Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 4

ഖുര്‍ആന്‍ ബോധനം അഞ്ചാം വാള്യം പ്രകാശനം ചെയ്തു


കോഴിക്കോട്: ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ഖുര്‍ആന്‍ ബോധനത്തിന്റെ അഞ്ചാം വാള്യം മാധ്യമം പത്രാധിപര്‍ ഒ. അബ്ദുര്‍റഹ്മാന്‍ ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ എം.കെ മുഹമ്മദലിക്കു നല്‍കി പ്രകാശനം ചെയ്തു.
ഖുര്‍ആന്‍ സൂക്തങ്ങളെ മലയാളികള്‍ക്കു മനസ്സിലാവുംവിധം ലളിതവും സാഹിതീയവുമായി എങ്ങനെ പരിഭാഷപ്പെടുത്താമെന്നതാണ് തന്റെ എഴുത്ത് ജീവിതത്തില്‍ ഏറെ പ്രയാസകരമായ അനുഭവമെന്നും, ശുദ്ധ പരിഭാഷയും മൌലിക ചിന്തയുമാണ് ഖുര്‍ആന്‍ ബോധനത്തിന്റെ സവിശേഷതയെന്നും ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ഖുര്‍ആന്‍ പഠനവേദികള്‍ സജീവമായ ഇക്കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തപ്പെടുന്ന ജനകീയ ഖുര്‍ആന്‍ പരിഭാഷയാണ് ഖുര്‍ആന്‍ ബോധനമെന്ന് ഗ്രന്ഥം ഏറ്റുവാങ്ങിയ എം.കെ മുഹമ്മദലി പറഞ്ഞു. ഖുര്‍ആന്‍ ബോധനത്തിന്റെ ഗ്രന്ഥകാരനും പ്രബോധനം പത്രാധിപരുമായ ടി.കെ ഉബൈദ് ഗ്രന്ഥ സമര്‍പ്പണം നിര്‍വഹിച്ചു. ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ കബീര്‍ അധ്യക്ഷത വഹിച്ചു. കെ.ടി. ഹുസൈന്‍ സ്വാഗതവും സി.പി ജൌഹര്‍ നന്ദിയും പറഞ്ഞു. ഹസനുല്‍ ബന്ന ഖിറാഅത്ത് നടത്തി.
റമദാന്‍ സന്ദേശം
മൂവാറ്റുപുഴ: വനിതാ ഇസ്ലാമിയ കോളേജിലെ വിദ്യാര്‍ഥികള്‍ക്കായി റമദാനോടനുബന്ധിച്ച് 'റമദാന് സ്വാഗതം' എന്ന വിഷയത്തില്‍ പാളയം ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട റമദാന്‍ സന്ദേശം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ അനീസുദ്ദീന്‍ അഹ്മദ് എടവണ്ണ അധ്യക്ഷത വഹിച്ചു. അക്ബര്‍ അലി സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഇബ്റാഹീം കുട്ടി സമാപനവും നിര്‍വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ്
ദേശീയ സമ്മേളനവേദി
എസ്.ഐ.ഒ നേതൃത്വം സന്ദര്‍ശിച്ചു
ബാംഗ്ളൂര്‍: ബാംഗ്ളൂര്‍ അല്‍ അമീന്‍ കോളേജില്‍ "Widening Horizon"  എന്ന തലക്കെട്ടില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ദേശീയ സമ്മേളനത്തില്‍ എസ്.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി എസ്. സമീര്‍ സന്ദര്‍ശിച്ച് അഭിവാദ്യം അര്‍പ്പിച്ചു. എസ്.ഐ.ഒ അന്തര്‍ സംസ്ഥാന സെക്രട്ടറി മന്‍സൂര്‍, ബാംഗ്ളൂര്‍ ഏരിയാ പ്രസിഡന്റ് ശബീര്‍ കൊടിയത്തൂര്‍, സെക്രട്ടറി ശിഹാബുദ്ദീന്‍ ലബ്ബ, മുഹമ്മദ് അസ്ലം, ഹാഷിം കൊടിഞ്ഞി എന്നിവരടങ്ങുന്ന സംഘമാണ് സമ്മേളന നഗരി സന്ദര്‍ശിച്ചത്. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുഹമ്മദ് ഫൈസി ഓണമ്പിള്ളി എന്നിവരെ ആശംസ അറിയിക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ജന.സെക്രട്ടറിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.
അപേക്ഷ ക്ഷണിച്ചു
അല്‍ജാമിഅ അല്‍ ഇസ്ലാമിയ ശാന്തപുരം 2012-13 വര്‍ഷങ്ങളിലേക്കുള്ള പി.ജി ഡിപ്ളോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാക്കല്‍റ്റി ഓഫ് ഇസ്ലാമിക് എകണോമിക്സ് ആന്റ് ഫിനാന്‍സിലേക്കും (PGDIEF)ഫാക്കല്‍റ്റി ഓഫ് ലോഗ്വേജസ് ആന്റ് ട്രേന്‍സ്ലേഷന്‍ കീഴിലുള്ള പി.ജി ഡിപ്ളോമ ഇന്‍ അറബിക് ആന്റ് ഇംഗ്ളീഷ് (PGDAE)  എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകളിലേക്ക് ബിരുദധാരികളായവര്‍ക്ക് ആഗസ്റ് 06 വരെ അപേക്ഷിക്കാം. ആപ്ളിക്കേഷന്‍ അല്‍ജാമിഅ വെബ്സൈറ്റ് ംംം.മഹഷമാശമ.ില ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526566699
ജി.ഐ.ഒ സെമിനാര്‍
മലപ്പുറം: 'സൈനബുല്‍ ഗസ്സാലി: ആഖ്യാനങ്ങളുടെ രാഷ്ട്രീയവും മുസ്ലിം പെണ്ണിന്റെ വായനയും' വിഷയത്തില്‍ ജി.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ സുഹൈല ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറിന്റെ സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ പലതും യഥാര്‍ഥ വിമോചനം കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സുഹൈല അഭിപ്രായപ്പെട്ടു. ജെ.എന്‍.യു റിസര്‍ച്ച് സ്കോളര്‍ സുമയ്യ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഫെമിനിസ്റ് പ്രസ്ഥാനങ്ങള്‍: സ്വഭാവവും പ്രവണതകളും, മുസ്ലിം പെണ്ണിന്റെ രാഷ്ട്രീയം, സൈനബുല്‍ ഗസ്സാലിയും ഇസ്ലാമിക പ്രവര്‍ത്തനങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ ആഇശ സന, കെ.പി സല്‍വ, എ.ആര്‍ അമല്‍, സുമയ്യ അഹ്മദ് തുടങ്ങിയവര്‍ പ്രബന്ധമവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഹബീബ റസാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജൌഹറ സ്വാഗതവും സഹ്ല നെച്ചിയില്‍ നന്ദിയും പറഞ്ഞു.

