Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 08

3317

1445 സഫർ 22

ഒ.ബി.സി വിദ്യാർഥികൾക്ക് ഓവർസീസ് സ്കോളർഷിപ്പ്

റഹീം ചേന്ദമംഗല്ലൂര്‍

ഒ.ബി.സി വിഭാഗങ്ങളിൽപെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തിവരുന്ന വിദ്യാർഥികള്‍ക്ക് വിദേശ സർവകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവര്‍ സയന്‍സ്, അഗ്രികള്‍ച്ചർ, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ്, നിയമം എന്നീ കോഴ്സുകളില്‍ ഉപരിപഠനം (പി.ജി, പി.എച്ച്.ഡി) നടത്തുന്നതിന് സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവര്‍സീസ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 60% മാർക്കോടെ ബിരുദം നേടിയിരിക്കണം, പി.എച്ച്.ഡിക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി നേടിയിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്സ്. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ടൈംസ് ഹയർ എഡ്യുക്കേഷൻ ലോക റാങ്കിങ് പ്രകാരമുള്ള ആദ്യ 600 യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. യൂനിവേഴ്സിറ്റികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരമാവധി പത്ത് ലക്ഷം രൂപ വരെ സ്‌കോളർഷിപ്പ് തുക ലഭിക്കും. 
 info    website: https://www.egrantz.kerala.gov.in/ , http://bcdd.kerala.gov.in/
last date: 2023 September 15 (info)


ചരിത്ര ഗവേഷണ ഫെലോഷിപ്പ്

ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ) പോസ്റ്റ് ഡോക്ടറൽ, സീനിയർ അക്കാദമിക് ഫെലോഷിപ്പ് വിഭാഗങ്ങളിലുള്ള ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി നേടി ചരിത്രത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ ഗവേഷണ മികവ് പുലർത്തി അംഗീകൃത സ്‌ഥാപനത്തിൽ പ്രവർത്തിക്കുന്നവർക്കാണ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അവസരം. അപേക്ഷ ഓൺലൈനായും, പൂരിപ്പിച്ച അപേക്ഷ Member Secretary, Indian Council of Historical Research, 35, Ferozeshah Road, New Delhi –110001 എന്ന വിലാസത്തിലേക്കും അയക്കണം. പ്രസന്റേഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സെലക്്ഷൻ. രണ്ട് വർഷമാണ് ഫെലോഷിപ്പ് കാലാവധി. അപേക്ഷാ ഫീസ് 600 രൂപ. 
 info    website:  http://www.ichr.ac.in/
last date: 2023 September 10 (info)


പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ്/ഫെലോഷിപ്പ്

ഡോ. രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആരംഭിക്കുന്ന പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ്/ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂറോ സർജറിയിലാണ് ഫെലോഷിപ്പ് നൽകുന്നത്. യോഗ്യത: എം.സി.എച്ച് ന്യൂറോ സർജറി. ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എം.ഡി/ഡി.എൻ.ബി/എം.എസ് ആണ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷാ ഫീസ് 2000 രൂപ. ഉയർന്ന പ്രായ പരിധി 45 വയസ്സ്. വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
info    website: https://drrmlims.ac.in/
email: 2023 September 12 (info)


വിദൂര വിദ്യാഭ്യാസത്തിലൂടെ  നിയമം പഠിക്കാം

നൾസർ യൂനിവേഴ്സിറ്റി ഓഫ് ലോ, ഹൈദരാബാദ് ഓപ്പൺ & ഡിസ്റ്റൻസ് ലേർണിംഗ് മോഡിൽ നിയമ പഠന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ എം.എ, ഏക വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ വിഭാഗങ്ങളിലായി 25 പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്രിമിനൽ ലോ & ഫോറൻസിക് സയൻസ്, മീഡിയ ലോ, സൈബർ ലോ, സൈബർ സെക്യൂരിറ്റി & ഡാറ്റ പ്രൊട്ടക്‌ഷൻ ലോ, കോർപ്പറേറ്റ് ലോ, ലേബർ ലോസ് & എംപ്ലോയീ മാനേജ്മെന്റ്, ഫിനാൻഷ്യൽ സർവീസസ് & ലെജിസ്ലേഷൻസ്‌ ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഫോൺ: 70755 89600, ഇ-മെയിൽ: [email protected]
info    website: www.dde.nalsar.ac.in , www.nalsarpro.org
last date: 2023 September 10 (info)


RGNIYD യിൽ പി.എച്ച്.ഡി

സോഷ്യോളജി, സോഷ്യൽ വർക്ക്, ഡെവലപ്പ്മെന്റ് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ സയൻസ്/ സൈബർ സെക്യൂരിറ്റി/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ്), അപ്ലൈഡ് സൈക്കോളജി, ഇംഗ്ലീഷ് എന്നീ ഒത് വിഷയങ്ങളിലെ പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെന്റ് (RGNIYD) അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജിയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി-ജെ.ആർ.എഫ് യോഗ്യതയില്ലാത്തവർ സെപ്റ്റംബർ 24-ന് നടക്കുന്ന പ്രവേശന പരീക്ഷ എഴുതണം. ആകെ 40 ഒഴിവുകളിലേക്കാണ് അഡ്മിഷൻ, 20 ഒഴിവുകൾ പിന്നാക്ക വിഭാഗങ്ങൾക്കായി സംവരണം ചെയ്തതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജെ.ആർ.എഫ് യോഗ്യതയില്ലാത്തവർക്ക് 13,000 രൂപ പ്രതിമാസ ഫെലോഷിപ്പും, 24,000 വാർഷിക കണ്ടിജൻസി തുകയും ലഭിക്കും. അപേക്ഷാ ഫീസ് 500 രൂപ. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രയാസങ്ങൾക്ക് ഇ-മെയിൽ: [email protected],
info    website: https://rgniydadm.samarth.edu.in/ 
last date: September 11 (info)
 

Comments

ഹദീസ്‌

മഹത്വത്തിന്റെ മാനദണ്ഡം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