Prabodhanm Weekly

Pages

Search

2020 നവംബര്‍ 06

3175

1442 റബീഉല്‍ അവ്വല്‍ 20

ഹാഥറസിലെ ചോളപ്പാടങ്ങള്‍

യാസീന്‍ വാണിയക്കാട്

ചോളക്കാടുകളോട്
എനിക്ക് നന്ദി പറയണം
എന്റെ നീറുന്ന മുറിവുകളില്‍
ഊതിത്തന്നതിന്...
അവരുടേതായ ഭാഷയില്‍ 
ഹിംസയോട് കലമ്പിയതിന്...

ലിംഗം കൊണ്ടവര്‍
പുതിയ ഇന്ത്യയുടെ
ഭൂപടം മാറ്റിവരക്കുമ്പോള്‍
ഇതെന്റെ ഇന്ത്യയല്ലെന്ന്
രാവോളം മാറത്തടിച്ചു
നിലവിളിച്ചതിന്....

കൊളുത്ത് പൊട്ടിച്ചെന്റെ മാനത്തെ
ലിംഗമാഴ്ത്തിയെന്റെ ചാരിത്ര്യത്തെ
ഒടുവില്‍, നാവരിഞ്ഞെന്റെ വാക്കുകളെ
മുറിവേല്‍പിച്ച് രസിക്കുമ്പോള്‍
ഇലകള്‍ തമ്മില്‍ തമ്മിലുരസി
കതിരുകള്‍ ചേര്‍ത്തടിച്ച്
ആരും രക്ഷക്കായി എത്തില്ലെന്നറിഞ്ഞിട്ടും
എനിക്കുവേണ്ടി ഒച്ചവെച്ചതിന്....

തുടയിടുക്കില്‍ നിന്നും
വാര്‍ന്നൊഴുകിയ ചോരയാല്‍
നനഞ്ഞു പുതിര്‍ന്ന മണ്ണില്‍
ഇനിയൊരിക്കലും വേരാഴ്ത്താനും
പൂവിടാനുമാവില്ലെന്നും
നെഞ്ച് പൊട്ടിയതിന്....

കമ്പുകളും ചവറുകളും
കൂട്ടിയിട്ടെന്റെ ചിത പുകക്കുമ്പോളും 
പുല്ലരിയാന്‍
നാളെ വരുമവളെന്ന്
കാറ്റിന്റെ കാതില്‍ ചൊല്ലിയതിന്...

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (28-35)
ടി.കെ ഉബൈദ്‌

ഹദീസ്‌

വിശ്വാസിയും നിഷേധിയും തിരുദൂതരുടെ രണ്ട് ഉപമകള്‍
ജഅ്ഫര്‍ എളമ്പിലാേക്കാട്