റഹീം ചേന്ദമംഗല്ലൂര്‍
ഇന്റര്‍നാഷ്‌നല്‍ ബിസിനസ്സില്‍ എം.ബി.എ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (IIFT) നല്‍കുന്ന എം.ബി.എ ഇന്‍ ഇന്റര്‍നാഷ്‌നല്‍ ബിസിനസ് പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ബിരുദ യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ഡിസംബര്‍ 5-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്. വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനത്തിന് http://www.iift.ac.in എന്ന വെബ്‌സൈറ്റ് കാണുക. ഒക്‌ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്.
AIISHല്‍ അധ്യാപകരാകാം
മൈസൂരു ആസ്ഥാനമായ All India Institute of Speech and Hearing (AIISH) വിവിധ വകുപ്പുകളിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജി, ഓഡിയോളജി, സ്പീച്ച് സയന്‍സ് ഉള്‍പ്പെടെ പത്ത് വകുപ്പുകളിലേക്കാണ് അപേക്ഷ വിളിച്ചത്. അപേക്ഷാ ഫീസ് 100 രൂപ (BHIM/NEFT വഴിയാണ് ഫീസ് അടക്കേണ്ടത്). വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും: http://www.aiishmyosre.in. അവസാന തീയതി ഒക്‌ടോബര്‍ എട്ട്.
സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം
യു.പി സര്‍ക്കാരിനു കീഴിലുള്ള യു.പി ഉര്‍ദു അക്കാദമി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്കായി നല്‍കുന്ന സൗജന്യ സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, താമസം, ഭക്ഷണം സൗജന്യമായിരിക്കും. www.upurduakademi.org എന്ന വെബ്‌സൈറ്റിലൂടെ ഒക്‌ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. ഉയര്‍ന്ന പ്രായപരിധി 32 വയസ്സ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം Director, RMSYUrdu IAS Study Centre, Para Mohaan Road, Lucknow-226017 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 27-നകം എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക
UCEED, CEED പ്രവേശന പരീക്ഷ
ഐ.ഐ.ടി സ്ഥാപനങ്ങളിലെ ഡിസൈന്‍ പഠന കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്) പ്രോഗ്രാമിലേക്കുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (UCEED), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡെസ്) പ്രോഗ്രാമിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (CEED) എന്നീ പരീക്ഷകള്‍ക്ക് ഒക്‌ടോബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം (500 രൂപ ഫൈനോടു കൂടി ഒക്‌ടോബര്‍ 17 വരെയും). പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് (എഞ്ചിനീയറിംഗ് ത്രിവത്സര ഡിപ്ലോമക്കാരെയും പരിഗണിക്കും) യുസീഡ് പരീക്ഷക്കും, ഡിഗ്രി/ഡിപ്ലോമ/പി.ജി യോഗ്യതയുള്ളവര്‍ക്ക് സീഡ് എക്സാമിനും അപേക്ഷ നല്‍കാം. യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് www.ceed.iitb.ac.in, www.uceed.iitb.ac.in എന്നീ വെബ്‌സൈറ്റുകള്‍ കാണുക. 2022 ജനുവരി 23-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്.
JAM-2022
ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് (JAM 2022)-ന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഐ.ഐ.ടികളിലെ എം.എസ്.സി, ജോയിന്റ് എം.എസ്.സി-പി.എച്ച്.ഡി, എം.എസ്.സി-പി.എച്ച്.ഡി ഡ്യൂവല്‍ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ച്ലര്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍ ജാം സ്‌കോറിനെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്കും ജാം സ്‌കോര്‍ പരിഗണിക്കുന്നുണ്ട്. ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷക്ക് ഒക്‌ടോബര്‍ 11 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://jam.iitr.ac.in/.
സി-ടെറ്റ് പരീക്ഷ ഡിസംബറില്‍
ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന അധ്യാപക നിയമനത്തിനുള്ള (ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിലെ) കേന്ദ്ര സര്‍ക്കാരിന്റെ യോഗ്യതാ പരീക്ഷയായ സി-ടെറ്റി (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്)-ന് ഒക്‌ടോബര്‍ 19 വരെ അപേക്ഷിക്കാന്‍ അവസരം. https://ctet.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ വിശദ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എന്‍.ഐ.ടിയില്‍ ഗവേഷണം
ഭോപ്പാലിലെ മൗലാനാ ആസാദ് എന്‍.ഐ.ടി യില്‍ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. ഡിപ്പാര്‍ട്ട്‌മെന്റുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ വിശദമായ വിജ്ഞാപനം www.manit.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ ഫോം പി.എച്ച്.ഡി അഡ്മിഷന്‍ ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയും അനുബന്ധ രേഖകളും ഒക്‌ടോബര്‍ 15-നകം സ്ഥാപനത്തില്‍ ലഭിക്കണം.
IISER-ല്‍ പ്രഫസര്‍ ആവാം
IISER കൊല്‍ക്കത്ത ബയോളജിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, മാത്ത്മാറ്റിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ്, ഹ്യൂമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ് ഉള്‍പ്പെടെ ഏഴ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഒഴിവുകളിലേക്ക് എസ്.സി/എസ്.ടി/ ഒ.ബി.സി/പി.ഡബ്ലിയു.ഡി/ഇ.ഡബ്ലിയു.എസ് വിഭാഗങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. https://apply.iiserkol.ac.in/faculty/ എന്ന വെബ്‌സൈറ്റിലൂടെ ഒക്‌ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
Comments