Prabodhanm Weekly

Pages

Search

2023 ഡിസംബർ 15

3331

1445 ജമാദുൽ ആഖിർ 02

സ്കോളർഷിപ്പ് അവാർഡ്

റഹീം ​േചന്ദമംഗല്ലൂർ

2022-23 അധ്യയന വർഷം സർക്കാർ/ സർക്കാർ എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ് ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ /പി.ജി തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുമുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡിന് ഇപ്പോൾ അപേക്ഷ നൽകാം. ബി.പി.എൽ വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന ലഭിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകൾ സഹിതം വിദ്യാർഥി മു് പഠിച്ച സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 0471-2300524/523, 0471-2302092 
    info    website:  www.scholarship.minoritywelfare.kerala.gov.in
last date: 2023 December 18


എം.ബി.എ പ്രോഗ്രാം

ബനാറസ് ഹിന്ദു സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എം.ബി.എ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ ബിരുദം/ ടെക്നോളജി, മെഡിസിൻ, എജുക്കേഷൻ, ലോ ബിരുദം/ ഏതെങ്കിലും വിഷയത്തിൽ പി.ജിയാണ് അടിസ്‌ഥാന യോഗ്യത. അപേക്ഷാ ഫീസ് 2000 രൂപ. അപേക്ഷകർ കാറ്റ് 2023 സ്‌കോർ നേടിയിരിക്കണം (50% വെയിറ്റേജ്). എം.ബി.എ ഇന്റർനാഷണൽ ബിസിനസ്സിൽ ഗ്ലോബൽ ബിസിനസ്സ് ഓപ്പറേഷൻസ് സ്പെഷ്യലൈസേഷൻ ലഭ്യമാണ്. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് കാണുക. വിവരങ്ങൾക്ക് [email protected], ഫോൺ: 9984088270 
    info    website: https://www.bhuonline.in/
last date: 2024 January 03 (info)


പാലക്കാട് ഐ.ഐ.ടിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

ഡാറ്റ സയൻസ്, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് ഉൾപ്പെടെ പത്ത് വിഷയങ്ങളിൽ ഐ.ഐ.ടി പാലക്കാട് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി പ്രബന്ധം സമർപ്പിച്ചവർക്കും അപേക്ഷ നൽകാം. രണ്ട് വർഷത്തേക്കാണ് ഫെലോഷിപ്പ്. തുടർന്ന് ഗവേഷണ മികവിനനുസരിച്ച് ഒരു വർഷത്തേക്ക് കൂടി നീട്ടാം. അപേക്ഷകർ ഐ.ഐ.ടിയിലെ അധ്യാപകരിൽനിന്ന് മെന്ററെ കണ്ടെത്തണം. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക
    info    website: https://resap.iitpkd.ac.in/
last date: 2023 December 20 (info)


സ്‌കിൽ എജുക്കേഷൻ പ്രോഗ്രാമുകൾ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) സ്‌കൂൾ ഓഫ് സ്‌കിൽ എജുക്കേഷൻ നൽകുന്ന വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അഗ്രികൾച്ചർ, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, ഹെൽത്ത് കെയർ, ചൈൽഡ് കെയർ, ലൈഫ് സയൻസസ്, മാനേജ്മെന്റ് & എൻട്രപ്രണർഷിപ്പ്, മീഡിയ & എന്റർടൈൻമെന്റ്, എജുക്കേഷൻ, ഫുഡ് പ്രോസസിംഗ്, ലോജിസ്റ്റിക്സ് തുടങ്ങി 20-ഓളം മേഖലയിലെ 60-ൽ പരം ഡിപ്ലോമ, ഡിഗ്രി, പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വിദ്യാർ ഥിക്ക് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. പ്രോഗ്രാം തെരഞ്ഞെടുക്കുമ്പോൾ തന്നെ വിദ്യാർഥികൾ ഓൺ ദി ജോബ് ട്രെയിനിംഗ് ലൊക്കേഷനും തെരഞ്ഞെടുക്കേണ്ടതുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്കും, യോഗ്യതാ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 022-25525635/5633/ +918976640593
    info    website: www.admissions.tiss.edu
last date: 2023 December 20 (info)


ബയോളജിയിൽ പി.എച്ച്.ഡി

► കേന്ദ്ര ബയോടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് പത്ത് മേഖലകളിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ ഏഴ് വർഷം വരെ ഗവേഷണമാവാം. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
    info    website:  https://nabi.res.in/
last date: 2023 December 16 (info)


► മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്ററിൽ ജീവശാസ്ത്രത്തിൽ പി.എച്ച്.ഡി പ്രവേശനത്തിനുള്ള ഓൺലൈൻ പരീക്ഷക്കും 2024-ലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അപേക്ഷ ക്ഷണിച്ചു. പ്രാഥമിക സെലക്്ഷനുള്ളവർ ജനുവരിയിൽ നടക്കുന്ന ഓൺലൈൻ ഒബ്ജക്റ്റീവ് ടെസ്റ്റ് എഴുതണം. ഓൺലൈൻ ടെസ്റ്റിന് കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല. UGC/ICMR/DBT/JGEEBILS സമാന ജെ.ആർ.എഫ് യോഗ്യതയുള്ളവർക്ക് ടെസ്റ്റ് എഴുതാതെ നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
    info    website: www.actrec.gov.in
last date: 2023 December 15 (info)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 10-13
ടി.കെ ഉബൈദ്

ഹദീസ്‌

മഹത്തായ പ്രതിഫലം
അലവി ചെറുവാടി