Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

കെ.പി അബ്ദുര്‍റസാഖ്

എം.കെ അബ്ദുര്‍റഹ്മാന്‍, ഉളിയില്‍


ട്ടന്നൂര്‍ നെല്ലൂന്നിയിലെ കെ.പി അബ്ദുര്‍റസാഖ് (57), 1997 ല്‍ രൂപീകൃതമായ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി അംഗമായിരുന്നു. ഇടതു സഹയാത്രികനായിരുന്ന അദ്ദേഹം 2005 ല്‍ മട്ടന്നൂരില്‍ ഹിറാ സെന്റര്‍ ആരംഭിച്ചതുമുതല്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുതുടങ്ങി. മട്ടന്നൂര്‍ ഹിറാ മസ്ജിദ് പ്രസിഡന്റായിരുന്നു. കാര്‍കുന്‍ ഹല്‍ഖയില്‍ അംഗമായിരുന്നു. ഹിറാ സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനസേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മത-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുമായുള്ള അബ്ദുര്‍റസാഖ് സാഹിബിന്റെ ബന്ധം പ്രകടമാക്കുന്നതായിരുന്നു മരണവാര്‍ത്ത അറിഞ്ഞെത്തിയ ജനക്കൂട്ടം. അദ്ദേഹത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും പറയാനുണ്ടായത് നന്മകള്‍ മാത്രം. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനിന്ന അബ്ദുര്‍റസാഖ് സാഹിബ് നല്‍കിയ പുസ്തകങ്ങളെക്കുറിച്ചും അതുവഴി ഇസ്‌ലാമിനെ അറിയാനിടയായതിനെക്കുറിച്ചും മട്ടന്നൂരിലെ പല പ്രമുഖരും അനുസ്മരിക്കുകയുണ്ടണ്ടായി. പാവങ്ങള്‍ക്ക് എന്നും താങ്ങായി നിലകൊണ്ട വ്യക്തിയായിരുന്നു അബ്ദുര്‍റസാഖ് സാഹിബ്. 

ടി.എം സുഹ്‌റ


കൊടുങ്ങല്ലൂര്‍ ഏരിയയിലെ എടവിലങ്ങ് വനിതാ കാര്‍കുന്‍ ഹല്‍ഖാംഗവും മുന്‍ നാസിമത്തുമായിരുന്നു എടവിലങ്ങുകാരുടെ സാറത്ത (77). 1970 കളില്‍ വനിതാ കൂട്ടായ്മയായും പിന്നീട് ഹല്‍ഖയായും രൂപാന്തരപ്പെട്ടപ്പോഴെല്ലാം സാറത്ത അതില്‍ അംഗമായിരുന്നു. ഭര്‍ത്താവ് പരേതനായ സെയ്തുക്ക എടവിലങ്ങ് ഹല്‍ഖാംഗവും നാസിമുമായിരുന്നു. അദ്ദേഹത്തിന്റെ പൂര്‍ണസഹകരണവും സഹായവുമാണ് സാറത്തയെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കിയത്. പ്രശ്‌നങ്ങളെ  പുഞ്ചിരിയോടെ ഏറ്റെടുക്കുമായിരുന്നു അവര്‍. പ്രായാധിക്യത്തിലും ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ ശ്രമിച്ചിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകരാണ് മക്കള്‍. 

ശംസുദ്ദീന്‍ എടവിലങ്ങ്

കെ.എ കുഞ്ഞുമുഹമ്മദ്

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിന്റെ സമീപ പ്രദേശമായ കാരകാതിയാളം മഹല്ലിന്റെ പരിധിയില്‍ വരുന്ന പ്രദേശത്ത് പ്രസ്ഥാനത്തിന്റെ ശബ്ദം എത്തിയ കാലം മുതല്‍ പ്രസ്ഥാനത്തോട് അനുഭാവം പുലര്‍ത്തിയ വ്യക്തിയായിരുന്നു കെ.എ കുഞ്ഞുമുഹമ്മദ് സാഹിബ് (95). രാഷ്ട്രീയമായി കോണ്‍ഗ്രസ്സുകാരനായിരിക്കെത്തന്നെ പ്രതിവാര യോഗങ്ങളില്‍ പങ്കെടുക്കുകയും പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്തു അദ്ദേഹം. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രസ്ഥാനത്തെ നിരോധിച്ചപ്പോള്‍ ആ വിഷയത്തില്‍ കോണ്‍ഗ്രസ്സിനോടുള്ള വിയോജിപ്പ് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സാമുദായിക ചിന്തകള്‍ക്കപ്പുറം സഹോദര സമുദായാംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ജനസേവന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. മയ്യിത്ത് പരിപാലനം അദ്ദേഹത്തിന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നു. കാര കാതിയാളം മഹല്ല് പരിപാലന പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹം മുന്‍പന്തിയിലായിരുന്നു. മൂന്ന് ആണ്‍മക്കളും നാല് പെണ്‍മക്കളുമുണ്ട്. ഭാര്യ നേരത്തേ മരണപ്പെട്ടു. 

എന്‍.എ അഹ്മദ് സ്വാലിഹ് മാസ്റ്റര്‍, 

കാതിയാളം

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