍ സ്തബ്ധരായി. ഹന്‍തമ അയാളോട്: 'നമ്മുടെ അമീറിനെ അടിക്കാനാണോ നിങ്ങളുടെ ഉദ്ദേശ്യം? നിങ്ങള്‍ക്ക് നഷ്ടപരിഹാരം തരാം.'' 

അയാള്‍: 'സ്വര്‍ണം കൊണ്ട് വന്ന് മൂടിയാലും ഞാനത് സ്വീകരിക്കാന്‍ പോകുന്നില്ല.'' 

ഹന്‍തമ: 'അപ്പോള്‍ നിങ്ങള്‍ക്ക് അംറിനെ അടിച്ചേ തീരൂ.'' 

അയാള്‍: 'തീര്‍ച്ചയായും. അമീര്‍ വേറെ. ശിക്ഷ വേറെ.'' 

അംറ്: 'അയാളെ വിട്ടേക്കൂ. അയാള്‍ വേണ്ടതുചെയ്യട്ടെ.'' അയാള്‍ക്ക് ചമ്മട്ടി ഏര്‍പ്പാടാക്കിക്കൊടുത്ത് അംറുബ്‌നുല്‍ ആസ്വ് അയാള്‍ക്ക് അടിക്കാനായി ഇരുന്നുകൊടുത്തു. 

അയാള്‍: 'നിങ്ങളുടെ അധികാരം ഉപയോഗിച്ച് എന്നെ തടയാമെന്ന് തോന്നുന്നുണ്ടോ?'' 

അംറ്: 'ഇല്ല. നിങ്ങള്‍ ശിക്ഷ നടപ്പാക്കിക്കൊള്ളൂ.'' 

അയാള്‍: 'നിങ്ങള്‍ക്ക് ഞാന്‍ മാപ്പു നല്‍കിയിരിക്കുന്നു.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി