Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

ദാഹം

ഫാരിസ് പുതുക്കോട്

മഴപെയ്ത് നിറഞ്ഞ 

കിണറിനരികിലൂടെ 

നടന്നുനീങ്ങിയ അവന് 

കരിക്ക് പൂത്തുനിന്ന തെങ്ങുകള്‍ 

തണല്‍ കൊടുത്തപ്പോഴും 

ദാഹം തീര്‍ക്കാനായി അവന്‍ 

ഔട്ട്‌ലെറ്റിനു മുന്നിലെ 

ക്യൂവില്‍ കയറിക്കൂടി. 

 

 

 

പനിച്ചു പൊള്ളിയ മധുരം

മജീദ് എരമംഗലം 

 

 

ഉച്ചഭക്ഷണത്തിലുള്ള ഒറ്റബെല്ലിനു മുന്നേ, 

വനജ ടീച്ചര്‍ ചോദിച്ചു.

'ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ 

നിങ്ങള്‍ എന്തു ചെയ്യും?'

കുഞ്ഞുപാവാടകള്‍ അമ്പരന്നു.

കൊച്ചുനിക്കറുകള്‍ ധ്യാനത്തിലായി.

ഉത്തരങ്ങള്‍ കാറ്റായ് മഴയായ്. 

സങ്കടങ്ങളുടെ വെയില്‍ പതിഞ്ഞ ഒരുത്തരം, 

ക്ലാസ് മുറിയില്‍ പനിച്ചുപൊള്ളി. 

വഴിവക്കിലെ പലഹാരക്കടയിലെ 

ചില്ലലമാരയില്‍ ഞാന്‍ കണ്ടിട്ടുണ്ട് 

ലഡു മധുരം. 

'എനിക്കതൊന്നു രുചിച്ചു 

മരിച്ചാലും മതി ടീച്ചറേ..' 

അവന്റെ ഗദ്ഗദം കടലുകള്‍ താണ്ടി. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി