Prabodhanm Weekly

Pages

Search

2013 മെയ്‌ 24

കോണ്‍ഗ്രസ് ജയിച്ചതല്ല; ബി.ജെ.പി ജയിപ്പിച്ചതാണ്‌

ഇനാമുറഹ്മാന്‍ / വിശകലനം

ങ്ങനെ അതു സംഭവിച്ചു. ദക്ഷിണേന്ത്യയില്‍ ആദ്യമായി വിരിഞ്ഞ താമര അഞ്ചു വര്‍ഷത്തെ 'മികച്ച'’ഭരണത്തിനൊടുവില്‍ വാടി കരിഞ്ഞു. കര്‍ണാടകയില്‍ ബി.ജെ.പി ഭരണം കഴിഞ്ഞ അഞ്ചു വര്‍ഷം അനുഭവിച്ചവര്‍ക്കൊന്നും കോണ്‍ഗ്രസ് ജയിച്ചതില്‍ ഒന്നും തോന്നിയിട്ടുണ്ടാവില്ല. മറിച്ചു സംഭവിച്ചാല്‍ മാത്രമേ അതില്‍ അത്ഭുതമുണ്ടാവുകയുള്ളൂ. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ വലിയ വായില്‍ രാഹുല്‍ ഇഫക്ട്, കോണ്‍ഗ്രസ് തരംഗം എന്നൊക്കെ വിളിച്ചു പറയുന്നതു കേട്ടു. കൂട്ടരേ... ഇത് ഒരു മണ്ണാങ്കട്ട ഇഫക്ടുമല്ല. അഞ്ചു വര്‍ഷം ഭരിച്ചു മുടിച്ച പാര്‍ട്ടിയെ ജനം മൂലക്കിരുത്തി. വേറെ ഒരു നിവൃത്തിയുമില്ലാത്തതുകൊണ്ട് കോണ്‍ഗ്രസിനെ പിടിച്ച് അധികാരത്തില്‍ കയറ്റി. അത്ര തന്നെ. അതുകൊണ്ടു തന്നെ ഫലം വന്നപ്പോള്‍ 80 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 121 സീറ്റിലെത്തി. 110-ല്‍ നിന്ന് ബി.ജെ.പി 40 സീറ്റിലേക്ക് ചുരുങ്ങി. 28 സീറ്റുണ്ടായിരുന്ന ജനതാദള്‍ എസിനും കിട്ടി 40 എം.എല്‍.എമാരെ. ചുരുക്കത്തില്‍, ബി.ജെ.പി ഭരണകൂടം തളികയില്‍ വെച്ചു നീട്ടിയ വിജയം എന്നു മാത്രമേ കോണ്‍ഗ്രസ് തിരിച്ചു വരവിനെ വിശേഷിപ്പിക്കാനാവൂ. അതും തകര്‍പ്പന്‍ വിജയം എന്നൊന്നും പറയാനാവില്ല. 225 അംഗ സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത് 223 സീറ്റിലേക്കാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റ്. അതിനേക്കാള്‍ എട്ടു സീറ്റ് കൂടുതലുണ്ടെന്ന് പറയാം.
മൂന്നില്‍ രണ്ടു ഭൂരിപക്ഷമൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ അതിനെ തകര്‍പ്പന്‍ ജയം എന്നു വിളിക്കാമായിരുന്നു. എന്നാലും തരക്കേടില്ലാത്ത വിജയമാണിത്. അതിന് നന്ദി പറയേണ്ടത് ബി.ജെ.പിയോടാണെന്നു മാ്രതം. അത്രക്ക് ഗംഭീരമായിരുന്നു സംഘ്പരിവാര്‍ ഭരണം. അഞ്ചു വര്‍ഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാര്‍. രണ്ടു മുഖ്യമന്ത്രിമാര്‍ക്കെതിരെ പോലും അഴിമതി ആരോപണം. പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച ശക്തനായ നേതാവെന്ന പേരുമായി ഭരണം തുടങ്ങിയ യെദിയൂരപ്പ മൂന്നു കൊല്ലം കൊണ്ട് അടിച്ചു മാറ്റാവുന്നത് മുഴുവന്‍ അടിച്ചു മാറ്റി. കൂടെ മക്കളും മരുമകനും കൂടി. ഒടുവില്‍ പിടിയിലായി. അകത്തു പോയി. മനസ്സില്ലാ മനസ്സോടെ മുഖ്യമന്ത്രി കസേര ഒഴിഞ്ഞു. പക്ഷേ, ഇപ്പോഴും പല കേസുകളിലും മുന്‍കൂര്‍ ജാമ്യത്തിലാണ്. ഒരു കേസില്‍ സി.ബി.ഐ അന്വേഷണവും നേരിടുന്നു. എന്നിട്ടാണ് ഈ കലാപരിപാടികള്‍ക്ക് മുഴുവന്‍ നേതൃത്വം നല്‍കിയത്. അദ്ദേഹത്തെ തിരിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി നേതൃത്വത്തിന് നിര്‍വാഹമില്ലാതെ വന്നതോടെ തന്റെ ഇഷ്ടക്കാരനെ മുഖ്യമന്ത്രിയാക്കാന്‍ യെദിയൂരപ്പക്കായി. അങ്ങനെ സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായി. എന്നാല്‍, അധികനാള്‍ അവിടെ തുടരാന്‍ യെദിയൂരപ്പ അനുവദിച്ചില്ല. കളിക്കാവുന്ന മുഴുവന്‍ കളികളും പുറത്തെടുത്ത്, സര്‍ക്കാറിനെ നാറ്റിക്കാവുന്നതിന്റെ പരമാവധി നാറ്റിച്ച് യെദിയൂരപ്പയും കൂട്ടാളികളും സദാനന്ദ ഗൗഡയെ പുറത്താക്കി. പിന്നീട് ജഗദീഷ് ഷെട്ടര്‍ മുഖ്യമന്ത്രിയായി. എന്നാല്‍ ഈ മനുഷ്യനെയും മര്യാദക്ക് ഭരിക്കാന്‍ യെദിയൂരപ്പ അനുവദിച്ചില്ല. തെരഞ്ഞെടുപ്പ് അടുക്കുന്തോറും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ അദ്ദേഹം സര്‍വ കളിയും കളിച്ചു. എന്നാല്‍, പാര്‍ട്ടി വഴങ്ങിയില്ല. പിന്നെ പാര്‍ട്ടി അധ്യക്ഷ പദവിയായിരുന്നു ലക്ഷ്യം. അതും നടന്നില്ല.
മുഖ്യമന്ത്രി സ്ഥാനമോ പാര്‍ട്ടി അധ്യക്ഷ പദവിയോ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് യെദിയൂരപ്പ സ്വന്തം പാര്‍ട്ടിയുമായി പടിയിറങ്ങി പോയത്. അദ്ദേഹം പോയതോടെ പാര്‍ട്ടി ശുദ്ധമായി എന്ന് പറഞ്ഞ പാര്‍ട്ടി അധ്യക്ഷന്‍ കെ.എസ് ഈശ്വരപ്പയുടെ നാക്ക് അറംപറ്റി. ഒന്നിനു പിറകെ ഒന്നായി പിന്നെയും അഴിമതി കേസുകള്‍ വന്നു. അമ്പുകൊള്ളാത്തവര്‍ ആരുമില്ലെന്ന് പറഞ്ഞതുപോലെ അഴിമതി കേസുകളില്‍ പെടാത്ത മന്ത്രിമാരെ മഷിയിട്ടു നോക്കേണ്ട അവസ്ഥയായിരുന്നു സര്‍ക്കാറില്‍. ചില മുന്‍ മന്ത്രിമാര്‍ ജയിലില്‍. മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ തന്നെ ഒരു ഡസനിലധികം കേസുകളില്‍ പ്രതിയാണ്. രണ്ടാമത് മുഖ്യമന്ത്രിയായിരുന്ന സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിമാരായിരുന്ന ആര്‍. അശോക്, ഈശ്വരപ്പ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വരെ അഴിമതി കേസില്‍ പ്രതികളായി. ഇതിനൊക്കെ പുറമെയാണ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ത്തിക്കൊണ്ട് കെ.ജെ.പി എന്ന പുതിയ പാര്‍ട്ടിയുണ്ടായത്. ഖനന കേസില്‍ കുടുങ്ങി അകത്തായ സാക്ഷാല്‍ ബെല്ലാരി രാജയെന്ന വിശേഷണത്തിന് അര്‍ഹനായ ജനാര്‍ദ്ദന റെഡ്ഡിയുടെ അടുത്ത അനുയായി ശ്രീരാമുലുവിന്റെ നേതൃത്വത്തിലുമുണ്ടായി മറ്റൊരു പാര്‍ട്ടി. ഈ രണ്ടു പാര്‍ട്ടികളും കൂടി 10 സീറ്റേ നേടിയുള്ളൂവെങ്കിലും ബി.ജെ.പിയുടെ തോല്‍വി ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. കാരണം, രണ്ടു പാര്‍ട്ടികളും കൂടി അടിച്ചെടുത്തത് 12 ശതമാനം വോട്ടാണ്. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാവുകയും മന്ത്രിമാരും എം.എല്‍.എമാരുമുള്‍പ്പെടെ പലരും മറു കണ്ടം ചാടുകയും ചെയ്തതോടെ തന്നെ ബി.ജെ.പിയുടെ തോല്‍വി ഉറപ്പായിരുന്നു. എല്ലാ സീറ്റിലും കെ.ജെ.പി മത്സരിച്ചെങ്കിലും അധികാരം തിരിച്ചു പിടിക്കാന്‍ തനിക്കാവുമെന്ന് യെദിയൂരപ്പ ഉറക്കത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. ഇനിയൊരങ്കത്തിന് അദ്ദേഹത്തിന് ബാല്യവുമില്ല. പക്ഷേ, ഒരു കാര്യത്തില്‍ അദ്ദേഹം വിജയിച്ചു. ബി.ജെ.പിയെ തോല്‍പ്പിക്കുന്ന കാര്യത്തില്‍.
ബി.ജെ.പി മന്ത്രിമാരും എം.എല്‍.എമാരും പരസ്പരം തെറിവിളിച്ചും പല്ലിട കുത്തി മണപ്പിച്ചും മത്സരിച്ചു മുന്നേറുന്നതിനിടെ നടക്കാതെ പോയത് ഒന്നു മാത്രമായിരുന്നു. ഭരണം. ദോഷം പറയരുതല്ലോ. അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെങ്കിലും പേരിനെങ്കിലും ഭരണം നടന്നുവെന്ന് പറയാവുന്നത് യെദിയൂരപ്പയുടെ കാലത്താണ്. പിന്നീടങ്ങോട്ട് ഒന്നിനും അദ്ദേഹം സമ്മതിച്ചില്ല എന്നു പറയുന്നതാണ് നേര്. ബി.ജെ.പി ഭരണം എങ്ങനെയുണ്ടായിരുന്നു എന്നറിയാന്‍ വേറെ എങ്ങും പോകേണ്ട കാര്യമുണ്ടായിരുന്നില്ല. ബംഗളുരു നഗരത്തില്‍ വെറുതെ ഒന്ന് ഇറങ്ങി നടന്നാല്‍ മാത്രം മതിയായിരുന്നു. അധികാരികളുടെ മൂക്കിനു താഴെ രാജ്യത്തിന്റെ ഐ.ടി. തലസ്ഥാനമെന്ന് വീമ്പിളക്കുന്ന ബംഗളുരു നഗരത്തിന്റെ സ്ഥിതി അത്ര ദയനീയമായിരുന്നു. ചീഞ്ഞു നാറി, പൊട്ടിപ്പൊളിഞ്ഞ്, പൊടിയാര്‍ത്ത്, മര്യാദക്ക് നടക്കാന്‍ പോലും കഴിയാത്ത സാഹചര്യം. ബി.ജെ.പി ഭരണത്തിന്റെ 'ഏറ്റവും മികച്ച മാതൃക'യായിരുന്നു അത്. നഗരത്തില്‍ പലയിടത്തും കുമിഞ്ഞുകൂടിയ മാലിന്യം നീക്കാന്‍ താല്‍ക്കാലികമായെങ്കിലും മാര്‍ഗം കാണാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ക്കാര്‍ പ്രതിനിധിയെ കോടതിയില്‍ വിളിച്ചു വരുത്തി നിര്‍ത്തിപ്പൊരിക്കേണ്ടി വന്നു. സര്‍ക്കാര്‍ മുഴുവന്‍ സമയവും തല്ലു തീര്‍ക്കുന്ന തിരക്കിലായിരുന്നു. അതുകൊണ്ടു തന്നെ ജനകീയ പ്രശ്‌നങ്ങളുടെ പരിധിക്കു പുറത്തായ സര്‍ക്കാറിനെ ജനം വേണ്ടെന്ന് വെച്ചു.

ബി.ജെ.പി എന്തുകൊണ്ട് തോറ്റു?
നടന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതിയ സന്ദേശം എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി തോറ്റതിന്റെ കാരണം ആര്‍ക്കും മനസ്സിലാവാത്ത —പാര്‍ട്ടി ഭാഷയില്‍ അവലോകനം നടത്തുന്ന താത്ത്വികാചാര്യന്‍ ശങ്കരാടിയോട് സാധാരണക്കാരനായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന് ലളിതമായി പറഞ്ഞു തരാമോ സഖാവേ എന്ന്. ഇങ്ങനെയൊരു ചോദ്യം ചോദിക്കേണ്ട ആവശ്യം കര്‍ണാടകയിലെ സാധാരണ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുണ്ടാവില്ല. കാരണം അവര്‍ക്ക് ഉത്തരം നന്നായി അറിയാം. അത് അവലോകനം നടത്തേണ്ട കാര്യവുമില്ല. ബി.ജെ.പിയുടെ സമീപനം ആവര്‍ത്തിച്ചാല്‍ കോണ്‍്രഗസിനും ഇതു തന്നൊയിരിക്കും ഗതി. കാരണം, ഭരിച്ച് മുടിച്ചതിന്റെ ഫലമായാണ് കോണ്‍ഗ്രസിന് 2004-ല്‍ അധികാരം നഷ്ടമാവുന്നത്. അന്ന് ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. 84 സീറ്റുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് 65-ഉം ജെ.ഡി.എസ് 58-ഉം സീറ്റു നേടി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് ദേവഗൗഡ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി. കോണ്‍ഗ്രസിലെ ധരംസിംഗ് മുഖ്യമന്ത്രിയും അന്ന് ജനതാദളിലായിരുന്ന സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍, 2006-ല്‍ ദേവഗൗഡയുടെ മകന്‍ കുമാരസ്വാമി 46 എം.എല്‍.എമാരുടെ പിന്തുണയുമായി വന്ന് സര്‍ക്കാറിനെ മറിച്ചിട്ടു. പ്രതിപക്ഷത്തായിരുന്ന ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി കോണ്‍ഗ്രസിനെ പുറത്താക്കി. കുമാരസ്വാമി മുഖ്യമന്ത്രിയും യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. 20 മാസം കുമാരസ്വാമി മുഖ്യമന്ത്രിയും പിന്നീട് യെദിയൂരപ്പക്ക് അധികാരം കൈമാറണമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍, സമയമായപ്പോള്‍ കുമാരസ്വാമി കാലുമാറി. അധികാരമൊഴിയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഒടുവില്‍ സര്‍ക്കാര്‍ വീണു. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലുമായി. കുമാരസ്വാമി വാക്കു മാറിയതുകൊണ്ടാണ് ബി.ജെ.പിക്ക് അധികാരം ലഭിക്കാതെ പോയതെന്ന സഹതാപ തരംഗം മുതലാക്കി സംസ്ഥാനത്തെ ഏറ്റവും പ്രബല ജാതിയായ ലിങ്കായത്ത് വിഭാഗത്തിന്റെ പിന്തുണയോടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞു. എന്നാല്‍, അധികാരം കിട്ടിയതോടെ യെദിയൂരപ്പയുടെ കോലം മാറി. മന്ത്രിസഭാ രൂപവത്കരണം മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. തന്റെ ഇഷ്ടക്കാരില്‍ പലരെയും അദ്ദേഹം മന്ത്രിസഭയില്‍ തിരുകിക്കയറ്റി. ഹൈക്കമാന്റിന് ഇടപെടാന്‍ പോലും കഴിയാത്ത രീതിയില്‍ യെദിയൂരപ്പയുടെ സര്‍വാധിപത്യമായിരുന്നു പാര്‍ട്ടിയില്‍. ലിങ്കായത്ത് സമുദായത്തില്‍ നിന്നു തന്നെയുള്ള നേതാവായിരുന്ന ജഗദീഷ് ഷെട്ടറെ മൂലക്കിരുത്തിയും അദ്ദേഹം അടക്കി ഭരിച്ചു. അധികാരം കിട്ടിയ ഒന്നാം തീയതി മുതല്‍ അഴിമതിയുടെ നാളുകളായിരുന്നു. ബെല്ലാരിയിലെ ഖനികളില്‍ നിന്ന് പണമൊഴുകി. ജനാര്‍ദ്ദന റെഡ്ഡിയുടെയും സഹോദരന്മാരുടെയും നേതൃത്വത്തിലുള്ള മാഫിയ കര്‍ണാടകയില്‍ തുടങ്ങിയ കുഴിക്കല്‍ ആന്ധ്രയിലെത്തിയാണ് നിര്‍ത്തിയത്. അപ്പോഴേക്കും കോടികളുടെ ഇരുമ്പയിര്‍ രാജ്യം വിട്ടിരുന്നു. ഒടുവില്‍ ജനാര്‍ദ്ദനറെഡ്ഡി അകത്തായി. യെദിയൂരപ്പയുമായി ഉടക്കിയതോടെ അദ്ദേഹത്തിന്റെ വീഴ്ച പൂര്‍ണമായി. എന്നാല്‍, അടുത്ത അനുയായി ശ്രീരാമുലു ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. യെദിയൂരപ്പക്ക് കിട്ടിയ ആദ്യ തിരിച്ചടിയായിരുന്നു അത്.
അധികാരത്തിലെത്തിയതോടെ സംഘപരിവാരം ഉറഞ്ഞു തുള്ളി. മംഗലാപുരത്തും തീരദേശങ്ങളിലും മുസ്‌ലിംകള്‍ക്കെതിരെയും പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെയും അവര്‍ വിഷം ചീറ്റി. പ്രമോദ് മുത്തലിഖും സംഘവും അസുരന്മാരെ പോലെ അഴിഞ്ഞാടി. മംഗലാപുരത്തെ പബ് ആ്രകമണത്തോടെയാണ് മുത്തലിഖിന്റെ ശ്രീരാംസേന കു്രപസിദ്ധിയാര്‍ജിച്ചത്. ന്യൂനപക്ഷ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. ബംഗളുരുവിലും ചിന്നസ്വാമി സ്റ്റേഡിയത്തിലുമുണ്ടായ സ്‌ഫോടനങ്ങളുടെ പേരില്‍ ന്യൂനപക്ഷ സമുദായത്തിലെ ചെറുപ്പക്കാര്‍ വ്യാപകമായി വേട്ടയാടപ്പെട്ടു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് പരപ്പന അഗ്രഹാര ജയിലിലടച്ചു. അതേ ജയിലില്‍ അധികം വൈകാതെ അഴിമതി കേസില്‍ കുടുങ്ങി യെദിയൂരപ്പയുമെത്തി എന്നത് വേറെ കാര്യം. ചിന്നസ്വാമി സ്‌ഫോടനത്തിന്റെ പേരില്‍ ബീഹാറില്‍ നിന്നുള്ള നിരവധി ചെറുപ്പക്കാരെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ കന്നഡ പത്രത്തിന്റെ എഡിറ്ററെയും കോളമിസ്റ്റിനെയും വധിക്കാന്‍ പദ്ധതിയിട്ട തീവ്രവാദി സംഘമെന്ന പേരില്‍ ഡെക്കാന്‍ ഹെറാള്‍ഡ് ലേഖകന്‍ മുതീഉര്‍റഹ്മാന്‍ സിദ്ദീഖി, ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ ഇജാസ് അഹ്മദ് മിര്‍സ എന്നിവരടക്കം പതിനാല് മുസ്‌ലിം യുവാക്കളെ പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചു. പോലീസ് ഭാഷ്യത്തിനെതിരെ യുവാക്കളുടെ രക്ഷിതാക്കളും എ.പി.സി.ആര്‍ എന്ന സന്നദ്ധ സംഘടനയും രംഗത്തു വന്നതോടെ കഥമാറി. തെളിവില്ലെന്ന് പറഞ്ഞ് ആദ്യം മുതീഉര്‍റഹ്മാന്‍ ഉള്‍പ്പെടെ രണ്ടു പേരെ വെറുതേ വിടേണ്ടി വന്നു. ഇജാസ് അഹ്മദിന് ജാമ്യം നല്‍കേണ്ടിയും വന്നു. തെരഞ്ഞെടുപ്പു വന്നതോടെ മുസ്‌ലിം സമുദായത്തില്‍ മഹാഭൂരിഭാഗത്തിന്റെയും —വോട്ടുകള്‍ കോണ്‍്രഗസ് പെട്ടിയില്‍ വീഴുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ 80 സീറ്റില്‍ നിന്ന് 121-ലേക്കുള്ള —വളര്‍ച്ചക്ക് കോണ്‍ഗ്രസിനെ സഹായിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഈ കുത്തൊഴുക്കാണ്.

