Prabodhanm Weekly

Pages

Search

2016 ഒക്ടോബര്‍ 14

2971

1438 മുഹറം 13

മാധ്യമപഠനം വിദേശത്ത്-5

സുലൈമാന്‍ ഊരകം

Swansea University

പത്രപ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനുമൊപ്പം അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളുടെ ഉപയോഗ രീതിയും ഉള്‍പ്പെട്ടതാണ് ലണ്ടനിലെ Swansea University യിലെ നൂതന മാധ്യമ പഠന കോഴ്‌സ്. ലോകത്തെ ഇതര മാധ്യമപഠനസ്ഥാപനങ്ങളില്‍നിന്ന്  വ്യത്യസ്തമായി പബ്ലിക് റിലേഷന്‍, ആശയവിനിമയ-വ്യാപന രീതികള്‍, വാര്‍ത്താ ശേഖരണത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ തുടങ്ങിയവ കോഴ്‌സിന്റെ ഒപ്പമുള്ള ഫീല്‍ഡ് പഠനത്തില്‍നിന്ന് അഭ്യസിക്കാം. വൈവിധ്യമാര്‍ന്ന ധാരാളം മാധ്യമ പഠന കോഴ്‌സുകള്‍ ഇവിടെയുണ്ടെങ്കിലും MA Communication എന്ന ബിരുദാനന്തര ബിരുദ കോഴ്‌സിലേക്കാണ് പുറംരാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്. 16 മാസമാണ് കോഴ്‌സിന്റെ കാലപരിധി. ഈ ബിരുദാനന്തര ബിരുദത്തിന് ഇന്ത്യയിലെ  യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (UGC), അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റീസ് എന്നിവയുടെ അടക്കം ലോകത്തെ ഒട്ടുമിക്ക ഉന്നത വിദ്യാഭ്യാസ സമിതികളുടെയും അംഗീകാരമുണ്ട്. 

അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ഫസ്റ്റ് ക്ലാസ് ബിരുദവും IELTS ന് 6.5 സ്‌കോറുമാണ് ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷാ രീതി പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ്. 13300, 4450 പൗണ്ടാണ് യഥാക്രമം ഫുള്‍ ടൈം, പാര്‍ട് ടൈം ഫീസ്. പഠനോപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. ഒഴിവുസമയത്ത് ജോലി ചെയ്യാനും മറ്റു പഠന സ്‌കോളര്‍ഷിപ്പുകള്‍ കണ്ടെത്താനും യൂനിവേഴ്‌സിറ്റി സഹായിക്കും.www.swansea.ac.uk


APC

ലോകത്തെ മികച്ച നൂറ് സര്‍വകലാശാലകളുടെ പട്ടികയില്‍ ഏഷ്യയില്‍നിന്ന് പലപ്പോഴും ഇടം പിടിച്ച സര്‍വകലാശാലയാണ് മലേഷ്യയിലെ Asia Pacific University of Technology & Innovation (APU). ബ്രിട്ടനിലെ Staffordshire University-യുമായി ചേര്‍ന്നാണ് ഇവിടത്തെ ജേര്‍ണലിസ വിഭാഗം പ്രോഗ്രാമുകള്‍. കേവല ബിരുദധാരികള്‍ക്ക് ഇവിടെ അപേക്ഷിക്കാനാവില്ല. ബിരുദത്തിനു ശേഷം അഞ്ചു വര്‍ഷത്തെ പത്രപ്രവര്‍ത്തന പ്രവൃത്തിപരിചയം അനിവാര്യം. IELTS ന് 6.0, അല്ലെങ്കില്‍ TOEFL ന് 550  സ്‌കോര്‍ നേടണം. മാധ്യമ മേഖലയിലെ Top Level, Middle Level ആളുകളാണ് അധികവും APU വിലെ പഠിതാക്കള്‍. Media Management, Media Governace, Media Administration, Media Auditing തുടങ്ങിയവ കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കപ്പെടുന്നു. രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് പാര്‍ട് ടൈം കോഴ്‌സ് കാലാവധി.  M.Sc in International Business Communication  എന്നാണ് കോഴ്‌സ് അറിയപ്പെടുന്നതെങ്കിലും ഏതു തരം ബിരുദത്തിലും ഫസ്റ്റ് ക്ലാസ് നേടിയവര്‍ക്ക് അപേക്ഷിക്കാം. യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് താരതമ്യേന കുറവാണ്. മികച്ച അക്കാദമിക നിലവാരമുള്ളവര്‍ക്ക് APU തന്നെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഇപ്പോള്‍ അപേക്ഷിക്കാം:www.apu.edu.my 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 7-10
എ.വൈ.ആര്‍