മുസ്‌ലിം ലോകം @2016 <br>ഉണങ്ങാത്ത മുറിവുകളുടെ വര്‍ഷം
മുസ്‌ലിം ലോകത്തിന് കടുത്ത നോവുകള്‍ സമ്മാനിച്ചുകൊണ്ടാണ് 2016 കടന്നുപോയത്. വസന്താനന്തര അറബവസ്ഥ 2016-ല്‍ കൂടുതല്‍ സങ്കീര്‍ണമായി തുടര്‍ന്നു. പ്രതീക്ഷയുടെ തുരുത്തായി തുര്‍ക്കി അവശേഷിച്ചപ്പോള്‍ അലപ്പോയും മ്യാന്മറിലെ റോഹിങ്ക്യന്‍ പീഡനവും ഉണങ്ങാത്ത മുറിവുകളായി. 2016-ലെ മുസ്‌ലിം ലോകത്തെ പ്രധാന സംഭവങ്ങളിലൂടെ:
ജനുവരി 04 സുഊദിയും ബഹ്‌റൈനും ഇറാന്‍ ബന്ധം വിഛേദിച്ചു
ജനുവരി 7 ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി ശരിവെച്ചു.
ജനുവരി 8 ലിബിയയില്‍ ചാവേറാക്രമണം, 65 മരണം. 200 പേര്‍ക്ക് പരിക്ക്.
ജനുവരി 9 സിറിയന്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. മദായ നഗരത്തില്‍ വ്യാപകമായ പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഫെബ്രു. 21 സിറിയയിലെ ഹിംസ് നഗരത്തില്‍ ഇരട്ട സ്‌ഫോടനം. 129 മരണം
ഫെബ്രു. 23 ഇന്റര്‍നാഷ്‌നല്‍ ഫിഖ്ഹ് അക്കാദമി പ്രസിഡന്റ് ശൈഖ് സ്വാലിഹ് അബ്ദുല്ല ബിന്‍ ഹുമൈദിക്ക് ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ് ഫൈസല്‍ അവാര്‍ഡ്.
ലിബിയയില്‍ അനുരഞ്ജന സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി.
മാര്‍ച്ച് 1 ഇറാഖില്‍ സ്‌ഫോടനങ്ങളില്‍ 48 മരണം.
മാര്‍ച്ച് 2 പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ ശൈഖ് ആഇദുല്‍ ഖര്‍നിക്ക് ഫിലിപ്പീന്‍സില്‍ വെച്ച് വെടിയേറ്റു.
മാര്‍ച്ച് 3 ഹിസ്ബുല്ലയെ ഭീകര സംഘടനയായി ജി.സി.സി പ്രഖ്യാപിച്ചു.
മാര്‍ച്ച് 4 ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും പ്രമുഖ ഇസ്‌ലാമിക ചിന്തകനുമായ ഡോ. ത്വാഹാ ജാബിര്‍ അല്‍വാനി അന്തരിച്ചു.
മാര്‍ച്ച് 5 പ്രമുഖ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമായ ഹസന്‍ തുറാബി അന്തരിച്ചു.
മാര്‍ച്ച് 6 ബഗ്ദാദില്‍ ഐ.എസ് ആക്രമണം. 80 മരണം
മാര്‍ച്ച് 7 അഭയാര്‍ഥി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂനിയന്‍-തുര്‍ക്കി ഉച്ചകോടി. പടിഞ്ഞാറന്‍ ബാള്‍ക്കന്‍ മാര്‍ഗം അടക്കാന്‍ തുര്‍ക്കിയുമായി ധാരണ.
മാര്‍ച്ച് 8 ജക്കാര്‍ത്തയില്‍ മുസ്‌ലിം രാജ്യങ്ങളുടെ ഉച്ചകോടി. ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാനും മസ്ജിദുല്‍ അഖ്‌സ്വായുടെ സംരക്ഷണത്തിനും ആഹ്വാനം.
മാര്‍ച്ച് 10 അറബ് ലീഗിന്റെ പുതിയ സെക്രട്ടറിയായി മുന്‍ ഈജിപ്ത് വിദേശകാര്യമന്ത്രി അഹ്മദ് അബുല്‍ ൈഗത്തിനെ പ്രഖ്യാപിച്ചു.
