മാരിടൈം യൂനിവേഴ്‌സിറ്റി കോഴ്സുകൾ ചെയ്യാം
മാരിടൈം യൂനിവേഴ്‌സിറ്റി
കോഴ്സുകൾ ചെയ്യാം
മാരിടൈം യൂനിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി, പി.ജി, പി.ജി ഡിപ്ലോമ. പി.എച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് നോട്ടിക്കൽ സ്റ്റഡീസ്, മറൈൻ എഞ്ചിനീയറിംഗ് & ടെക്നോളജി, നാവൽ ആർക്കിടെക്ച്ചർ & ഓഷ്യൻ എഞ്ചിനീയറിംഗ്, മാരിടൈം മാനേജ്മെന്റ് എന്നീ വകുപ്പുകളിലാണ് യു.ജി, പി.ജി പ്രോഗ്രാമുകൾ നൽകുന്നത്. യൂനിവേഴ്‌സിറ്റി ക്യാമ്പസുകളിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ബി.എസ്.സി - നോട്ടിക്കൽ സയൻസ്, ബി.ബി.എ - ലോജിസ്റ്റിക്സ്, റീടെയ്ലിങ് & ഇ-കൊമേഴ്‌സ്, എം.ബി.എ - പോർട്ട് & ഷിപ്പിംഗ് മാനേജ്മെന്റ്/ഇന്റർനാഷനൽ ട്രാൻസ്‌പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സുകൾ കൊച്ചി ക്യാമ്പസിൽ ലഭ്യമാണ്. അഡ്മിഷൻ രീതി, കോഴ്‌സ്, സ്പെഷ്യലൈസേഷൻ സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. ജൂൺ 10-നാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് നടക്കുന്നത്. ബി.ബി.എ കോഴ്സിന് ജൂൺ 22 വരെ അപേക്ഷ നൽകാം. ഫോൺ: 044 24539027 / 28 .
info website: https://imu.edu.in/
imuadmissions/
last date: 2023 May 18 (info)
ഡേറ്റ സയൻസ് & മാനേജ്മെന്റ് കോഴ്‌സ്
ഇൻഡോർ ഐ.ഐ.എം, ഐ.ഐ.ടി സംയുക്തമായി നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റ സയൻസ് & മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 60% മാർക്കോടെ ബി.ഇ/ ബി.ടെക്/ ബി.എസ്/ ബി.ഫാം/ബി. ആർക്ക്/ബി.ഡെസ്/ബി.എഫ് ടെക്/ നാല് വർഷ ബി.എസ്.സി/ എം.എസ്.സി/എം.സി.എ/ എം.ബി.എ/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. 2023 ജൂൺ 25 ന് നടക്കുന്ന DATA SCIENCE AND MANAGEMENT APTITUDE TEST (DMAT) യോഗ്യത നേടുന്നവരെയും പരിഗണിക്കും. അപേക്ഷകർ പ്രാബല്യത്തിലുള്ള CAT/GATE/GMAT/GRE/JAM സ്കോർ നേടിയവരായിരിക്കണം. ആകെ 200 പേർക്കാണ് പ്രവേശനം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: https://msdsm.iiti.ac.in/
last date: 2023 June 15 (info)
റിഹാബിലിറ്റേഷൻ ട്രെയിനിങ് പ്രോഗ്രാം:
പ്രവേശന പരീക്ഷ
റിഹാബിലിറ്റേഷൻ ട്രെയിനിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷ നൽകാം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസബിലിറ്റീസ് - കൊൽക്കത്ത (NILD), സ്വാമി വിവേകാനന്ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & റിസർച്ച് - ഒഡിഷ (SVNIRTAR), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പ്ൾ ഡിസബിലിറ്റീസ് - ചെന്നൈ (NIEPMD) , ദൽഹിയിലെ PDUNIPPD എന്നീ സ്ഥാപനങ്ങളിലെ ഫിസിയോ തെറാപ്പി, ഒക്യുപ്പേഷനൽ തെറാപ്പി, പ്രോസ്തെറ്റിക്സ് & ഓർത്തോടിക്സ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശന പരീക്ഷ. ജൂലൈ 09-നാണ് പരീക്ഷ നടക്കുന്നത്. പ്ലസ്ടു അടിസ്ഥാനമാക്കി ജനറൽ എബിലിറ്റി & ജനറൽ നോളജ് (10 മാർക്ക്), ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്‍സ് (30 മാർക്ക് വീതം) എന്നിങ്ങനെയാണ് ചോദ്യങ്ങൾ ഉണ്ടാവുക. കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്. വിവരങ്ങൾക്ക് ഫോൺ: 9432772725, ഇ-മെയിൽ: [email protected]
info website: http://
www.niohkol.nic.in/
last date: 2023 June 12 (info)
ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം
ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സിൽ (GIPE) ബി.എസ്.സി, എം.എസ്.സി, എം.എ ഇക്കണോമിക്സ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്്ഷൻ. 60% മാർക്കോടെ +2 വാണ് ബി.എസ്.സി ഇക്കണോമിക്സിനുള്ള യോഗ്യത, 50% മാർക്കോടെ ബിരുദമാണ് എം.എസ്.സി കോഴ്സുകൾക്കുള്ള യോഗ്യത, അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. എം.എസ്.സി പ്രോഗ്രാമുകളിൽ ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, അഗ്രി ബിസിനസ്സ് ഇക്കണോമിക്സ്, ഇന്റർനാഷനൽ ബിസിനസ് ഇക്കണോമിക്സ് & ഫിനാൻസ്, പോപുലേഷൻ സ്റ്റഡീസ് & ഹെൽത്ത് ഇക്കണോമിക്സ് എന്നീ സ്പെഷ്യലൈസേഷനുകൾ ലഭ്യമാണ്. ജൂൺ 21,25 തീയതികളിലായി നടക്കുന്ന പ്രവേശന പരീക്ഷക്ക് തിരുവനന്തപുരത്തും എറണാകുളത്തും കേന്ദ്രങ്ങളുണ്ട്. പൂനെ ആസ്ഥാനമായ ഡീംഡ് യൂനിവേഴ്സിറ്റിയാണ് GIPE. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://gipe.ac.in/
last date: 2023 May 25 (info)
അധ്യാപക ഒഴിവുകൾ
സെൻട്രൽ അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി അധ്യാപക തസ്തികയിൽ 186 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസ് 1000 രൂപ. വനിതകൾക്ക് ഫീസില്ല. 63-ഓളം വിഷയങ്ങളിലാണ് നിയമനം. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ഹാർഡ് കോപ്പി അയച്ചു നൽകണം. വിഷയങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: www.cau.ac.in/
last date: 2023 May 31 (info)
Comments