Prabodhanm Weekly

Pages

Search

2022 ജനുവരി 21

3236

1443 ജമാദുല്‍ ആഖിര്‍ 18

ഉര്‍ദു യൂനിവേഴ്‌സിറ്റിയില്‍ ഒഴിവുകള്‍

റഹീം ചേന്ദമംഗല്ലൂര്‍


ഉര്‍ദു യൂനിവേഴ്‌സിറ്റിയില്‍ ഒഴിവുകള്‍

മൗലാന ആസാദ് നാഷ്‌നല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി (MANUU) നിരവധി അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 80-ല്‍ പരം അധ്യാപക, 42-ല്‍ പരം അനധ്യാപക പോസ്റ്റുകളിലേക്കാണ് അപേക്ഷ വിളിച്ചത്. സ്‌കൂള്‍ ഓഫ് എജുക്കേഷന്‍ & ട്രെയിനിംഗിലാണ് (24) കൂടുതല്‍ ഒഴിവുകള്‍. വേേു:െ//ാമിൗൗ.ലറൗ.ശി/വീാല എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം Deputy Registrar (Establishment & Recruitment-I), Room No.110 (1st Floor), Administrative Block, Maulana Azad National Urdu University, Urdu University Road, Gachibowli, Hyderabad - 500 032 - Telangana State എന്ന വിലാസത്തില്‍ 2022 ഫെബ്രുവരി 2-നകം എത്തിക്കണം. SC/ST/PWD/Women ഉദ്യോഗാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക  

സി.എ, സി.എസ്, സി.എം.എ സ്‌കോളര്‍ഷിപ്പ്

സി.എ, സി.എസ്, സി.എം.എ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് പി.എം ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. 2022 - ഇന്റര്‍ മീഡിയേറ്റ്, ഫൈനല്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. http://www.pmfonline.org/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്  കാണുക.

IIFMല്‍ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍
 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റില്‍ (കകഎങ) പി.ജി ഡിപ്ലോമ ഇന്‍ ഫോറസ്ട്രി മാനേജ്‌മെന്റ്, പി.ജി ഡിപ്ലോമ ഇന്‍ സസ്റ്റൈനബിലിറ്റി മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. രണ്ട് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് https://iifm.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 10 വരെ അപേക്ഷ നല്‍കാം. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഐ.ഐ.എഫ്.എം. യോഗ്യത മാനദണ്ഡങ്ങള്‍ അടങ്ങിയ വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രഫഷനല്‍, സാങ്കേതിക കോഴ്‌സുകള്‍ക്ക്
പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് 

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി പ്രഫഷനല്‍ സാങ്കേതിക കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളില്‍ മെഡിസിന്‍, എഞ്ചിനീയറിംഗ്, ബി.ഫാം, ഡിപ്ലോമ, നഴ്‌സിംഗ്, ഐ.ടി.ഐ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷ ഫോം www.lifecarehll.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാനേജര്‍ (എച്ച്.ആര്‍), എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, കോര്‍പ്പറേറ്റ് & രജിസ്‌ട്രേഡ് ഓഫീസ്, എച്ച്.എല്‍.എല്‍ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 695012 എന്ന വിലാസത്തില്‍ ജനുവരി 30-നകം എത്തിക്കണം.  

IIPM പി.ജി ഡിപ്ലോമ പ്രോഗ്രാമുകള്‍

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്‌മെന്റ് (IIPM) നല്‍കുന്ന പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജനുവരി 30 വരെ അപേക്ഷ സമര്‍പ്പിക്കാം. അഗ്രി ബിസിനസ്സ് & പ്ലാന്റേഷന്‍ മാനേജ്‌മെന്റ്, ഫുഡ് പ്രോസസിംഗ് & ബിസിനസ്സ്  മാനേജ്‌മെന്റ്, അഗ്രികള്‍ച്ചറല്‍ എക്സ്‌പോര്‍ട്ട് & ബിസിനസ്സ് മാനേജ്‌മെന്റ്, ജനറല്‍ മാനേജ്‌മെന്റ് തുടങ്ങി രണ്ട് വര്‍ഷത്തെ പി.ജി ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ CAT/MAT/ATMA/XAT/CMAT/GATE സ്‌കോര്‍ നേടിയിരിക്കണം. ഇ-മെയില്‍: [email protected], വിശദ വിവരങ്ങള്‍ക്ക് https://iipmb.edu.in/ എന്ന വെബ്‌സൈറ്റ് കാണുക. നാല് വര്‍ഷത്തെ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റിനും ഇപ്പോള്‍ അപേക്ഷിക്കാം. 

ഐ.ഐ.ടികളില്‍ എം.ബി.എ

ഐ.ഐ.ടി കളില്‍ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ ബിരുദവും, ഐ.ഐ.എം ക്യാറ്റ് 2021 സ്‌കോറും അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഗ്രൂപ്പ് ഡിസ്‌ക്കഷനും, വ്യക്തിഗത അഭിമുഖവും ഉണ്ടാവും. ഓരോ ഐ.ഐ.ടി കളിലും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഐ.ഐ.ടി മദ്രാസ്, ബോംബെ, ദല്‍ഹി, കാണ്‍പൂര്‍, ഗുവാഹത്തി, ധന്‍ബാദ്, ജോധ്പൂര്‍, ഖരഗ്പൂര്‍, റൂര്‍ക്കി എന്നീ ഒന്‍പത് ഐ.ഐ.ടികളിലേക്കാണ് പ്രവേശനം. അപേക്ഷാ ഫീസ് 1600 രൂപ. ജനുവരി 31 വരെ അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പണം, വിശദമായ യോഗ്യത മാണ്ഡങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അതാത് ഐ.ഐ.ടി വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ഇഗ്‌നോ പ്രവേശനം

ഇന്ദിരാഗാന്ധി നാഷ്‌നല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്നോ) 2022 ജനുവരി സെഷനിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന്‍ പോര്‍ട്ടല്‍ https://ignouadmission.samarth.edu.in/. കോഴ്‌സുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക http://www.ignou.ac.in/.

ഐ.ഐ.സി.ഡി പ്രോഗ്രാമുകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് & ഡിസൈന്‍, ജയ്പൂര്‍ വിവിധ ഡിസൈന്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് വര്‍ഷത്തെ ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡി.എസ്) - യോഗ്യത പ്ലസ് ടു, രണ്ട് വര്‍ഷത്തെ എം.ഡി.എസ് - യോഗ്യത: ഡിസൈന്‍/ആര്‍ക്കിടെക്ച്ചര്‍ ബിരുദം, മൂന്ന് വര്‍ഷത്തെ എം.വോക് (ഡിസൈന്‍ ഇതര വിഷയങ്ങളിലെ ബിരുദധാരികള്‍ക്ക്) പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് 21 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക http://www.iicd.ac.in/. അപേക്ഷാ ഫീസ് 1750 രൂപ..
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 18-22
ടി.കെ ഉബൈദ്‌