Prabodhanm Weekly

Pages

Search

2020 നവംബര്‍ 06

3175

1442 റബീഉല്‍ അവ്വല്‍ 20

ഇക്കണോമിക്‌സില്‍ പി.എച്ച്.ഡി

റഹീം ചേന്ദമംഗല്ലൂര്‍

ഗോഖലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്‌സ് & ഇക്കണോമിക്‌സില്‍ (GIPE) 2021 പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. ഇക്കണോമിക്‌സ്/പോപ്പുലേഷന്‍ സ്റ്റഡീസ്/അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സ്/സോഷ്യോളജി/പബ്ലിക് പോളിസി/ ലോ & ഇക്കണോമിക്‌സ് എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നിര്‍ദിഷ്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം (പിന്നാക്ക വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി). http://gipe.ac.in/ എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഡിസംബര്‍ 11-നകം സമര്‍പ്പിക്കണം. പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. എം.ഫില്‍ യോഗ്യത നേടിയവര്‍/യു.ജി.സി ജെ.ആര്‍.എഫ്/നെറ്റ്/സെറ്റ് യോഗ്യതയുള്ളവര്‍ക്കും പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. 2021 ജനുവരി 9-നാണ് പ്രവേശന പരീക്ഷ. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

 

നാഷ്‌നല്‍ ടാലന്റ് സെര്‍ച്ച് എക്‌സാം

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരമൊരുക്കുന്ന നാഷ്‌നല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിന് നവംബര്‍ 16 വരെ അപേക്ഷ നല്‍കാം. പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകര്‍ ഒമ്പതാം ക്ലാസ്സില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം (പിന്നാക്ക വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി). അപേക്ഷാ ഫീസ് 250 രൂപ. ഓണ്‍ലൈന്‍ അപേക്ഷക്കും നോട്ടിഫിക്കേഷനും https://scert.kerala.gov.in/ntse202021/ എന്ന വെബ്‌സൈറ്റ് കാണുക. ഹെല്‍പ്പ് ഡെസ്‌ക് : 0471-2346113, 7736702691,7012146452,9744640038, ഇമെയില്‍: [email protected]. ഡിസംബര്‍ 13-നാണ് ആദ്യഘട്ട പരീക്ഷ.

 

പി.എം ഫൗണ്ടേഷന്‍ ഫെലോഷിപ്പ്

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം ഫൗണ്ടേഷന്‍ നടത്തുന്ന ടാലന്റ് സെര്‍ച്ച് എക്‌സാമിന് അപേക്ഷ ക്ഷണിച്ചു. 2020-ല്‍ എസ്.എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും, സി.ബി.എസ്.സി/ ഐ.സി.എസ്.സി പരീക്ഷയില്‍ ഓരോ വിഷയത്തിനും 90 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. www.pmfonline.org  എന്ന വെബ്‌സൈറ്റിലൂടെ നവംബര്‍ 30-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. മികച്ച പ്രകടനം കാഴ്ച വെക്കുന്നവരെ 1,25,000/ രൂപയുടെ സ്‌കോളര്‍ഷിപ്പും അക്കാദമിക് സഹായവും നല്‍കുന്ന P.M. Fellowship- ന് തെരഞ്ഞെടുക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484 2367279, 7510672798.

 

സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലും, യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലും ഒന്നാം വര്‍ഷം ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പ് സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്  നല്‍കുന്നു. http://www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷാ ഫോം, അനുബന്ധ രേഖകള്‍ സഹിതം ഡിസംബര്‍ 7-നകം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. പ്രതിവര്‍ഷം 10000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ്  തന്നെ നല്‍കുന്ന സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിനും ഹിന്ദി സ്‌കോളര്‍ഷിപ്പിനും ഇപ്പോള്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

സ്റ്റാര്‍ട്ട് എ ബിസിനസ് സീരീസ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍

വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ട്രപ്രെണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി സൗജന്യമായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. സ്റ്റാര്‍ട്ട് എ ബിസിനസ് സീരീസ് എന്ന് പേരിട്ട ക്ലാസുകള്‍ക്ക് https://kied.info/  എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 1.00 വരെയാണ് ക്ലാസ്സുകള്‍. വിവരങ്ങള്‍ക്ക്: 0484-2532890, 2550322. 

 

ജിപ്മറില്‍ D.M/M.Ch കോഴ്‌സുകള്‍ ചെയ്യാം  

ജിപ്മര്‍ പോണ്ടിച്ചേരി D.M/M.Ch  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 സ്‌പെഷ്യലൈസേഷനുകളിലായി ആകെ 41 ജനറല്‍ സീറ്റുകളാണുള്ളത്. യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ വിശദമായ പ്രോസ്‌പെക്റ്റസ്  https://www.jipmer.edu.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡിസംബര്‍ 6-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് തിരുവനന്തപുരത്ത് കേന്ദ്രമുണ്ട്. അപക്ഷാഫീസ് 1600 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 16.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (28-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

വിശ്വാസിയും നിഷേധിയും തിരുദൂതരുടെ രണ്ട് ഉപമകള്‍
ജഅ്ഫര്‍ എളമ്പിലാേക്കാട്