മഹല്ല് സംഗമവും
മാതൃകാ മഹല്ല് പ്രഖ്യാപനവും
ഊട്ടേരി: ഊട്ടേരി മഹല്ല് സംഗമം ഉദ്ഘാടനവും മാതൃകാ മഹല്ല് പ്രഖ്യാപനവും കേരള മസ്ജിദ് കൌണ്‍സില്‍ ചെയര്‍മാന്‍ ടി. ആരിഫലി നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് സി. ഹബീബ് മസ്ഊദ് അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് വി.പി അബ്ദുറഹ്മാന്‍ സംസാരിച്ചു. ഖാലിദ് മൂസാ നദ്വി സമാപനം നിര്‍വഹിച്ചു. സമാപന സമ്മേളനം ടി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വി.കെ ജാബിര്‍ അധ്യക്ഷത വഹിച്ചു. ഉസ്താദ് സുബൈര്‍ ഖൌസരി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ രംഗത്തെ മികവിന് ഡോ. ടി. അബ്ദുല്‍ റാസിഖ്, നിഥിന്‍ലാല്‍, ഹാഫിള് മുഹമ്മദ് ഫാദില്‍, മുഹമ്മദ് ജസീം എന്നിവരെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ വി. ബഷീര്‍, എം.എം ഇമ്പിച്ച്യാലി, ബഷീര്‍ മാസ്റര്‍, പി.ടി റഫീഖ് മാസ്റര്‍, പുതുശ്ശേരില്ലത്ത് അബൂബക്കര്‍ സംസാരിച്ചു. ബഷീര്‍ ചെറുവക്കര സ്വാഗതവും കെ.എം നജീദ് നന്ദിയും പറഞ്ഞു.

Comments