എം. മൊയ്തീന്‍കുട്ടി
കോടൂര്‍: ചെമ്മങ്കടവ് പ്രാദേശിക ജമാഅത്തിലെ കാര്‍കുന്‍ ആയിരുന്ന എം. മൊയ്തീന്‍കുട്ടി കഴിഞ്ഞ മാസം നമ്മെ വിട്ട് അല്ലാഹുവിലേക്ക് യാത്രയായി. 1998ല്‍ മുത്തഫിഖായി പ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം മരണംവരെയും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില്‍ ആയിരുന്നു ജനനവും വിദ്യാഭ്യാസവും. 92-93 കാലത്താണ് പിതാവിന്റെ നാടായ ചെമ്മങ്കടവിലേക്ക് വന്നത്. കഴിഞ്ഞ മീഖാത്തില്‍ ചെമ്മങ്കടവ് കാര്‍കുന്‍ ഹല്‍ഖയുടെ നാസിം ആയിരുന്നു. ജോലി ആവശ്യാര്‍ഥം മക്കയിലായിരുന്ന കാലയളവില്‍ കെ.ഐ.ജിയുടെ പ്രവര്‍ത്തനങ്ങളുമായി സജീവ ബന്ധമുണ്ടായിരുന്നു. ലീവ് കഴിഞ്ഞ് തിരിച്ചുപോകാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് 43 വയസുള്ള അദ്ദേഹം അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കേണ്ടിവന്നത്.
അബ്ദുസ്സമദ് കോടൂര്‍
സി.എ യൂസുഫ്
ഇസ്ലാമിക പ്രസ്ഥാനത്തിന് വെണ്ണല, തമ്മനം പ്രദേശങ്ങളില്‍ അടിത്തറ പാകിയ പരേതനായ ചാണേപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ മകന്‍ സി.എ യൂസുഫ് (48) വാഹനാപകടത്തില്‍ അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രയായി. ഔദ്യോഗിക ജീവിതം കൊണ്ട് പ്രബോധനം നിര്‍വഹിക്കുന്നതെങ്ങനെയെന്ന് മാതൃക കാണിച്ച അദ്ദേഹം ദേഷ്യപ്പെടുന്നവരോട് പോലും പുഞ്ചിരിയോടു കൂടി മാത്രമേ പ്രതികരിക്കുമായിരുന്നുള്ളൂ. വൈദ്യുതി ബന്ധം വിഛേദിക്കുവാന്‍ മേലുദ്യോഗസ്ഥന്മാര്‍ ആവശ്യപ്പെട്ടാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുടുംബമാണെങ്കില്‍ അവരുടെ ബില്‍ തുക രഹസ്യമായി സ്വയം അടച്ച സംഭവങ്ങള്‍ നാട്ടുകാര്‍ ഓര്‍ക്കുന്നു. ഈ ദൃശപ്രവര്‍ത്തനങ്ങള്‍ കാരണമായിത്തന്നെയാണ് കൊടുങ്ങല്ലൂര്‍ റോട്ടറി ക്ളബ്ബ് അദ്ദേഹത്തിന് വൊക്കേഷനല്‍ എക്സലന്‍സി അവാര്‍ഡ് കൊടുത്ത് ആദരിച്ചത്.
ഒ.എ ഖമറുദ്ദീന്‍
മൊയ്തീന്‍ കുട്ടി
തിരൂരങ്ങാടി കാര്‍കുന്‍ ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്നു കറുത്തോമാട്ടില്‍ മൊയ്തീന്‍ കുട്ടി സാഹിബ്. താമസിക്കുന്ന മഹല്ലില്‍ ഒറ്റപ്പെട്ടിരുന്നെങ്കിലും പ്രസ്ഥാനത്തില്‍ അടിയുറച്ച് നിന്ന് അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ ധൈര്യം കാണിച്ചു. ഭാര്യ സ്വഫിയ്യ. മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് അശ്റഫ് (ജിദ്ദ), മുഹമ്മദ് നൌഫല്‍ (സ്പെയിന്‍), സുലൈഖ, സുമയ്യ.
ടി.ടി അബ്ദുര്‍റഷീദ് തിരൂരങ്ങാടി
കെ.പി സുലൈഖ
തിരൂര്‍ ഏരിയയിലെ ചേന്നര വനിതാ കാര്‍കുന്‍ ഹല്‍ഖയിലെ പ്രവര്‍ത്തകയായിരുന്ന കെ.പി സുലൈഖ കഴിഞ്ഞ മെയ് മാസം ഒരു വാഹനാപകടത്തെത്തുടര്‍ന്ന് അല്ലാഹുവിലേക്ക് യാത്രയായി. ദീര്‍ഘകാലം ഹല്‍ഖാ നാസിമത്തായിരുന്നു. തന്റെ മക്കളെയും പേരക്കുട്ടികളെയും പ്രസ്ഥാന മാര്‍ഗത്തില്‍ വളര്‍ത്തിയെടുത്തു. ഭര്‍ത്താവ് പരേതനായ തണ്ടാശ്ശേരി ഹംസ. മക്കള്‍: ഷറഫുദ്ദീന്‍, മുഹമ്മദ് സാദിഖ്, സാബിറ, ശരീഫ, ശാഹിദ.
എന്‍.കെ സാജിദ്
Comments