കറുത്ത കുതിരയായി മതേതര ദള്‍
ബി.ജെ.പിക്കൊപ്പം 40 സീറ്റുമായി രണ്ടാമതെത്തിയ ദേവഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും മതേതര ദളിന്റെ —മികച്ച ്രപകടനത്തിന് നന്ദി പറയേണ്ടത് തമിഴ്‌നാട് സര്‍ക്കാറിനോടാണ്. ഇരു സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറെ നാളായി —നീറിപ്പുകയുന്ന വൈകാരിക പ്രശ്‌നമാണ് കാവേരി നദീജല തര്‍ക്കം. ഈ വിഷയത്തില്‍ —തമിഴ്‌നാടിന് അനുകൂലമായി ചില സു്രപീംകോടതി വിധികളുണ്ടായതോടെ വിഷയം ഇടവേളക്കു ശേഷം വീണ്ടും ആളിക്കത്തി. വിധിയുണ്ടാവാനുള്ള കാരണം തമിഴ്‌നാട് സര്‍ക്കാറിന്റെ സമര്‍ഥമായ കരുനീക്കങ്ങളായിരുന്നു. സംസ്ഥാനം കടുത്ത വരള്‍ച്ചയില്‍ അകപ്പെട്ട സമയത്ത് ഉള്ള വെള്ളം തമിഴ്‌നാടിനു കൂടി നല്‍കണമെന്ന സു്രപീംകോടതി നിര്‍ദേശം വന്നേതാടെ കാവേരി വെള്ളമൊഴുകുന്ന ്രപദേശങ്ങളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം പടര്‍ന്നു പിടിച്ചു. എരിതീയില്‍ എണ്ണെയാഴിച്ച് ദള്‍ എം.എല്‍.എമാരുടെ രാജി നാടകവും കാവേരി നദിയിലെ അണക്കെട്ട് ഉപരോധവുമൊക്കെ അരങ്ങേറി. കര്‍ഷക സംഘടനകള്‍ക്കൊപ്പം കാവേരി പ്രക്ഷോഭം മുന്നില്‍ നിന്ന് നയിക്കാന്‍ ദളിനായി. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പ്രധാനമന്ത്രിയെ കണ്ട് —സങ്കടം പറയാന്‍ ആലോചിച്ചപ്പോഴേക്ക് ദല്‍ഹിയില്‍ പറന്നെത്തി ദേവഗൗഡ ്രപധാനമന്ത്രിയെ കണ്ട് ്രപതിഷേധം അറിയിച്ചു. സംസ്ഥാനത്തിന്റെ വികാരം സു്രപീം—കോടതിയെ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ധാരണ കര്‍ഷകര്‍ക്കിടയില്‍ വേരുപിടിപ്പിക്കുന്നതില്‍ ദള്‍ നേതൃത്വം വിജയിച്ചു. മൈസൂര്‍-ബംഗളുരു ദേശീയ പാത ദിവസങ്ങളോളം കര്‍ഷകര്‍ ഉപരോധിച്ചു. യെദിയൂരപ്പയുടെ പിന്തുണകൂടിയായതോടെ കാവേരി ്രപശ്‌നത്തില്‍ സര്‍ക്കാറിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന ധാരണ ജനങ്ങളില്‍ ശക്തിപ്പെട്ടു. കാവേരി ബെല്‍റ്റില്‍ ശക്തമായ തിരിച്ചു വരവ് നടത്താന്‍ ജനതാദള്‍ എസിനായത് ഈ ഒരൊറ്റ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു.

