അഗ്രി ബിസിനസ്സ് മാനേജ്മെന്റ് കോഴ്സ്
അഗ്രി ബിസിനസ്സ് മാനേജ്മെന്റ് കോഴ്സ്
ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്മെന്റ് (NAARM ) നൽകുന്ന 2024 - 26 അധ്യയന വർഷത്തെ പി.ജി ഡിപ്ലോമ ഇൻ അഗ്രി ബിസിനസ്സ് മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 60% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ CAT 2023 /CMAT 2024 സ്‌കോർ നേടിയിരിക്കണം. അനലറ്റിക്കൽ റൈറ്റിംഗ് സ്‌കിൽ ടെസ്റ്റ് (AWST), ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ, വർക്ക് എക്സ്പീരിയൻസ്, അക്കാദമിക് സ്‌കോർ തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസൃതമായി വെയ്റ്റേജ് നൽകിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. അപേക്ഷാ ഫീസ് 2000 രൂപ. ഫോൺ: 040- 24581271/ 24581308/ 24581334, ഇ-മെയിൽ : [email protected]
info website: https://naarm.org.in/
Biotechnology Eligibility Test (BET) - 2024
ബയോടെക്നോളജിയിലും അനുബന്ധ മേഖലയിലും പി.ജി പഠനത്തിനും, റിസർച്ച് ഫെലോഷിപ്പിനുമുള്ള ദേശീയ പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി സംഘടിപ്പിക്കുന്ന Graduate Aptitude Test- Biotechnology (GAT-B) / Biotechnology Eligibility Test (BET) പരീക്ഷ 2024 ഏപ്രിൽ 20-നാണ് നടക്കുക. രാവിലെയും ഉച്ചക്കുമായി നടക്കുന്ന മൂന്ന് മണിക്കൂർ കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരവും തൃശൂരും പരീക്ഷാ കേന്ദ്രങ്ങളാണ്. യോഗ്യത, സിലബസ്, മറ്റു മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
info website: https://dbt.ntaonline.in/
last date: 2024 March 06 (info)
ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്
സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ ഗവൺമെന്റ്/എയ്‌ഡഡ് ആർട്സ് & സയൻസ് കോളേജുകളിൽ എയ്‌ഡഡ് കോഴ്സുകൾക്ക് പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കും, സമാന കോഴ്സുകൾക്ക് ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അക്കാദമിക മികവ് വിലയിരുത്തി പി.ജി തലത്തിൽ തുടർ പഠനത്തിനും സ്കോളർഷിപ്പ് ലഭിക്കും. ഡിഗ്രി തലത്തിൽ 12,000 രൂപ മുതൽ 24,000 രൂപ വരെയും, പി.ജി തലത്തിൽ 60,000 രൂപ വരെയുമാണ് സ്കോളർഷിപ്പ് തുക. വിവിധ സാമൂഹിക വിഭാഗങ്ങൾക്കായി നിശ്ചിത ശതമാനം സ്കോളർഷിപ്പുകൾ നീക്കിവെച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷാ പകർപ്പും അനുബന്ധ രേഖകളും പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിക്ക് സമർപ്പിക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
info website: https://scholarship.kshec.kerala.gov.in/
last date: 2024 March 18 (info)
എം.എസ്.സി പ്രോഗ്രാമുകൾ
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI) അംഗീകാരമുള്ള എം.എസ്.സി ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പതോളജി എന്നീ പ്രോഗ്രാമുകൾക്ക് എൽ.ബി.എസ് സെന്റർ അപേക്ഷ ക്ഷണിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ് (NISH) തിരുവനന്തപുരം, AWH സ്പെഷ്യൽ കോളേജ് കോഴിക്കോട്, മാർത്തോമാ കോളേജ് ഓഫ് സ്പെഷ്യൽ എജുക്കേഷൻ കാസർകോട് എന്നിവിടങ്ങളിലെ കോഴ്സുകളിലെ 50% സീറ്റുകൾ മെറിറ്റ് സീറ്റുകളാണ്. സമാന വിഷയത്തിൽ ബി.എസ്.സിയാണ് യോഗ്യത. പ്രായപരിധിയില്ല. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, കോഴിക്കോട് മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് എന്നിവിടങ്ങളിൽ നടത്തുന്ന എം.എസ്.സി (എം.എൽ.ടി) കോഴ്സിനും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് ഫോൺ: 0471-250363/362/364
info website: https://lbscentre.in/
last date: 2024 March 15 (info)
റൂറൽ മാനേജ്മെന്റ് കോഴ്സുകൾ ചെയ്യാം
ഹൈദരാബാദ് ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് & പഞ്ചായത്തിരാജ് (NIRDPR) റെഗുലർ, വിദൂരപഠന രീതിയിൽ വിവിധ റൂറൽ മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സസ്‌റ്റൈനബിൾ റൂറൽ ഡെവലപ്പ്മെന്റ് (PGDSRD), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ട്രൈബൽ ഡെവലപ്പ്മെന്റ് മാനേജ്മെന്റ് (PGDTDM), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജിയോ-സ്പേഷ്യൽ ടെക്നോളജി അപ്ലിക്കേഷൻസ് ഇൻ റൂറൽ ഡെവലപ്പ്മെന്റ് (PGDGARD), ഡിപ്ലോമ പ്രോഗ്രാം ഓൺ പഞ്ചായത്തിരാജ് ഗവെർണൻസ് & റൂറൽ ഡെവലപ്പ്മെന്റ് (DP-PRGRD) എന്നീ വിദൂരപഠന പ്രോഗ്രാമുകൾക്ക് ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. രണ്ട് വർഷത്തെ റൂറൽ മാനേജ്മെന്റ്, ഒരു വർഷത്തെ റൂറൽ ഡെവലപ്പ്മെന്റ് മാനേജ്മെന്റ് റെഗുലർ കോഴ്‌സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം (അവസാന തീയതി ഏപ്രിൽ 21). മെറിറ്റ് അടിസ്ഥാനമാക്കി സ്കോളർഷിപ്പും ലഭിക്കും. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: http://www.nirdpr.org.in/
last date: 2024 March 15 (info)
Comments