മാര്‍ച്ച് 11 അറബ് ലീഗ് ഹിസ്ബുല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.
ഇസ്രയേല്‍ ചാനലായ ചാനല്‍-2 സംപ്രേഷണം ഫലസ്ത്വീന്‍ പ്രതിരോധ പോരാളികള്‍ ഹാക്ക് ചെയ്തു.
മാര്‍ച്ച് 13 തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ സ്‌ഫോടനം. 34 മരണം. 125 പേര്‍ക്ക് പരിക്ക്.
മാര്‍ച്ച് 14 ബ്രസല്‍സില്‍ സ്‌ഫോടനം 36 മരണം. 300 പേര്‍ക്ക് പരിക്ക്.
മാര്‍ച്ച് 27 ലാഹോറില്‍ സ്‌ഫോടനത്തില്‍ 65 മരണം. ഉത്തരവാദിത്തം താലിബാനില്‍നിന്ന് വേര്‍പിരിഞ്ഞ 'അല്‍ അഹ്‌റാര്‍ ഗ്രൂപ്പ്' ഏറ്റെടുത്തു.
മാര്‍ച്ച് 28 ഇസ്‌ലാമിനെ ഔദ്യോഗിക മതത്തിന്റെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളി.
ഏപ്രില്‍ 1 അമേരിക്കന്‍ ആക്രമണത്തില്‍ സോമാലിയയിലെ ഹര്‍കത്തുശ്ശബാബുല്‍ മുജാഹിദീന്‍ നേതാവ് ഹസന്‍ ദൗരി കൊല്ലപ്പെട്ടു.
ഏപ്രില്‍ 2 അമേരിക്കയിലെ ആദ്യ ടര്‍ക്കിഷ് ഇസ്‌ലാമിക് കോംപ്ലക്‌സ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉദ്ഘാടനം ചെയ്തു.
ഏപ്രില്‍ 3 സിറിയയിലെ പ്രമുഖ പ്രതിപക്ഷ കക്ഷിയായ 'ജബ്ഹത്തുന്നുസ്വ്‌റ' നേതാവ് അബൂ ഫിറാസ് സൂരി ഇദ്‌ലിബിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഏപ്രില്‍ 6 'വിപ്ലവ കവി' എന്നറിയപ്പെടുന്ന പ്രമുഖ തുനീഷ്യന്‍ കവി മുഹമ്മദ് സ്വഗീര്‍ ഔലാദ് അഹ്മദ് അന്തരിച്ചു.
ഏപ്രില്‍ 11 ലബനാനിലെ ഫലസ്ത്വീന്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഫത്ഹിന്റെ പ്രമുഖ നേതാവ് ഫത്ഹീ സൈദാന്‍ കൊല്ലപ്പെട്ടു.
ഏപ്രില്‍ 14 ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം.
ഏപ്രില്‍ 14-15 'നീതിക്കും സമാധാനത്തിനും ഐക്യവും ഐക്യദാര്‍ഢ്യവു'ം എന്ന തലക്കെട്ടില്‍ ഒ.ഐ.സിയുടെ 13-ാം ഉച്ചകോടി തുര്‍ക്കിയിലെ ഇസ്തംബൂളില്‍.
ഏപ്രില്‍ 19 ഖുദ്‌സിന് ഇസ്രയേല്‍ പ്രയോഗമായ ടെമ്പ്ള്‍ മൗണ്ട് എന്നതിനു പകരം 'മസ്ജിദുല്‍ അഖ്‌സ്വാ' എന്നുപയോഗിക്കാന്‍ യുനെസ്‌കോ തീരുമാനം.
ഏപ്രില്‍ 20 1983-ല്‍ ലബനാനില്‍ നടന്ന ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ഇറാനുമേല്‍ രണ്ട് ബില്യന്‍ ഡോളര്‍ പിഴ ചുമത്തി അമേരിക്കന്‍ സുപ്രീം കോടതി വിധി.
ഏപ്രില്‍ 21 സുരക്ഷാ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് ഗള്‍ഫ്-അമേരിക്കന്‍ ഉച്ചകോടിക്ക് രിയാദില്‍ സമാപനം.
മെയ് 3 മുസ്‌ലിംകളെ നിന്ദിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത കുറ്റത്തിന് പ്രമുഖ മുസ്‌ലിംവിരുദ്ധ കൂട്ടായ്മ 'പെഗിഡ'യുടെ സ്ഥാപകന്‍ ലൂറ്റസ് ബുക്മാന് ജര്‍മന്‍ കോടതി 9600 യൂറോ പിഴ ചുമത്തി.
മെയ് 4 സിറിയന്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്താനും മനുഷ്യക്കുരുതി അവസാനിപ്പിക്കാനും ലക്ഷ്യം വെച്ച് ഖത്തര്‍ മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത അറബ് ലീഗ് സമ്മേളനം കയ്‌റോയില്‍.
മെയ് 6 ലണ്ടന്‍ നഗരത്തിന്റെ ആദ്യ മുസ്‌ലിം മേയറായി ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
മെയ് 9 പ്രബോധന പ്രവര്‍ത്തനങ്ങള്‍ ജനകീയ കൂട്ടായ്മകള്‍ക്ക് വിട്ടുകൊടുത്ത് ഇസ്‌ലാമികാടിത്തറയിലുള്ള ജനാധിപത്യ രാഷ്ട്രീയ കക്ഷിയായി മാറാന്‍ തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം അന്നഹ്ദയുടെ കൂടിയാലോചനാ സമിതി തീരുമാനം.
മെയ് 11 ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ ബംഗ്ലാദേശ് ഭരണകൂടം നടപ്പാക്കി.
അന്താരാഷ്ട്ര അഴിമതിവിരുദ്ധ വേദി (കിലേൃിമശേീിമഹ അീൈരശമശേീി ീള അിശേ ഇീൃൃൗുശേീി അൗവേീൃശശേലെ കഅഅഇഅ)യുടെ നേതൃസ്ഥാനം ഖത്തറിന്. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഖത്തര്‍ പ്രതിനിധി അലി ബിന്‍ ഫതൂസ് അല്‍മര്‍റി അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു.
മെയ് 12 ലബനാന്‍-സിറിയ അതിര്‍ത്തിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് മുസ്ത്വഫ ബദ്‌റുദ്ദീന്‍ കൊല്ലപ്പെട്ടു.
ഹജ്ജ് ക്രമീകരണത്തെ ചൊല്ലി സുഊദിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഹജ്ജിന് പൗരന്മാരെ അയക്കുന്നില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.
ജര്‍മന്‍ പാര്‍ലമെന്റിലെ ആദ്യ മുസ്‌ലിം വനിതാ സ്പീക്കറായി ഗ്രീന്‍ പാര്‍ട്ടി അംഗമായ മുഹ്തറം അറാസ് തെരഞ്ഞെടുക്കപ്പെട്ടു.
മെയ് 18 ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ പുതിയ പ്രസിഡന്റായി സുഊദി മുന്‍ ഹജ്ജ് കാര്യമന്ത്രി ഡോ. ബന്ദര്‍ ബിന്‍ മുഹമ്മദ് ഹംസ നജ്ജാര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മെയ് 22 അന്നഹ്ദയുടെ അധ്യക്ഷനായി വീണ്ടും റാശിദ് ഗന്നൂശി തെരഞ്ഞെടുക്കപ്പെട്ടു.
തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലു രാജിവെച്ചു.
മെയ് 24 മുല്ലാ അഖ്തര്‍ മന്‍സൂര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാന്‍ താലിബാന്‍ തലവനായി ഹൈബ്ത്തുല്ല ഹഖുന്‍സാദ തെരഞ്ഞെടുക്കപ്പെട്ടു.
മെയ് 30 ബഗ്ദാദില്‍ സ്‌ഫോടന പരമ്പര. 20-ലേറെ മരണം.
