Prabodhanm Weekly

Pages

Search

2023 ജനുവരി 06

3284

1444 ജമാദുൽ ആഖിർ 13

CUET 2023-നായി ഒരുങ്ങാം

റഹീം ചേന്ദമംഗല്ലൂര്‍

CUET 2023-നായി ഒരുങ്ങാം

2023 വര്‍ഷത്തെ കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) പ്രവേശന പരീക്ഷക്കായുള്ള തയാറെടുപ്പുകള്‍ ആരംഭിക്കാം. 2023 വര്‍ഷത്തെ CUET - UG അപേക്ഷാ സമര്‍പ്പണം 2023 ഫെബ്രുവരി ആദ്യ വാരം മുതല്‍ ആരംഭിക്കും. മെയ് 21-നും - 31-നും ഇടയിലായി പരീക്ഷ നടക്കും. CUET - PG പരീക്ഷ 2023 ജൂണ്‍ മാസത്തിലും സംഘടിപ്പിക്കും. യു.ജി.സി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്കായി അയച്ച കത്തിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. രാജ്യത്താകെ 1000-ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉര്‍ദു ഉള്‍പ്പെടെ പതിമൂന്ന് ഭാഷകളിലായി പരീക്ഷ എഴുതാം. 2023 ആഗസ്റ്റ് 1-ന് അധ്യയനം ആരംഭിക്കാവുന്ന വിധത്തിലാണ് എക്സാം നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. https://www.ugc.ac.in/ .

FDDI പ്രവേശന പരീക്ഷ 2023 ജൂണില്‍

ഫൂട്‌വെയര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2023 അധ്യയന വര്‍ഷത്തെ പ്രവേശന പരീക്ഷ ജൂണില്‍ നടക്കും. ബാച്ചിലര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, രണ്ട്/നാല് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍, എം.ബി.എ റീടൈല്‍ & മെര്‍ക്കന്‍ടൈസ്ഡ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് 2023 ഏപ്രില്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത ഉള്‍പ്പെടെ 12 സ്ഥലങ്ങളിലെ കാമ്പസുകളിലേക്കാണ് അഡ്മിഷന്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.fddiindia.com/ . കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് ഫൂട്‌വെയര്‍ ഡിസൈന്‍ & ഡവലപ്പ്‌മെന്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ).

NFSU അഡ്മിഷന്‍

നാഷനല്‍ ഫോറന്‍സിക് സയന്‍സസ് യൂനിവേഴ്‌സിറ്റി (NFSU) 2023-24 ബാച്ചിലേക്കുള്ള  നിയമ പഠന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി - എല്‍.എല്‍.ബി, ബി.ബി.എ - എല്‍.എല്‍.ബി, എല്‍.എല്‍.എം എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. https://www.nfsu.ac.in/admission എന്ന വെബ്‌സൈറ്റിലൂടെ 2023 ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.  

അഗ്രി ബിസിനസ് & മാനേജ്‌മെന്റ് പ്രോഗ്രാം

പൂനയിലെ വൈകുണ്ഠമേത്ത നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (VAMNICOM) നല്‍കുന്ന പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് - അഗ്രി ബിസിനസ് & മാനേജ്‌മെന്റ് (PGDM -ABM) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. https://vamnicom.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും, ഡൗണ്‍ലോഡ് ചെയ്ത് ഓഫ്ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 500 രൂപ. 2023 ജനുവരി 11 മുതല്‍ മാര്‍ച്ച് 31 വരെ അപേക്ഷ നല്‍കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ CAT/MAT/XAT/ ATMA/GMAT/CMAT സ്‌കോര്‍ നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് VAMNICOM.

ഐ.ഐ.ടി യില്‍ എം.എ/എം.എസ്.സി

ഗാന്ധിനഗര്‍ ഐ.ഐ.ടി നല്‍കുന്ന എം.എ (സൊസൈറ്റി & കള്‍ച്ചര്‍), എം.എസ്.സി (കോഗ്‌നിറ്റിവ് സയന്‍സ്) എന്നീ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഡിഗ്രിയാണ് എം.എ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള യോഗ്യത. 55 ശതമാനം മാര്‍ക്കോടെ ബി.എ/ബി.കോം/ബി.എസ്.സി/ബി.ടെക്/ എം.ബി.ബി.എസ് ബിരുദമാണ് എം.എസ്.സി പ്രോഗ്രാമിനുള്ള യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. 2023 ജനുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് https://hss.iitgn.ac.in/ , https://cogs.iitgn.ac.in/ എന്നീ വെബ്‌സൈറ്റുകള്‍ കാണുക.  

പി.എസ്.സി വിജ്ഞാപനം

അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍), മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, യൂനിവേഴ്‌സിറ്റി ഓവര്‍സിയര്‍, പോലീസ് കോണ്‍സ്റ്റബ്ള്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ലക്ചറര്‍, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തുടങ്ങി 52 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം. www.keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തിയാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി 2023 ജനുവരി 18.

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒ.ബി.സി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍വീസിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യതാ പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പിന്നോക്ക വികസന വകുപ്പിന്റെ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിംഗ് സര്‍വീസ്, GATE/MAT, UGC/ NET/JRF തുടങ്ങിയ മത്സര പരീക്ഷാ പരിശീലനങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത സേവന പാരമ്പര്യവും മുന്‍ വര്‍ഷങ്ങളില്‍ മികച്ച റിസള്‍ട്ട് സൃഷ്ടിച്ചിട്ടുള്ളതുമായ പ്രശസ്ത സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2023 ജനുവരി 10. വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനത്തിന് https://www.egrantz.kerala.gov.in/ . 

എന്‍.ഐ.ഐയില്‍ പി.എച്ച്.ഡി

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എന്‍.ഐ.ഐ) യുടെ പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും സയന്‍സ് ബ്രാഞ്ചില്‍ എം.എസ്.സി, എം.ടെക്, എം.ബി.ബി.എസ്, എം.ഫാം, എം.വി.എസ്.സി, ഇന്റഗ്രേറ്റഡ് എം.എസ്.സി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. എന്‍.ഐ.ഐ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയും (2023 ഫെബ്രുവരി 26-നാണ് എന്‍ട്രന്‍സ് എക്‌സാം), JGEEBILS - 2023 ജോയിന്റ് എന്‍ട്രന്‍സ് മുഖേനയുമാണ് പ്രവേശനം നല്‍കുന്നത്. വിവരങ്ങള്‍ക്ക് http://www.nii.res.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 20.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് സൂക്തം: 36-42
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇതര സമൂഹങ്ങളുടെയും നന്മകള്‍ വിലമതിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി