Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 19

3348

1445 ശവ്വാൽ 11

മണ്ഡലും ജാതി സെന്‍സസും

ഹംസ ചെമ്മാനം കല്‍മണ്ഡപം,  പാലക്കാട്

സാമൂഹിക നീതിയുടെ മുറവിളി ഉയരുമ്പോഴെല്ലാം അതിനെ ചെറുക്കാനുള്ള നീക്കം സവര്‍ണ പക്ഷത്തുനിന്നും ഉണ്ടാവാറുണ്ട്. വി.പി സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് മണ്ഡല്‍ കമീഷന്റെ രൂപത്തില്‍ സാമൂഹിക നീതിയുടെ പ്രശ്‌നം മുഖ്യധാരയില്‍ വലിയ ചര്‍ച്ചയായത്. അതിനെ ഊതിക്കെടുത്താനായിരുന്നു എല്‍.കെ അദ്വാനിയുടെ രഥയാത്ര. 

ജാതി സെന്‍സസ് എന്ന ആവശ്യമുന്നയിച്ച് സാമൂഹിക നീതി എന്ന വിഷയം വീണ്ടും മുഖ്യധാരയില്‍ എത്തിച്ചുകഴിഞ്ഞു. 

ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ പണ്ട് വി.പി സിംഗ് കളിച്ച അതേ കളിയാണ് അതേ ഉദ്ദേശ്യത്തോടെ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും കളിക്കുന്നത് എന്ന് പറയാമെങ്കില്‍ കൂടി ബിഹാര്‍, തമിഴ്‌നാട്, ഛത്തീസ്ഗഢ്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് നടപ്പാക്കാനുള്ള ആലോചനയിലാണ്. കേരളത്തില്‍ ജാതി സെന്‍സസ് വേണോ വേണ്ടേ എന്ന് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നടന്നുവരുന്ന കേസിന്റെ വിധി വന്ന ശേഷം ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നാണ് പിണറായി സര്‍ക്കാറിന്റെ നിലപാട്.

ചരിത്രത്തിലിടമില്ലാത്തവരുടെ ചരിത്രമെഴുത്ത് കൂടിയാണ് ജാതി സെന്‍സസ്. അതിനെ ആ തരത്തില്‍ തന്നെ നോക്കിക്കാണുന്നവര്‍ ഇപ്പോള്‍ അതിനായി പണിയെടുത്തു തുടങ്ങിയിട്ടുള്ളത് സവര്‍ണ മേല്‍ക്കോയ്മക്ക് ചെറുതല്ലാത്ത അലോസരം സൃഷ്ടിക്കുന്നുണ്ട്. 

സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലും ഭൂമിയുടെ അവകാശത്തിലും ന്യായമായ ഓഹരി ലഭിച്ചിട്ടില്ലാത്തവര്‍ ഒന്നിച്ചുനില്‍ക്കാന്‍ ഒരുമ്പെടുന്നത് തടയേണ്ടതുണ്ട്. അതിന് കണ്ടെത്തിയ മാര്‍ഗമാണ് പുതിയ ഗ്യാന്‍വാപി മസ്ജിദ് വിവാദം. ഇതൊരു പുതിയ സൂത്രമൊന്നുമല്ല. ബാബരി മസ്ജിദിനെ മുന്‍നിര്‍ത്തിയാണ് മണ്ഡല്‍ പ്രക്ഷോഭത്തെ നേരിട്ടത്. 
9495979532

തെളിവുകളില്ല, കള്ള 
പ്രചാരണങ്ങള്‍ മാത്രം

'മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഭരണകൂട നീക്കങ്ങള്‍' (മുഖവാക്ക്, ജനുവരി 12) വായിച്ചു. വ്യക്തി സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, രാഷ്ട്രീയ സ്വാതന്ത്ര്യം ഇവയെല്ലാം ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ പൗരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളാണ്. തെളിവുകള്‍ കൊണ്ടുവരാതെ, ആളുകളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നു എന്ന് ആരോപിച്ച് മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി മതപണ്ഡിതന്മാരെ ജയിലിലടക്കാന്‍ ആര്‍ക്കും അധികാരമില്ല. ഏതെങ്കിലും മത വിഭാഗത്തോട് ഇരട്ടത്താപ്പ് നയം വെച്ചുപുലര്‍ത്തുന്നത് അവസാനിപ്പിക്കണം.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ, 
കോഴിക്കോട്

മത വംശീയതയും രാജ്യത്തിന്റെ ഭാവിയും

ഇന്ത്യ എന്ന ബൃഹത്തായ രാജ്യം മത സൗഹാര്‍ദങ്ങളുടെ പുണ്യഭൂമിയാണ്. ബഹുസ്വരത എന്നത് ഇന്ത്യയുടെ ആത്മാവിന്റെ ഭാഗം തന്നെയാണ്. വിവിധ മത വിഭാഗങ്ങളുടെ സംഗമ ഭൂമി തന്നെയാണ് നമ്മുടെ രാജ്യം.

ഇന്ന് രാജ്യത്ത് നടന്നുവരുന്നത് മതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല. മറിച്ച്, ഹിന്ദുത്വ വംശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. മത നിരപേക്ഷതക്ക് വിലങ്ങുതടിയായി ഹിന്ദുത്വ വംശീയത നിലനില്‍ക്കുന്നത് ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് കൂടി ഹേതുവാകുന്നുണ്ട്. ചരിത്രപരമായി സാധുത ഇല്ലാത്ത കുറേ ആശയങ്ങള്‍ മുന്നോട്ടുവെച്ച് സാമുദായിക അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് തല്‍പര കക്ഷികള്‍ നടത്തുന്നത്.

വംശീയ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കാന്‍ ഒരു ജനകീയ മുന്നേറ്റം അനിവാര്യമാണ്. ചരിത്രപരമായ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സമൂഹത്തിനും ഇന്ത്യക്കും വന്‍ ഭീഷണി തന്നെയാണ്. ഭരണഘടനയും മതേതര  ജനാധിപത്യ മൂല്യങ്ങളും പ്രായോഗിക തലത്തില്‍ വിപുലപ്പെടുത്തി മുന്നേറിയെങ്കില്‍ മാത്രമേ ഫാഷിസം എന്ന അര്‍ബുദത്തെ മറികടക്കാന്‍ സാധിക്കൂ.

ആചാരി തിരുവത്ര 8281123655

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 27-38
ടി.കെ ഉബൈദ്

ഹദീസ്‌

പ്രാർഥനകളുടെ ഭാഷ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്