Prabodhanm Weekly

Pages

Search

2023 ജൂലൈ 14

3309

1444 ദുൽഹജ്ജ് 25

സി.എഫ്.ടി.ഐയിൽ പഠിക്കാം

റഹീം ചേന്ദമംഗല്ലൂര്‍

സി.എഫ്.ടി.ഐയിൽ പഠിക്കാം
കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഫൂട്്വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ഐ) എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് ഇൻ ഫൂട്്വെയർ ഡിസൈൻ & പ്രൊഡക്്ഷൻ, സർട്ടിഫിക്കറ്റ് ഇൻ ലെതർ ഗുഡ്സ് മേക്കർ, പോസ്റ്റ് ഡിപ്ലോമ ഇൻ ഫൂട്്വെയർ ടെക്നോളജി, പി.ജി ഡിപ്ലോമ ഇൻ ഫൂട്്വെയർ ടെക്നോളജി തുടങ്ങി വിവിധ കോഴ്സുകളിലേക്കാണ് അവസരങ്ങൾ. കോഴ്‌സ്, കാലാവധി, ഫീസ്, അഡ്മിഷൻ രീതി സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. 
    info    website: http://www.ftichennai.in
Phone: 9677943633 / 9677943733


നഴ്സിംഗ് സ്‌കൂൾ പ്രവേശനം
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ ജനറൽ നഴ്സിംഗ് & മിഡ് വൈഫറി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മൂന്ന് വർഷമാണ് കോഴ്സ് കാലാവധി. അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഓപ്ഷൻ വിഷയങ്ങളായെടുത്ത് +2 അഥവാ തത്തുല്യ പരീക്ഷ 40% മാർക്കോടെ പാസായിരിക്കണം (എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് പാസ് മാർക്ക് മതി). അപേക്ഷാ ഫീസ് 250 രൂപ. പൂരിപ്പിച്ച അപേക്ഷകൾ അതത് ജില്ലയിലുള്ള നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പലിന് ജൂലൈ 20-നകം സമർപ്പിക്കണം. 20% സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 14 ജില്ലകളിലെ 365 സീറ്റുകളിലേക്കാണ് പ്രവേശനം. മതിയായ അപേക്ഷകരുടെ അഭാവത്തിൽ മറ്റു വിഷയങ്ങളിൽ പ്ലസ്ടു പാസായവരുടെ അപേക്ഷ പരിഗണിക്കുന്നതാണ്. 
    info    website: https://dhs.kerala.gov.in/ 
last date: 2023 July 20 (info)


സർക്കാർ ഐ.ടി.ഐകളിൽ പഠിക്കാം
സർക്കാർ ഐ.ടി.ഐകളിലെ 72 ട്രേഡുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ചവർക്കും തോറ്റവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും ചെയ്യാവുന്ന കോഴ്സുകൾ ലഭ്യമാണ്. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷകർ ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും, സമീപത്തെ സർക്കാർ ഐ.ടി.ഐയിൽ എത്തിച്ചേർന്ന് ജൂലൈ 18-നകം വെരിഫിക്കേഷൻ പൂർത്തിയാക്കുകയും വേണം. നൂറിൽ പരം  സർക്കാർ ഐ.ടി.ഐകളിലെ റെഗുലർ സ്കീമിലേക്കാണ് പ്രവേശനം നടത്തുന്നത്. യോഗ്യത, ട്രേഡുകൾ, സംവരണം, ഇൻഡക്സ് മാർക്ക് തയാറാക്കുന്നത് സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനത്തിന് വെബ്സൈറ്റ് കാണുക. 
    info    website: https://itiadmissions.kerala.gov.in/
last date: 2023 July 15 (info)


പി.എച്ച്.ഡി പ്രോഗ്രാമുകൾ
മൗലാനാ ആസാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പി.എച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫുൾടൈം റിസർച്ച് സ്റ്റുഡന്റ്സ് വിഭാഗം (90 സീറ്റുകൾ), സ്പോൺസർ ഫുൾടൈം വിഭാഗം (36 സീറ്റുകൾ), ജെ.ആർ.എഫ്/പ്രൊജക്ട് അസോസിയേറ്റ് വിഭാഗത്തിലുമായി അപേക്ഷകൾ സമർപ്പിക്കാം. ഫുൾടൈം റിസർച്ച് സ്റ്റുഡന്റ്സ് വിഭാഗത്തിലെ 90-ൽ മുപ്പത് സീറ്റുകൾ ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം ചെയ്തതാണ്. സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,  സെന്റർ ഫോർ എക്സലൻസ് ഇൻ വാട്ടർ മാനേജ്മെന്റ്, മാനേജ്മെന്റ് സ്റ്റഡീസ്, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ്, ആർക്കിടെക്ച്ചർ & പ്ലാനിങ്, ഫിസിക്സ് ഉൾപ്പെടെ 18 ഡിപ്പാർട്ട്മെന്റുകളിലാണ് പി.എച്ച്.ഡി പ്രോഗ്രാം നൽകുന്നത്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും Assistant Registrar (Academic), MANIT Bhopal – 462003 എന്ന വിലാസത്തിലേക്ക് എത്തിക്കണം. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സെലക്്ഷൻ. ഫോൺ: 0755-4051055/56.
    info    website: http://www.manit.ac.in/
last date: 2023 July 21 (info)


National Common Entrance Test [NCET]
ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം (ITEP) ലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റി (NCET) ന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. മലയാളം ഉൾപ്പെടെ 13 ഭാഷകളിലായി 178-ഓളം സെന്ററുകളിലായിട്ടാണ് കമ്പ്യൂട്ടർ അധിഷ്‌ഠിത പ്രവേശന പരീക്ഷ നടക്കുക. 42 യൂനിവേഴ്സിറ്റി/സ്ഥാപനങ്ങളിലാണ് 2023-24 അക്കാദമിക വർഷം നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (NCTE) ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം ആരംഭിക്കുന്നത്. കേരളത്തിൽ എൻ.ഐ.ടി കോഴിക്കോട് (ബി.എസ്.സി - ബി.എഡ്), കാസർകോട് സെൻട്രൽ യൂനിവേഴ്സിറ്റി (ബി.എസ്.സി, ബി.എ, ബി.കോം - ബി.എഡ്) എന്നിവിടങ്ങളിൽ ലഭ്യമാണ്. പ്രോഗ്രാമുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് അതത് യൂനിവേഴ്സിറ്റി/സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ: +91-11-40759000, ഇ-മെയിൽ: [email protected].
    info    website: www.nta.ac.in , https://ncet.samarth.ac.in 
last date: 2023 July 19 (info)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 18-22
ടി.കെ ഉബൈദ്‌