Prabodhanm Weekly

Pages

Search

2023 മാർച്ച് 10

3293

1444 ശഅ്ബാൻ 17

CUCAT 2023 പ്രവേശനം

റഹീം ​േചന്ദമംഗല്ലൂർ [email protected] 9946318054

2023-24 അധ്യയന വര്‍ഷത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി, സെന്ററുകളിലെ എം.സി.എ, എം.എസ്.ഡബ്ല്യു, ബി.പി.എഡ്, ഇന്റഗ്രേറ്റഡ് ബി.പി.എഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്, ബി.പി.എഡ്, ഇന്റഗ്രേറ്റഡ് ബി.പി.എഡ്, എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷൻ, എം.എസ്.സി ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് േപ്രാഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കുള്ള (CUCAT 2023) ഓണ്‍ലൈന്‍ രജിസ്ട്രേഷൻ  മാർച്ച് 13 മുതൽ ആരംഭിക്കും. പ്രവേശന പരീക്ഷ 18, 19 തീയതികളില്‍ നടക്കും. ആഗസ്റ്റ് ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. Phone: 0494 2407016/17
    info    website: https://www.uoc.ac.in/ 
last date: 2023 April 10 (info)


സിവിൽ സർവീസസ് പരീക്ഷാ പരിശീലനം
എം.ജി സർവകലാശാല നൽകുന്ന സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഫൗണ്ടേഷൻ (ഓൺലൈൻ), ഈവനിങ് (ഓൺലൈൻ), റഗുലർ ബാച്ചുകൾ നൽകുന്നുണ്ട്. 600 മണിക്കൂർ പരിശീലനമാണ് ലഭിക്കുക. ഇന്റർവ്യൂവിന്റെ അടിസ്‌ഥാനത്തിലാണ്‌ സെലക്്ഷൻ. അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ (ഐ./സി.), സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, എം.ജി സർവകലാശാല, കോട്ടയം-686560 എന്ന വിലാസത്തിലേക്ക് അയക്കണം. കോഴ്സ് ഫീസ് ജനറൽ - 40,000 രൂപ. എസ്.സി, എസ്.ടി - 20,000. പ്രായപരിധി 15-30 വയസ്സ് (സംവരണ വിദ്യാർഥികൾക്ക് ഇളവുണ്ട്). Phone: 9188374553
    info    website: https://www.mgu.ac.in/
last date: 2023 May 10 (info)


അലീഗഢ് യൂനിവേഴ്സിറ്റി അഡ്മിഷൻ
അലീഗഢ് മുസ്്ലിം സർവകലാശാല (AMU) 2023-24 അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. സി.യു.ഇ.ടി, അഡ്മിഷൻ ടെസ്റ്റ്, ഡിപ്പാർട്ട്മെന്റ് ടെസ്റ്റ്, യോഗ്യത പരീക്ഷാ മാർക്ക് അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകുന്ന കോഴ്സുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വഴി സെലക്്ഷൻ നടത്തുന്ന കോഴ്സുകളുടെ പ്രവേശന പരീക്ഷക്ക് അലീഗഢിൽ മാത്രമേ സെന്റർ ഉണ്ടാവൂ. കോഴ്‌സ്, അപേക്ഷാ രീതി, അവസാന തീയതി, അഡ്മിഷൻ ടെസ്റ്റ് തീയതി, സെന്റർ  തുടങ്ങി വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
    info    website: https://
www.amucontrollerexams.com/ 


 IISC പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISC) ബംഗളൂരു നൽകുന്ന പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക്  ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രോഗ്രാം, യോഗ്യതാ മാനദണ്ഡങ്ങൾ അടങ്ങിയ വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫീസ് 800 രൂപ.
    info    website: https://iisc.ac.in/
last date: 2023 March 23 (info)


NEST ജൂൺ 26-ന് 
പഞ്ചവത്സര എം.എസ്.സി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ നാഷനൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (NEST) ന് അപേക്ഷ ക്ഷണിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ & റിസർച്ച് (NISER) ഭുവനേശ്വർ, യൂനിവേഴ്സിറ്റി ഓഫ് മുംബൈ - ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഓഫ് എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-DAECEBS) എന്നീ സ്‌ഥാപനങ്ങളിലേക്ക് നെസ്റ്റ് എക്സാം വഴിയാണ് പ്രവേശനം നടക്കുക. 2021, 2022 വർഷങ്ങളിൽ പ്ലസ്ടു പാസായവർക്കും, അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. അപേക്ഷകർ പ്ലസ് ടുവിന് (സയൻസ് വിഭാഗം) 60% മാർക്ക് നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. 2023 ജൂൺ 24-നാണ് എക്സാം 
Helpdesk :7996065888, Email Id: [email protected]
    info    website: https://www.nestexam.in/ 
last date: 2023 May 17 (info)


കേരള സെൻട്രൽ യൂനിവേഴ്സിറ്റി 
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ
സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള നാല്‌ വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ - ബി.എഡ്, ബി.കോം - ബി.എഡ്, ബി.എസ്.സി - ബി.എഡ് ബാച്ചുകളിലേക്കാണ് അപേക്ഷ വിളിച്ചത്. CUET സ്‌കോർ അടിസ്‌ഥാനത്തിലാണ്‌ അഡ്മിഷൻ. 50 വീതം സീറ്റുകളിലേക്കാണ് പ്രവേശനം. ബി.എ ഇന്റർനാഷനൽ റിലേഷൻസ് കോഴ്സിലേക്കും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
    info    website: www.cukerala.ac.in 
last date: 2023 March 12 (info)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 84-86
ടി.കെ ഉബൈദ്‌

ഹദീസ്‌

ജനങ്ങളിലേറ്റം നിന്ദ്യരായവർ
ഡോ. മുഹമ്മദ് പാണ്ടിക്കാട്