ചാന്ദ്രമാസം നിര്‍ണയിക്കുന്നതില്‍ മുസ്‌ലിം ലോകത്തുള്ള ഭിന്നതകള്‍ക്ക് പരിഹാരം തേടി സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനം തുര്‍ക്കിയില്‍ സമാപിച്ചു.
ജൂണ്‍ 3 ബോക്‌സിംഗ് ഇതിഹാസവും കറുത്തവരുടെ പ്രചോദനവുമായിരുന്ന മുഹമ്മദലി അന്തരിച്ചു.
ജൂണ്‍ 21 'ഫലസ്ത്വീന്റെ ഖന്‍സാഅ്' എന്ന വിശേഷണത്തിന് അര്‍ഹയായ ഫാത്വിമത്തുല്‍ ജസ്സാര്‍ നിര്യാതയായി
ജൂണ്‍ 26 വിശുദ്ധ ഖുര്‍ആന്റെ ഫ്രഞ്ച് പരിഭാഷ ബ്രയിന്‍ ലിപിയില്‍. ഹസാല്‍ ഖോജയെന്ന അന്ധയുവതിയാണ് പരിഭാഷ തയാറാക്കിയത്.
ജൂണ്‍ 27 മലേഷ്യയിലെ ഇസ്‌ലാമിക ശരീഅത്ത് ഹൈക്കോടതിയില്‍ ചരിത്രത്തിലാദ്യമായി വനിതാ ജഡ്ജിമാര്‍. നൂര്‍ ഹുദാ റോസ്‌ലാന്‍,നെന്നി ശുഹൈദ ശംസുദ്ദീന്‍ എന്നിവരാണ് നിയമിക്കപ്പെട്ടത്.
ജൂണ്‍ 29 ഇസ്തംബൂളില്‍ ചാവേറാക്രണം. 42 മരണം. 238 പേര്‍ക്ക് പരിക്ക്.
ജൂലൈ 5 മദീനയില്‍ മസ്ജിദുന്നബവിക്ക് സമീപം ചാവേര്‍ ആക്രമണം. 4 സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
ജൂലൈ 8 പ്രമുഖ പാകിസ്താന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അബ്ദുസ്സത്താര്‍ ഈദി അന്തരിച്ചു.
ജൂലൈ 16 തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പട്ടാളശ്രമം. ജനകീയ ചെറുത്തുനില്‍പിനു മുന്നില്‍ അട്ടിമറിശ്രമം പരാജയപ്പെട്ടു. ഏറ്റുമുട്ടലില്‍ 47 സിവിലിയന്മാരും 104 വിമത സൈനികരും കൊല്ലപ്പെട്ടു.
ജൂലൈ 18 35 വര്‍ഷങ്ങള്‍ക്കു ശേഷം മൊറോക്കോ ആഫ്രിക്കന്‍ യൂനിയനിലേക്ക് മടങ്ങുന്നതായി മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍.
ജൂലൈ 19 അറബ് എം.പിമാരെ ഒഴിവാക്കാന്‍ ലക്ഷ്യം വെച്ചുള്ള ബില്ലിന് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ജൂലൈ 21 ഗസ്സയിലെ ഉദ്യോഗസ്ഥരുടെ ജൂലൈ മാസത്തെ ശമ്പളം പൂര്‍ണമായി തങ്ങള്‍ നല്‍കുമെന്ന് ഖത്തര്‍. ഇതിനായി 113 മില്യന്‍ ഖത്തര്‍ രിയാല്‍ നല്‍കാന്‍ ഖത്തര്‍ അമീര്‍ ഉത്തരവിട്ടു.
ജൂലൈ 25 27-ാമത് അറബ് ഉച്ചകോടിക്ക് മൗറിത്താനിയന്‍ തലസ്ഥാന നഗരിയില്‍ തുടക്കം.
ജൂലൈ 29 സിറിയയിലെ അലപ്പോയിലും ഇദ്‌ലിബിലും റഷ്യയുടെ നേതൃത്വത്തില്‍ ഭീകരമായ ആക്രമണങ്ങള്‍. 120 മരണം.
