Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

പി.കെ.സി ഷൈജല്‍

ജമാലുദ്ദീന്‍ പാലേരി



കോഴിക്കോട് പാലേരി പാറക്കടവിലെ പി.കെ.സി ഷൈജലിന്റെ വേര്‍പാട് ആകസ്മികമായിരുന്നു. നാട്ടിലും വിദേശത്തും ബിസിനസ്സ് സംരംഭകനായിരുന്ന ഷൈജല്‍ പലതരം സേവന രംഗങ്ങളില്‍ പങ്കാളിയായിരുന്നു.
കൂടെ പഠിച്ച ഒമ്പത് സുഹൃത്തുക്കളുടെ ഒരു  കൂട്ടായ്മയുണ്ട്. 'നൈനേഴ്സ് ഗ്രൂപ്പ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവരെല്ലാവരും നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുകയാണ്. കോഴിക്കോട് ടൗണില്‍ കുടുംബ സമേതം താമസിച്ചിരുന്ന ഷൈജല്‍ മിക്ക ശനിയാഴ്ചകളിലും നാട്ടിലെത്തും. കുടുംബത്തെയും നൈനേഴ്സിലെ ഉറ്റ മിത്രങ്ങളെയും കാണാന്‍ വേണ്ടിയായിരുന്നു ഈ യാത്ര. ഈ വരവില്‍ നല്ലൊരു സംഖ്യ കൈയില്‍ കരുതും; പാവപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ വേണ്ടി. ക്യാമറയുടെ മുമ്പില്‍ വെച്ചോ നാലാള്‍ കാണത്തക്ക വിധമോ അല്ല, അതീവ രഹസ്യമായിട്ടായിരിക്കും ഈ ദാനം.  മരണ വാര്‍ത്തയറിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പലരും ഓര്‍മകള്‍ പങ്ക് വെച്ചപ്പോഴാണ് അദ്ദേഹത്തിന്റെ സഹായ ഹസ്തം അന്യ പ്രദേശങ്ങളിലേക്കടക്കം നീണ്ടിരുന്നതായി അറിയാന്‍ കഴിഞ്ഞത്. മാന്യവും പക്വവുമായ പെരുമാറ്റം, ഉദാരത, ദയ തുടങ്ങിയ സദ്ഗുണങ്ങളുടെ നിറകുടമായിരുന്നു ഷൈജല്‍.
പിതാവ്: അബ്ദുസ്സലാം. മാതാവ്: നബീസ. ഭാര്യ: ഡോ. ഷാനു ഷൈജല്‍. മക്കള്‍: ഹൈസം സ്വനിത്ത്, അസ്വ സഹ്റ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി