Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 20

3323

1445 റബീഉൽ ആഖിർ 05

ഡിപ്ലോമ കോഴ്സ് ഇൻ ഗൈഡൻസ് & കൗൺസിലിംഗ് - 2024

റഹീം ​േചന്ദമംഗല്ലൂർ

ഡിപ്ലോമ കോഴ്സ് ഇൻ ഗൈഡൻസ് & കൗൺസിലിംഗ് - 2024

എൻ.സി.ഇ.ആർ.ടി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് ഇൻ ഗൈഡൻസ് & കൗൺസിലിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യ ആറ് മാസം വിദൂര പഠന രീതി, മൂന്ന് മാസം പഠന കേന്ദ്രത്തിൽ നേരിട്ടുള്ള പഠനം, മൂന്ന് മാസം സ്വദേശത്ത് ഇന്റേൺഷിപ്പ് എന്നിങ്ങനെയാണ് കോഴ്സ് ഡിസൈൻ ചെയ്തിട്ടുള്ളത്. സർവീസിൽ ഉള്ളവർക്കും, നിലവിൽ സർവീസിലില്ലാത്ത അധ്യാപകർക്കും, സൈക്കോളജി/എജുക്കേഷൻ/സോഷ്യൽ വർക്ക്/ചൈൽഡ് ഡവലപ്പ്മെന്റ്/സ്പെഷ്യൽ എജുക്കേഷൻ എന്നിവയിൽ 50% മാർക്കോടെ പി.ജി യോഗ്യതയുള്ളവർക്കും അപേക്ഷ നൽകാം. ദൽഹി കാമ്പസിന് പുറമെ അജ്മീർ, മൈസൂർ, ഭോപ്പാൽ, ഭുവനേശ്വർ, ഷില്ലോങ് എന്നീ റീജിയണൽ കേന്ദ്രങ്ങളിലുമാണ് കോഴ്‌സ് നൽകുന്നത്. സ്വകാര്യ അപേക്ഷകർക്ക് 30,000 രൂപയാണ് കോഴ്സ് ഫീസ്. 2024 ജനുവരി മുതൽ ഡിസംബർ വരെയാണ് കോഴ്സ് കാലാവധി. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് കാണുക. 
    info    website: https://ncert.nic.in/
last date: 2023 November 03 (info)


ഡിസൈൻ കോഴ്സുകൾ

നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ് (എൻ.ഐ.ഡി) നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (B.Des), മാസ്റ്റർ ഓഫ് ഡിസൈൻ (M.Des.) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം, ബംഗളൂരു, ഗാന്ധിനഗർ എന്നിവിടങ്ങളിലെ കാമ്പസുകളിലാണ് കോഴ്സുകൾ. ഡിസംബറിൽ നടക്കുന്ന ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DAT) പ്രിലിംസ്‌, തുടർന്ന് നടക്കുന്ന മെയിൻസ് വഴിയാണ് പ്രവേശനം. മൂന്ന്/നാല് വർഷ ഡിഗ്രി അല്ലെങ്കിൽ ഡിസൈൻ/ഫൈൻ ആർട്സ്/അപ്ലൈഡ് ആർട്സ്/ആർക്കിടെക്ച്ചർ എന്നിവയിൽ നാല് വർഷ ഫുൾ ടൈം ഡിപ്ലോമയാണ് എം.ഡെസ് പ്രോഗ്രാമിനുള്ള യോഗ്യത. പ്ലസ്ടുവാണ് (ഏത് സ്ട്രീമിൽ പഠിച്ചവർക്കും) ബി.ഡെസിനുള്ള യോഗ്യത (അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം). ഫോൺ: 079-26623462, ഇ-മെയിൽ: [email protected]
    info    website:  https://admissions.nid.edu/
last date: 2023 December 01 (info)


സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ നൽകുന്ന സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ആദ്യമായി അപേക്ഷ നൽകുന്നവർ ആവശ്യമായ വിവരങ്ങൾ നൽകി വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. സ്കോളർഷിപ്പ് മാനദണ്ഡങ്ങൾ, അപേക്ഷ നൽകേണ്ട രീതി, അവസാന തീയതി അടങ്ങിയ വിശദമായ വിജ്ഞാപനം നാഷ്നൽ സ്കോളർഷിപ്പ് പോർട്ടലിൽ ലഭ്യമാണ്. ഹെൽപ്പ് ഡസ്‌ക്: 0120-6619540, [email protected]. National Scholarships Portal (NSP) എന്ന മൊബൈൽ ആപ്പ് Play Store നിന്ന് ഡൗൺലോഡ് ചെയ്യാം. https://scholarships.gov.in

നാഷണൽ സ്കോളർഷിപ്പ് ഫോർ പി.ജി സ്റ്റഡീസ്: പി.ജി പഠനത്തിന് യു.ജി.സി നൽകുന്ന ഈ സ്കോളർഷിപ്പ് സ്കീമിലേക്ക് ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കാണ് അപേക്ഷ നൽകാൻ സാധിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ വീതം വർഷത്തിൽ പത്ത് മാസം സ്കോളർഷിപ്പ് ലഭിക്കും. ഈ സ്‌കീമിൽ 30% സ്കോളർഷിപ്പുകളും പെൺകുട്ടികൾക്കായുള്ളതാണ്.

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: പ്ലസ്‌ടുവിന് 80% മാർക്ക് നേടിയ റഗുലർ ബിരുദ വിദ്യാർഥികൾക്കുള്ളതാണ് ഈ സ്‌കീം. ഡിഗ്രി തലത്തിൽ 12,000 രൂപയും, പി.ജി തലത്തിൽ 20,000 രൂപയും വരെ വാർഷിക സ്കോളർഷിപ്പ് ലഭിക്കും. 50% സ്കോളർഷിപ്പുകളും പെൺകുട്ടികൾക്കായി നീക്കിവെച്ചതാണ്. കുടുംബ വാർഷിക വരുമാന പരിധി നാലര ലക്ഷം രൂപയാണ്. ഫോൺ: 011- 20862360, ഇ-മെയിൽ: [email protected]

പ്രഗതി സ്കോളർഷിപ്പ്: എ.ഐ.സി.ടി.ഇ പെൺകുട്ടികൾക്ക് ടെക്‌നിക്കൽ ബിരുദ/ഡിപ്ലോമ പഠനത്തിന് നൽകുന്നതാണ് ഈ സ്കോളർഷിപ്പ്. ഒന്നാം വർഷ വിദ്യാർഥികൾക്കും, ലാറ്ററൽ എൻട്രിയിലൂടെ രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചവർക്കും അപേക്ഷ നൽകാം. അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല, ഒരു കുടുംബത്തിൽനിന്ന് രണ്ട് പെൺകുട്ടികൾക്ക് വരെ അപേക്ഷ സമർപ്പിക്കാം. ഈ സ്കീമിലൂടെ 50,000/- രൂപ വരെ വാർഷിക സ്കോളർഷിപ്പ് ലഭിക്കും.

കൂടാതെ ഭിന്നശേഷിക്കാർക്കുള്ള പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, ടോപ്പ് ക്ലാസ് എജുക്കേഷൻ സ്കോളർഷിപ്പുകൾ, സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് നൽകുന്ന നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ്, എ.ഐ.സി.ടി.ഇ ഭിന്നശേഷിക്കാർക്ക് ടെക്‌നിക്കൽ ബിരുദ/ഡിപ്ലോമ പഠനത്തിന് നൽകുന്ന സാക്ഷം, സ്വനാഥ്‌ സ്കോളർഷിപ്പ് സ്‌കീമിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സെറ്റ് എക്‌സാം

ഹയർ സെക്കന്ററിയിലും, നോൺ-വൊക്കേഷണൽ ഹയർ സെക്കന്ററിയിലും അധ്യാപകരാകാനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് എക്‌സാമിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ പി.ജി യും, ബി.എഡുമാണ് അടിസ്ഥാന യോഗ്യത. കൊമേഴ്‌സ്, ജിയോളജി, ഹോം സയൻസ്, ജേർണലിസം, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഫ്രഞ്ച്, ജർമൻ, ലാറ്റിൻ, മ്യൂസിക്, റഷ്യൻ, സിറിയക്  വിഷയങ്ങളിൽ പി.ജി യോഗ്യതയുള്ളവർക്ക് ബി.എഡ് നിർബന്ധമല്ല. അപേക്ഷാ ഫീസ് 1000 രൂപ. അവസാന വർഷ ബി.എഡ് വിദ്യാർഥികൾക്കും അപേക്ഷ നൽകാം. 2024 ജനുവരിയിലാണ് എക്‌സാം നടക്കുക. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. എൽ.ബി.എസ് സെന്ററാണ് പരീക്ഷ നടത്തുന്നത്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
    info    website: www.lbscentre.kerala.gov.in
last date: 2023 October 25 (info)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 21-23
ടി.കെ ഉബൈദ്

ഹദീസ്‌

ജിബ്്രീലിന്റെ അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്