ജേണലിസം പി.ജി ഡിപ്ലോമ
കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ & ജേണലിസം നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത ബിരുദം, പ്രായപരിധി 30 വയസ്സ് (2021 ജൂലൈ 1-ന്). കേരള സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമാണ്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 300 രൂപ. www.icjcalicut.com എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ആഗസ്റ്റ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. ഓണ്‍ലൈനായി നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9447777710, 0495 2727869.
അഭിഭാഷക ധനസഹായ പദ്ധതി
പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാര്‍ കൗണ്‍സിലില്‍ 2020 ജൂലൈ 1-നും 2021 ജൂണ്‍ 30-നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്തിനകത്തു തന്നെ പ്രാക്റ്റീസ് ചെയ്യുന്നവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളിലെ അപേക്ഷകര്‍ പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം - 682030 എന്ന വിലാസത്തിലേക്കും, തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളിലെ അപേക്ഷകര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 673020 എന്ന വിലാസത്തിലേക്കും ആഗസ്റ്റ് 15-നകം എത്തിക്കണം. അപേക്ഷാ ഫോമും വിശദ വിജ്ഞാപനവും http://bcdd.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0484 -2429130, 0495-2377786.
സൗജന്യ ഓണ്‍ലൈന്‍ സംരംഭകത്വ പരിശീലനം
കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസും (KUFOS) കേന്ദ്ര സര്‍ക്കാരിന്റെ സയന്‍സ് & ടെക്‌നോളജി വകുപ്പും സംയുക്തമായി സൗജന്യ സംരംഭകത്വ പരിശീലനം നല്‍കുന്നു. ആഗസ്റ്റ് 25 മുതല്‍ ഒക്‌ടോബര്‍ 11 വരെ ഓണ്‍ലൈനായി നടത്തുന്ന പരിശീലനത്തിന് ഈ മാസം 14 വരെ അപേക്ഷ സമര്‍പ്പിക്കാം. സയന്‍സ്, ടെക്‌നോളജി ഡിപ്ലോമ/ബിരുദ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 'സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സംരംഭകത്വ വികസനം' എന്നതിലാണ് പരിശീലന പരിപാടി. വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനത്തിനും, അപേക്ഷ നല്‍കേണ്ട ലിങ്കിനും http://kufos.ac.in/home/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
IIMC പ്രവേശനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്യൂണിക്കേഷന്‍ (IIMC) വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ഇംഗ്ലീഷ്, ഉര്‍ദു, മലയാളം, ഹിന്ദി ജേണലിസം, റേഡിയോ & ടെലിവിഷന്‍ ജേണലിസം, അഡ്വര്‍ടൈസിംഗ് & പബ്ലിക് റിലേഷന്‍സ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ആഗസ്റ്റ് 9 വരെ അപേക്ഷ നല്‍കാം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 25 വയസ്സ്. ആഗസ്റ്റ് 29-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കോഴിക്കോട്ടും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇംഗ്ലീഷ്, മലയാളം ജേണലിസത്തില്‍ 17 വീതം സീറ്റുകളാണ് കോട്ടയം കാമ്പസിലുള്ളത്. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http://www.iimc.gov.in/. ഫോണ്‍: 9871182276 (സ്റ്റുഡന്റസ് റിലേഷന്‍സ് ഓഫീസര്‍), 9818005590 (അക്കാദമിക് കോഡിനേറ്റര്‍).
ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയ്‌നിംഗും നല്‍കുന്ന ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ഡിപ്ലോമ തത്തുല്യ യോഗ്യത നേടിയിരിക്കണം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. ജോബ് ട്രെയ്‌നിംഗ് കാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://www.captkerala.com/index.php. ഫോണ്‍: 0471-2474720, 2467728. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 18.
വിദൂര വിദ്യാഭ്യാസത്തിലൂടെ നിയമ പഠനം
നല്‍സാര്‍ നിയമ സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ നിയമ പഠനം നടത്താന്‍ അവസരം. സെക്യൂരിറ്റി & ഡിഫന്‍സ് ലോസ്, ഇന്റര്‍നാഷ്‌നല്‍ ടാക്‌സേഷന്‍ ഉള്‍പ്പെടെ ഏഴോളം എം.എ പ്രോഗ്രാമുകള്‍, സൈബര്‍ ലോസ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് & ലജിസ്ലേഷന്‍സ്, മീഡിയ ലോസ്, ആള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷന്‍ ഉള്‍പ്പെടെ പതിനഞ്ചില്‍പരം അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ എന്നിവയിലാണ് പഠനാവസരം. യോഗ്യത ബിരുദം. ആഗസ്റ്റ് 16-നകം http://nalsarpro.org/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി പ്രവേശനം
കേരള ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. എം.ടെക്, എം.എസ്.സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ Digital University Aptitude Test (DUAT) ആഗസ്റ്റ് 29-നാണ് നടക്കുക. അപേക്ഷാ ഫീസ് 500 രൂപ. അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ഫോണ്‍: 8078193800, +91-471-2788000, ഇമെയില്‍: [email protected]. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://duk.ac.in/.
Comments