പിന്‍വിളികള്‍
ഓരോ ഉദ്യമത്തിനു മുമ്പും
'അത് വേണോ'
എന്ന, ഒരു ചോദ്യത്തിന്റെ മുന
ഹൃദയഭിത്തികളെ
തൊട്ടുരുമ്മുന്നുണ്ട്
ചിലരത് വകവെക്കാതെ
മുന്നോട്ടു പോകുന്നു...
ഇരുട്ട്, അവര്‍ക്ക് വഴികാണിക്കുന്നു...
താല്‍ക്കാലികമായ ലാഭങ്ങള്‍
അവരെ പ്രലോഭിപ്പിക്കുന്നു...
നാണയങ്ങളുടെ കിലുക്കം, അവരെ
ഉന്മത്തരാക്കുന്നു...
അവര്‍, കേട്ടില്ലെങ്കിലും
നേര്‍ത്തില്ലാതാകുന്ന
ആ, ചോദ്യത്തിന്റെ മുഴക്കം
അശരണമായ
ഒരു നിലവിളിയായ്
അവരുടെ ചിന്താമണ്ഡലങ്ങളില്‍
ചിതറിക്കിടക്കുന്നു....
പിന്‍വിളികളുടെ
അനുരണനങ്ങള്‍
ബുദ്ധി ശരിവെക്കുമ്പോള്‍
തിരിച്ചറിവ്
എന്ന പേടകത്തിലേക്ക്
ഉടലിനെ, പൊതിഞ്ഞു കയറ്റി
ആ ഉദ്യമത്തില്‍നിന്ന്
തീയില്‍ ചവിട്ടിയാലെന്ന പോലെ
പാദം പിന്‍വലിക്കുമ്പോള്‍
വെളിച്ചം,
ഒരു കുഞ്ഞു സൂര്യനായി
മനസ്സിനുള്ളില്‍ കത്തിത്തുടങ്ങുന്നു
നാളെയുടെ വീഥി
പ്രകാശമാനവും
പ്രഫുല്ലവുമാകുന്നു.
l
Comments