സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ, പി.എച്ച്.ഡി
സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ (സി.ഡി.എസ്) എം.എ അപ്ലൈഡ് എക്കണോമിക്‌സ്, പി.എച്ച്.ഡി ഇന്‍ എക്കണോമിക്‌സ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. ജെ.എന്‍.യു സര്‍വകലാശാലയാണ് പി.ജി, പി.എച്ച്.ഡി ബിരുദങ്ങള്‍ നല്‍കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് പി.ജി പ്രോഗ്രാമിനുള്ള യോഗ്യത, ഏതെങ്കിലും വിഷയത്തില്‍ പി.ജി/പ്രഫഷണല്‍ ബിരുദമാണ് പി.എച്ച്.ഡിക്കുള്ള യോഗ്യത. അപേക്ഷ നല്‍കാനുള്ള അവസാന തീയതി യഥാക്രമം മെയ് 30, ജൂണ്‍ 5 എന്നിങ്ങനെയാണ്. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക:www.cds.edu.
പൈലറ്റ് ലൈസന്‍സ് കോഴ്‌സ്
ഇന്ദിരാ ഗാന്ധി ഉഡാന്‍ അക്കാദമിയില്‍, കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (സി.പി.എല്‍) കോഴ്സിന് ഇപ്പോള്‍ അപേക്ഷ നല്‍കാം. പ്ലസ് ടുവില്‍ ഇംഗ്ലീഷ് വിഷയത്തിന് 50%, ഫിസിക്‌സ്, മാത്‌സ് (രണ്ടിനും കൂടി) 50% മാര്‍ക്ക് നേടിയിരിക്കണം. പ്രവേശനം നേടുമ്പോള്‍ 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ, വൈവ/ഇന്റര്‍വ്യൂ, പൈലറ്റ് അഭിരുചി പരീക്ഷ/സൈക്കോമട്രിക് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ആകെ 120 സീറ്റിലേക്കാണ് പ്രവേശനം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷക്ക് തിരുവനന്തപുരം കേന്ദ്രമാണ്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 17 ആണ്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 022 - 61087543, ഇ മെയില്‍ : [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക:www.igrua.gov.in.
എം.എ/എം.എസ്.സി പരിസ്ഥിതി പഠനം
തുഞ്ചത്തെഴുത്തഛന്‍ മലയാളം സര്‍വകലാശാല നല്‍കുന്ന എം.എ/എം.എസ്.സി പരിസ്ഥിതി പഠന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ച ഏതു ബിരുദധാരികള്‍ക്കും അപേക്ഷ നല്‍കാം (അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം). പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തിരൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: http://malayalamuniversity.edu.in/en/
തദ്ദേശ വികസന പഠനം, ചരിത്ര പഠനം, ചലച്ചിത്ര പഠനം, ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ് തുടങ്ങി വിവിധ പി.ജി പ്രോഗ്രാമുകളിലേക്കും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. അവസാന തീയതി ജൂണ്‍ 5 ആണ്. അപേക്ഷാ ഫീസ് 400 രൂപ.
എം.ബി.എ അഗ്രി ബിസിനസ്സ് മാനേജ്‌മെന്റ്
കേരള കാര്‍ഷിക സര്‍വകലാശാല എം.ബി.എ (അഗ്രി ബിസിനസ്സ് മാനേജ്‌മെന്റ്) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 60% മാര്‍ക്കോടെ ബി.എസ്.സി അഗ്രികള്‍ച്ചര്‍/പ്രഫഷണല്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യത നേടിയിരിക്കണം. ജൂണ്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷകള്‍ The Registrar, Kerala Agricultural University, KAU P.O, Vellanikkara, Thrissur - 680656 എന്ന വിലാസത്തിലേക്ക് ജൂണ്‍ 14 - നകം എത്തിക്കണം. വിവരങ്ങള്‍ക്ക് http://www.admissions.kau.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
റീഹാബിലിറ്റേഷന്‍ ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍
റീഹാബിലിറ്റേഷന്‍ ട്രെയ്‌നിംഗില്‍ ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാന്‍ അവസരം. സ്വാമി വിവേകാനന്ദ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ & റിസര്‍ച്ച് - ഒഡിഷ (SVNIRTAR), നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലോക്കോമോട്ടര്‍ ഡിസബിലിറ്റീസ് - കൊല്‍ക്കത്ത (NILD), നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് മള്‍ട്ടിപ്പ്ള്‍ ഡിസബിലിറ്റീസ് - ചെന്നൈ (NIEPMD) എന്നീ സ്ഥാപനങ്ങളാണ് കോഴ്‌സുകള്‍ നല്‍കുന്നത്. സയന്‍സ് വിഷയങ്ങളില്‍ 50% മാര്‍ക്കോടെ പ്ലസ് ടു പാസ്സായവര്‍ക്കും, നിര്‍ദിഷ്ട വിഷയങ്ങളില്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും യഥാക്രമം ഡിഗ്രി, പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫിസിയോതെറാപ്പി, ഒക്ക്യൂപ്പേഷണല്‍ തെറാപ്പി, പ്രോസ്‌തെറ്റിക്‌സ് & ഓര്‍ത്തോഡിക്‌സ് എന്നിവയിലാണ് പ്രോഗ്രാമുകള്‍. പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ജൂലൈ 18-ന് നടക്കുന്ന പ്രവേശന പരീക്ഷകള്‍ക്ക് കോഴിക്കോട്ട് പരീക്ഷാ കേന്ദ്രമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.svnirtar.nic.in/ എന്ന വെബ്‌സൈറ്റ് കാണുക.
അപേക്ഷാ തീയതികള്‍ നീട്ടി
IISC സയന്‍സ് റിസര്‍ച്ച് പ്രോഗ്രാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് നല്‍കുന്ന ബാച്ച്‌ലര്‍ ഓഫ് സയന്‍സ് (ബി.എസ്) റിസര്‍ച്ച് പ്രോഗ്രാമിനുള്ള അപേക്ഷാ തീയതി മെയ് 30 വരെ നീട്ടി. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ പ്ലസ്ടു 60% മാര്‍ക്കോടെ വിജയിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 2020-ല്‍ പ്ലസ് ടു പാസ്സായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. KCPY - SA/SB/SX, അല്ലെങ്കില്‍ IIT - JEE Main 2021, അല്ലെങ്കില്‍ JEE Advanced/NEET - UG 2021 യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അപേക്ഷാ ഫീസ് 500 രൂപ. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: www.iisc.ac.in.
കുസാറ്റ് എം.ബി.എ
കുസാറ്റ് മാനേജ്‌മെന്റ് സ്റ്റഡീസ് നല്‍കുന്ന എം.ബി.എ പ്രോഗ്രാമിന് മെയ് 31 വരെ അപേക്ഷിക്കാന്‍ അവസരം. ps://admissions.cusat.ac.in/ എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
Comments