കോണ്‍ഗ്രസിന്
ശക്തമായ താക്കീത്?
ഒരിടവേളക്കു ശേഷം ഒറ്റക്ക് അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസിന് ശക്തമായ താക്കീതാണ് ഈ തെരഞ്ഞെടുപ്പ്. പഴയ തെറ്റ് ആവര്‍ത്തിച്ചാല്‍ ജനം വീണ്ടും തിരിഞ്ഞുകുത്തും. എത്ര രാഹുല്‍ ഗാന്ധിമാരുണ്ടായിട്ടും കാര്യമുണ്ടാവില്ല. ഇന്ത്യയുടെ പുതിയ രാഷ്ട്രീയ കാലാവസ്ഥ അതാണ്. പഴയ കാലമല്ല. ചാനലുകളുടെ ്രപളയമുണ്ടായതോടെ സര്‍ക്കാറിന്റെ നന്മയും തിന്മയും വീഴ്ചയും നേട്ടവുെമാക്കെ അപ്പപ്പോള്‍ കുഗ്രാമങ്ങളില്‍ പോലും തത്സമയം കാണാമെന്ന സ്ഥിതിവന്നു.ജനത്തിന് വിേശഷിച്ച് മധ്യവര്‍ഗത്തിന് ഇപ്പോള്‍ പാര്‍ട്ടി വലിയ ്രപശ്‌നമല്ല. ആരു നന്നായി ഭരിക്കുന്നുവോ, അവര്‍ ജയിക്കും എന്നതാണ് വസ്തുത. ഏതു സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ് ഫലം എടുത്തു പരിശോധിച്ച് നോക്കുക. ഇതു ബോധ്യമാവും.പഴയതു—പോലെ ഒരു പാര്‍ട്ടിയെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന അണികള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. ഈ തിരിച്ചറിവ് കോണ്‍്രഗസ് നേതൃത്വത്തിനുണ്ടായാല്‍ നന്ന്. ജനതാദള്‍ പാരമ്പര്യമുള്ള സിദ്ധരാമയ്യ ജനങ്ങളുമായി ബന്ധമുള്ള നേതാവാണ്. ധരംസിംഗ് മന്ത്രിസഭയില്‍ ജനതാദള്‍ എസിന്റെ ഉപ—മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് ദള്‍ വിട്ട് കോണ്‍്രഗസിലെത്തിയത്. ജനങ്ങളുടെ ്രപശ്‌നങ്ങള്‍ അറിയുന്ന നേതാവായതുകൊണ്ടാവണം അധികാരേമറ്റയുടന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും ജന്രപിയമായത് നടപ്പാക്കുമെന്ന് ്രപഖ്യാപിച്ച് അദ്ദേഹം കൈയടി നേടിയത്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപക്ക് 30 കിലോ അരി നല്‍കാനുള്ള തീരുമാനമാണ് ഒന്നാമത്തേത്. പിന്നാക്ക വിഭാഗങ്ങളുടെ 350 കോടി രൂപയുടെ വായ്പ എഴുതി തള്ളിയതാണ് രണ്ടാമത്തെ ്രപഖ്യാപനം. ക്ഷീര കര്‍ഷകരുടെ താങ്ങുവില രണ്ടു രൂപയില്‍ നിന്ന് നാലു രൂപയാക്കി വര്‍ധിപ്പിച്ചു. ഒരു വര്‍ഷംകൊണ്ട് മൂന്നു ലക്ഷം വീടുകള്‍ നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൊത്തം 4409 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നാണ് അധികാരമേറ്റുകൊണ്ട് സിദ്ധരാമയ്യ ്രപഖ്യാപിച്ചിരിക്കുന്നത്. ഇതെല്ലാം നടപ്പായാല്‍ കോണ്‍്രഗസിനു കൊള്ളാം. അല്ലെങ്കില്‍ ചരി്രതമാവര്‍ത്തിക്കും.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 56-59
എ.വൈ.ആര്‍