ആഗസ്റ്റ് 3 ഇറാനിലെ കുര്‍ദ് പ്രവിശ്യയില്‍ 'അത്തൗഹീദു വല്‍ ജിഹാദ്' എന്ന സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാരോപിച്ച് 21 കുര്‍ദ് വംശജരെ വധശിക്ഷക്ക് വിധേയരാക്കി.
ആഗസ്റ്റ് 8 പാകിസ്താനിലെ ക്വറ്റയില്‍ ആശുപത്രിയില്‍ ചാവേറാക്രമണം. 70 മരണം, 113 പേര്‍ക്ക് പരിക്ക്.
ആഗസ്റ്റ് 18 ഈജിപ്തില്‍ 350 പ്രതിപക്ഷ അംഗങ്ങള്‍ക്ക് സൈനിക കോടതി ജീവപര്യന്തം തടവ് വിധിച്ചു. നിരോധിത സംഘടനയായ ബ്രദര്‍ഹുഡില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു, പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരിലുള്ള കുറ്റം.
ആഗസ്റ്റ് 24 സ്‌കോട്ടിഷ് പോലീസ് യൂനിഫോമിന്റെ ഭാഗമായി ഹിജാബ് അംഗീകരിച്ചു.
ആഗസ്റ്റ് 26 പ്രമുഖ പണ്ഡിതനും ഫലസ്ത്വീനിലെ ശൈഖുല്‍ ഖുര്‍റാഉമായ മുഹമ്മദ് സഈദ് മുല്‍നിസ് അന്തരിച്ചു.
ആഗസ്റ്റ് 28 തുനീഷ്യയില്‍ യൂസുഫ് ശാഹിദ് പ്രധാനമന്ത്രിയായി അധികാരമേറ്റു.
സെപ്റ്റം: 3 ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് മീര്‍ ഖാസിം അലിയെ ഭരണകൂടം തൂക്കിലേറ്റി.
സെപ്റ്റം: 22 ഹിസ്‌ബെ ഇസ്‌ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹിക്മത്തിയാര്‍ക്ക് മാപ്പ് നല്‍കിക്കൊണ്ടുള്ള അഫ്ഗാന്‍ സര്‍ക്കാറിന്റെ സമാധാന ഉടമ്പടി നിലവില്‍വന്നു.
സെപ്റ്റം: 24 മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 166 മരണം.
സെപ്റ്റം: 27 9/11 ആക്രമണത്തിന്റെ പേരില്‍ സുഊദിക്കെതിരെ നടപടി സ്വീകരിക്കാന്‍ അനുവദിക്കുന്ന ബില്‍ (ഖമേെമ) അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കി.
സെപ്റ്റം: 28 ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസ് അന്തരിച്ചു.
ഒക്‌ടോ: 3 ഈജിപ്തില്‍ ഇഖ്‌വാന്‍ നേതാവ് മുഹമ്മദ് കമാല്‍ വധിക്കപ്പെട്ടു.
ഒക്‌ടോ: 6 ഗസ്സക്കെതിരെയുള്ള ഇസ്രയേല്‍ ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് സമാധാന നോബല്‍ ജേതാവ് മെയറസ് മാഗ്വിര്‍ ഉള്‍പ്പെടെയുള്ള വനിതാ ആക്ടിവിസ്റ്റുകള്‍ ഉപരോധ ലംഘനയാത്ര നടത്തിയ സൈത്തൂന ബോട്ട് ഇസ്രയേല്‍ തടഞ്ഞു.
ഒക്‌ടോ: 7 മൊറോക്കോ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി ഇസ്‌ലാമിസ്റ്റ് കക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി മുന്നേറ്റം നടത്തി.
ഒക്‌ടോ: 12 ചൈനയില്‍ തടവില്‍ കഴിയുന്ന മുസ്‌ലിം പണ്ഡിതനും സാമ്പത്തിക ശാസ്ത്രത്തിലെ പ്രഫസറുമായ ഇല്‍ഹാം തോഹ്തിക്ക്, ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്ന് നല്‍കുന്ന 'മാര്‍ട്ടിന്‍ എന്നല്‍സ്' അവാര്‍ഡ്.
ഒക്‌ടോ: 17 ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ അമീറായി മഖ്ബൂല്‍ അഹ്മദ് ചുമതലയേറ്റു.
