Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 22

ആഗോള ജനാധിപത്യ പുനര്‍നിര്‍മാണത്തിന് ഇസ്്ലാമിന് ശേഷിയുണ്ട്: കാഞ്ച ഐലയ്യ

എറണാകുളം: ആഗോള ജനാധിപത്യ പുനര്‍നിര്‍മാണത്തിന് ഇസ്ലാമിന് ശേഷിയുണ്ടെന്നും ജനാധിപത്യത്തെയും വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളാനുള്ള ഇസ്്ലാമിന്റെ ശേഷിയെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടില്ലെന്നും പ്രശസ്ത അക്കാദമിക് ആക്ടിവിസ്റ് കാഞ്ച ഐലയ്യ. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി എറണാകുളം ടൌണ്‍ഹാളില്‍ സംഘടിപ്പിച്ച ഡിഫറന്‍സ് ആന്റ് ഡെമോക്രസി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സ്വാതന്ത്യ്രം മര്‍ദിതരോടുള്ള അനുഭാവം എന്നിവയില്‍ ഇസ്ലാം വളരെ ഉന്നതമായ മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതെന്നും ഇസ്ലാമിന്റെ ഇന്ത്യയിലേക്കുള്ള ആഗമനത്തോടെയാണ് ഇന്ത്യന്‍ സമൂഹം സാമൂഹികമായി കൂടുതല്‍ ജനാധിപത്യവത്ക്കരിക്കപ്പെട്ടതെന്നും അധഃസ്ഥിതരായ ജനവിഭാഗങ്ങള്‍ക്ക് തുല്യനീതി എന്ന വിശാലമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനും ഇസ്ലാമിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഒ.കെ ഫാരിസ് സ്വാഗതം പറഞ്ഞു. 
മുസ്ലിംകളും ദലിതുകളും അവരുടെ ചരിത്രങ്ങളെ രേഖപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടണമെന്നും പ്രാദേശിക ഭാഷകളുടെ കൂടെ തന്നെ ഇംഗ്ളീഷ് ഭാഷകൂടി സ്വായത്തമാക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും ഡോ. ജി അലോഷ്യസ് പറഞ്ഞു. കേരള സമൂഹരൂപീകരണത്തിന്റെ അക്കാദമിക പരിസരം എന്ന സെഷനില്‍ സംസാരിക്കുകയാണ് അദ്ദേഹം. അധികാരത്തില്‍ തുല്യമായ പങ്കാളിത്തം എല്ലാവര്‍ക്കും സാധിക്കുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ വിശാലമാകുന്നത്. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വരേണ്യ ന്യൂനപക്ഷമാണ് മേല്‍ക്കോയ്മ നേടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അക്കാദമിക് മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനകീയ പോരാട്ടങ്ങളിലും നിലനില്‍പ്പിനുവേണ്ടിയുളള സമരങ്ങളിലും അതിന്റെ അസാന്നിധ്യമാണെന്ന് പ്രശസ്ത ദലിത് ആക്ടിവിസ്റ് കെ.കെ കൊച്ച്. ന്യൂനപക്ഷങ്ങളെയും പിന്നോക്ക ജനവിഭാഗങ്ങളെയും അകറ്റിനിര്‍ത്തുന്ന ഭൌതിക വ്യവഹാരങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍, ടി.എം യേശുദാസന്‍, ടി. മുഹമ്മദ് വേളം എന്നിവര്‍ സംസാരിച്ചു. പി.കെ സാദിഖ് വിഷയാവതരണം നടത്തി. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം കെ.പി.എം ഹാരിസ് അധ്യക്ഷത വഹിച്ചു. ഉച്ചക്ക് ശേഷം നടന്ന 'വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ നവഭാവുകത്വം' എന്ന സെഷനില്‍ ഷറഫുന്നിസ (കെ.എസ്.യു), ഫാസില്‍ (എം.എസ്.എഫ്), കെ.എസ്.നിസാര്‍ (എസ്.ഐ.ഒ), വി. വിനില്‍ (എ.ഐ.എസ്.എഫ്), പ്രേം (എ.എസ്.എ), കെ.പി സല്‍വിന്‍ (എ.ഐ.ഡി.എസ്.ഒ) റിയാസ് (എം.എസ്.എം), സഹ്ല കൊല്ലം (ജി.ഐ.ഒ), മോഹന്‍ ഭാരവത്ത് (ഡി.എ.ബി.എം.എസ്.എ), പവല്‍ (എ.ഐ.ആര്‍.എസ്.എഫ്), അനിവര്‍അരവിന്ദ് (സൈബര്‍ ആക്ടിവിസം), സഫ്വാന്‍ ഇറോത്ത് (ന്യൂമീഡിയ), സതീഷ് (ടി.എസ്.എ) എന്നിവര്‍സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മറ്റിയംഗം ജസീം പുറത്തൂര്‍ പ്രബന്ധം അവതരിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സഫീര്‍ഷാ അധ്യക്ഷതവഹിച്ചു.
ലിസി ജംഗ്ഷനില്‍ 'നീതിയുടെ പോരാട്ടത്തിന് കാമ്പസിന്റെ ഐക്യദാര്‍ഢ്യം' എന്ന പ്രമേയത്തില്‍ നടന്ന സമാപന പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ (ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം), ടെന്‍സിംഗ് സുന്‍ഡ്യു (ഫ്രണ്ട്സ് ഓഫ് തിബറ്റ്), സതീഷ്, മോഹന്‍ (തെലുങ്കാന), അഫ്റോസ് ആലം സാഹില്‍ (ബട്ലാ ഹൌസ്), ഷഹീന്‍ കെ. മൊയ്തുണ്ണി (ഫ്രീ ഗാസ), സുധീര്‍കുമാര്‍ (എന്‍ഡോസള്‍ഫാന്‍), മോന്‍സി (ആന്റി ബി.ഒ.ട്ടി പാലിയേക്കര), ലബീബ (മഫ്ത ഇഷ്യൂ), ബുര്‍ഹാന്‍ (വിളപ്പില്‍ശാല), പി.ഐ നൌഷാദ് (സോളിഡാരിറ്റി) എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ നീര്‍ക്കുന്നം സ്വാഗതം പറഞ്ഞു.

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്