Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

മാധ്യമപഠനം വിദേശത്ത്-4

സുലൈമാന്‍ ഊരകം

University of Leeds

വൈവിധ്യമാര്‍ന്ന ധാരാളം മാധ്യമ കേന്ദ്രീകൃത കോഴ്‌സുകളാണ് യു.കെയിലെ വളരെ പ്രശസ്തമായ University of Leeds 1988 മുതല്‍ നടത്തുന്നത്. മാധ്യമ മേഖലയെ സംബന്ധിച്ച ആമുഖ പഠനത്തിനു ശേഷം ആഗോളതലത്തിലുള്ള സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക വാര്‍ത്തകളുടെ ശേഖരണവും വിശകലനങ്ങളുമാണ് ലീഡ്‌സിന്റെ കരിക്കുലം മുന്നോട്ടുവെക്കുന്നത്. ബ്രിട്ടന്‍, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പഠനാവശ്യാര്‍ഥം യാത്ര ചെയ്യുന്നതിന് യൂനിവേഴ്‌സിറ്റിയുടെ മാധ്യമപഠന വിഭാഗം ഫണ്ടും നല്‍കുന്നു. സിനിമാ പഠനത്തിനുള്ള ലോകത്തിലെ തന്നെ മികവുറ്റ കേന്ദ്രവും അത്യാധുനിക സൗകര്യത്തോടു കൂടിയ ഫിലിം തിയേറ്ററും റേഡിയോ സ്‌റ്റേഷനും ലീഡ്‌സ് നടത്തുന്നുണ്ട്. വീഡിയോ എഡിറ്റിംഗിനായി നാല്‍പത് പ്രത്യേക സ്റ്റുഡിയോകള്‍ തന്നെ ലീഡ്‌സിന്റെ മാധ്യമ സ്ഥാപനത്തിനു കീഴില്‍ യൂറോപ്പിന്റെയും അമേരിക്കയുടെയും വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിരുദാനന്തര ബിരുദം മുതല്‍ പി.എച്ച്.ഡി വരെയുള്ള കോഴ്‌സുകളാണ് ഇവിടെയുള്ളത്.MA Film Photography and Media, MA Communication Media, MA International Communication, MA International Journalism, MA Media Industries, MA New Media, MA Political Communication, MA Public Relation and Society എന്നിവയാണ് പി.ജി കോഴ്‌സുകള്‍. ഇന്ത്യയില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കി ഇവിടെ പി.ജി പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് IELTS ന് 6.5 സ്‌കോര്‍ വേണം. ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ IELTS സ്‌കോറിന് പുറമേ ഒരു വര്‍ഷം Media Research Methods  മാത്രം പഠിക്കേണ്ടിവരും. 16000 ബ്രിട്ടീഷ് പൗണ്ടാണ് മൊത്തം കോഴ്‌സ് ഫീസ്. ലീഡ് യൂനിവേഴ്‌സിറ്റി തന്നെ വിവിധ തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. കൂടാതെ ഒഴിവുസമയത്ത് പുറത്ത് ജോലി ചെയ്യാനുള്ള സൗകര്യവും ലഭിക്കും. www.media.leeds.ac.uk


University of Kent

യൂറോപ്പിന്റെ സര്‍വകലാശാല എന്ന് അറിയപ്പെടുന്ന കെന്റ് സര്‍വകലാശാല ബ്രിട്ടനിലാണ് പ്രവര്‍ത്തിക്കുന്നത്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ കെന്റ് സര്‍വകലാശാല നടത്തുന്നുണ്ടെങ്കിലും ഗവേഷണപ്രബന്ധങ്ങള്‍ക്കാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം. ടെലിവിഷന്‍, ഫിലിം പഠനം എന്നിവയില്‍ കേന്ദ്രീകൃതമാണ് ഇവിടത്തെ ഒട്ടുമിക്ക പ്രോഗ്രാമുകളും. എന്നാല്‍ ന്യൂസ് പേപ്പര്‍, പ്രിന്റിംഗ്, പ്രൊഡക്ഷന്‍, ഡിജിറ്റല്‍ കണ്ടന്റ് എന്നിവയില്‍ പി.ജി കോഴ്‌സുകള്‍ തുടക്കം മുതലേ നടത്തുന്നുണ്ടെങ്കിലും വിഷ്വല്‍ മീഡിയാ അതിപ്രസര കാലഘട്ടത്തില്‍ സര്‍വകലാശാലയുടെ ഊന്നല്‍ ഈ രംഗത്തായി. MA in Multimedia, MA in International Multimedia Journalism  എന്നീ രണ്ട് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും,BA (Hons) Journalism, Joint Degree in English and American Literature and Journalism എന്നീ രണ്ട് ബിരുദ പ്രോഗ്രാമുകളുമാണ് കെന്റ് നടത്തുന്നത്. NCTJ (National Council for the Training of Journalists) യുടെ അംഗീകാരത്തോടെയാണ് ഇവിടത്തെ എല്ലാ കോഴ്‌സുകളും നടക്കുന്നത്. അക്കാദമിക മികവ്, മാധ്യമ പഠനത്തോടുള്ള താല്‍പര്യം, മാധ്യമരംഗത്തെ കഴിവ് എന്നിവയെ അടിസ്ഥാനമാക്കി രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഗവേഷണത്തിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അതത് വിഭാഗം അധ്യാപകര്‍ക്ക് അപേക്ഷ നേരിട്ട് മെയ്ല്‍ ചെയ്യണം. 

www.kent.ac.uk 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