ഒക്‌ടോ: 23 ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു.
ഒക്‌ടോ: 24 പാകിസ്താനിലെ ക്വറ്റയില്‍ പോലീസ് അക്കാദമിക്ക് നേരെ ആക്രമണം. 58 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്ക്.
ഒക്‌ടോ: 27 അനുരഞ്ജനം ലക്ഷ്യം വെച്ച് ഖത്തറിന്റെ മാധ്യസ്ഥതയില്‍ ഹമാസ്-ഫത്ഹ് ചര്‍ച്ച ദോഹയില്‍.
മക്കക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ആക്രമണം സുഊദി സേന നിഷ്ഫലമാക്കി.
ലോകപ്രശസ്ത ഹദീസ് പണ്ഡിതന്‍ ശുഐബ് അല്‍നഊത്ത് അമ്മാനില്‍ അന്തരിച്ചു.
നവംബര്‍ 1 ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഇയാദ് മദനി രാജിവെച്ചു. മുന്‍ സുഊദി സാമൂഹികകാര്യ മന്ത്രി തല്‍സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.
നവംബര്‍ 2 ഉസ്‌ബെകിസ്താന്‍ പ്രസിഡന്റ് ഇസ്‌ലാം കരീമോവ് അന്തരിച്ചു.
നവംബര്‍ 8 അേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു.
നവംബര്‍ 9 ഗാന്ധി സമാധാന അവാര്‍ഡ് അന്നഹ്ദ പാര്‍ട്ടി അധ്യക്ഷന്‍ റാശിദ് ഗന്നൂശിക്ക്.
നവംബര്‍ 12 പാകിസ്താനിലെ ബലൂചിസ്താനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം. 43 മരണം.
നവംബര്‍ 14 മ്യാന്മറില്‍ വീണ്ടും റോഹിങ്ക്യന്‍ വംശഹത്യ. നിരവധി മരണം.
ജയില്‍ഭേദന കേസില്‍, അട്ടിമറിക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കും ബ്രദര്‍ഹുഡ് നേതാക്കള്‍ക്കുമെതിരെയുള്ള വധശിക്ഷയും ജീവപര്യന്തവും ഈജിപ്ത് സുപ്രീം കോടതി റദ്ദാക്കി.
നവംബര്‍ 16 ഫലസ്ത്വീന്‍ ഭൂമി പിടിച്ചെടുത്ത് കുടിയേറ്റ കേന്ദ്രമാക്കി മാറ്റാന്‍ അനുമതി നല്‍കുന്ന 'കുടിയേറ്റം വെളുപ്പിക്കല്‍' നിയമത്തിന് ഇസ്രയേല്‍ സെനറ്റ് അംഗീകാരം നല്‍കി.
പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കുന്ന ബില്‍ ഇസ്രയേല്‍ മന്ത്രിസഭ പാസ്സാക്കി.
നവംബര്‍ 17 അലപ്പോയില്‍ കനത്ത വ്യോമാക്രമണം. 84 മരണം.
നവംബര്‍ 24 ബഗ്ദാദിന് തെക്ക് ഹില്ലയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ നൂറിലധികം മരണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
നവംബര്‍ 26 ഇസ്രയേലിലെ ഹൈഫയില്‍ തീക്കാറ്റ്. വ്യാപക നഷ്ടം. കൂട്ടപ്പലായനം.
നവംബര്‍ 29 റഷ്യയുടെ കനത്ത വ്യോമാക്രണത്തിന്റെ അകമ്പടിയോടെ സിറിയയില്‍ ബശ്ശാര്‍ സൈന്യത്തിന്റെ മുന്നേറ്റം. പ്രധാന ജില്ലയായ ഹനാനോ വിമതരില്‍നിന്ന് സൈന്യം പിടിച്ചെടുത്തു.
ഡിസംബര്‍ 6 അലപ്പോ വെടിനിര്‍ത്തല്‍ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു.
ഡിസംബര്‍ 7 ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ 15 പേരുടെ വധശിക്ഷ സുഊദിയില്‍ നടപ്പാക്കി.
Comments