Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

നിയമ പഠനം ഇന്ത്യയില്‍

സുലൈമാന്‍ ഊരകം

 AILET

നിയമപഠനം ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെയും അഭിലാഷമാണ് All India Law Entrance Test (AILET) പാസ്സായി ദല്‍ഹിയിലെ നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടുക എന്നത്. പ്ലസ്ടു പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ ഇരുപത്തിയൊന്ന് വയസ്സ് തികയാത്ത ഏതൊരു വിദ്യാര്‍ഥിക്കും, ഈ വര്‍ഷം ഹയര്‍ സെക്കന്ററി പരീക്ഷ എഴുതുന്നവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിശ്ചിത മാര്‍ക്കിലും വയസ്സിലും ഇളവുണ്ട്. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അഞ്ചുവര്‍ഷത്തെ BA-LLB, ഡിഗ്രി നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് LLB, നിയമ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ക്ക് LLM, PhD എന്നിവയാണ് നാഷ്‌നല്‍ ലോ സര്‍വകലാശാലയിലെ കോഴ്‌സുകള്‍. BA-LLBക്ക് 80 സീറ്റാണുള്ളത്.  ഒന്നര മണിക്കൂര്‍ ഒബ്ജക്ടീവ് മാതൃകയില്‍ 150 മാര്‍ക്കിന്റെ 150 ചോദ്യങ്ങള്‍ അടങ്ങിയതാണ് AILET പരീക്ഷ. ഇതു വളരെ ലളിതമായ സിലബസ്സാണ്. 35 മാര്‍ക്കിന് General Knowledge (Current Affairs, General Science, History, Geography, Economics, Civics), 35 മാര്‍ക്കിന് Legal Aptitude, 35 മാര്‍ക്ക് വീതം English Grammer ഉം Reasoningഉം, പത്ത് മാര്‍ക്ക് പത്താം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എന്ന രീതിയിലാണ് സിലബസ്സ്. എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയായിരിക്കും AILET പരീക്ഷ നടക്കുക. പഴയ ചോദ്യപേപ്പര്‍, പൂര്‍ണ സിലബസ്സ് എന്നിവയെല്ലാം വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും. www.ailet.in

 Indian Engineering Service

രാജ്യത്തെ മൊത്തം 602 ഒഴിവുകളിലേക്ക് യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗി(ഗ്രൂപ്പ് സര്‍വീസസ് ആന്റ് പോസ്റ്റസ്)ലെ Indian Railway of Engineering, Indian Railway Stores Service, Central Engineering Service, Indian Ordnance Factories Service, Central Engineering Road Service, Central Water Engineering Service, Survey of India Group A Services, AEE Border, AEE Building, Indian Defence Service, Machanical Engineering തുടങ്ങിയ വിവിധ ബ്രാഞ്ചുകളിലെ വ്യത്യസ്ത തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 21-നും 30-നും ഇടയില്‍ പ്രായമുള്ള എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, പിന്നാക്ക വിഭാഗക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. www.upsconline.nic.in

 ഡിഗ്രിയോടൊപ്പം മത്സര പരീക്ഷാ പരിശീലനം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബിരുദ പഠനം നടത്തുന്നവര്‍ക്കായി സിവില്‍ സര്‍വീസ്, മറ്റു കേന്ദ്ര-സംസ്ഥാന മത്സര പരീക്ഷകള്‍, ബാങ്കിംഗ് എന്നിവയില്‍ യുവവികാസ് താമസ സൗകര്യത്തോടെ പരിശീലനം നല്‍കുന്നു. ഇതിന്റെ ഭാഗമായി അഭിമുഖ പരിശീലനവും നല്‍കുന്നുണ്ട്. 9947804354

 സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