സാന്ത്വന സ്പര്‍ശമായി പീസ് വാലി
ആലുവ-മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരിനും കോതമംഗലത്തിനുമിടയില്‍ നെല്ലിക്കുഴി എന്ന ഗ്രാമമുണ്ട്. കേരളത്തിനകത്തും പുറത്തും ഒഴുകിപ്പരക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ കഥയാണ് ഈ ഗ്രാമത്തിന് പറയാനുള്ളത്.
ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടുപോയ ഒരുപാട് പേരെ ആത്മവിശ്വാസത്തിന്റെ മറുകരയിലേക്ക് കൈപിടിച്ചു നടത്തുന്ന സ്ഥാപനമാണ് നെല്ലിക്കുഴിയിലെ പീസ് വാലി. ആര്‍ക്കും എന്നെ വേണ്ട എന്ന തോന്നലാണല്ലോ ജീവിതത്തിലെ ഏറ്റവും വലിയ നിരാശ. അങ്ങനെ ആര്‍ക്ക് തോന്നുന്നുവോ അവര്‍ക്ക് ധൈര്യസമേതം കടന്നുചെല്ലാനൊരിടം! അതാണിന്ന് പീസ് വാലി. ഇവിടെ ആരും ഒറ്റപ്പെടില്ല. മരുന്നിനും ചികിത്സക്കുമപ്പുറം സാന്ത്വനത്തിന്റെ ഒരു കൈത്താങ്ങ്- പീസ് വാലിയെ അങ്ങനെ നിര്‍വചിക്കാം.
നെല്ലിക്കുഴി മുന്നൂറ്റി പതിനാലില്‍ പത്തേക്കര്‍ സ്ഥലത്താണ് പീസ് വാലി. തറക്കല്ലിട്ടത് 2014-ല്‍. ഒന്നാം ഘട്ടനിര്‍മാണം 2018-ല്‍ പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത് 2019 മാര്‍ച്ചില്‍. പീസ് വാലിയിലെ സേവന സംരംഭങ്ങളെ അഞ്ച് ഭാഗങ്ങളാക്കി തിരിക്കാം.
1. സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം (സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍)
മനസ്സിന്റെ താളം കൈവിട്ട് ഭ്രാന്തായി മുദ്ര ചാര്‍ത്തപ്പെട്ട് തെരുവില്‍ അലഞ്ഞിരുന്നവര്‍, വര്‍ണങ്ങളുടെ ലോകത്തു നിന്നും പുറത്താക്കപ്പെട്ട് സമൂഹത്തിന്റെ ഓരത്തു താമസിച്ചിരുന്നവര്‍, മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങി ഒരുപറ്റം മനുഷ്യരുണ്ട് പീസ് വാലിയില്‍. അവരെ നമ്മള്‍ കഴിക്കുന്ന ഭക്ഷണവും നമ്മള്‍ ധരിക്കുന്ന വസ്ത്രവും നല്‍കി, വേ മരുന്നുകള്‍ കൃത്യമായി കഴിപ്പിച്ച് അഭിമാനബോധമുള്ള മനുഷ്യരായി വീെടുത്തിരിക്കുകയാണ് പീസ് വാലി. ഈ കേന്ദ്രത്തില്‍ 25 സ്ത്രീകളും 25 പുരുഷന്മാരുമാണുള്ളത്. സൈക്യാട്രിസ്റ്റ്, സൈക്കോളജിക്കല്‍ കൗണ്‍സലര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ പോലുള്ളവരുടെ മുഴുസമയ സേവനവും ഈ കേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും ഈ കേന്ദ്രത്തില്‍ താമസക്കാരുണ്ട്. സംസ്ഥാനത്തിനു പുറമേ ലക്ഷദീപ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നും ഈ സ്‌നേഹത്തണല്‍ തേടി ആളുകള്‍ എത്തിയിരിക്കുന്നു. നിരവധി പേര്‍ വിവിധ നാടുകളില്‍നിന്ന് അപേക്ഷ നല്‍കി കാത്തിരിക്കുന്നു.
2. സെന്റര്‍ ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍
അപകടങ്ങളില്‍ നട്ടെല്ലിനും മറ്റും പരിക്കേറ്റ് കിടപ്പിലായവര്‍ തങ്ങളുടെയും കുടുംബത്തിന്റെയും സമ്പാദ്യങ്ങള്‍ മുഴുവന്‍ ചെലവാക്കി ചികിത്സകള്‍ നടത്തിയെങ്കിലും ബാക്കിയായത് തീരാത്ത ബാധ്യതകളും മരവിച്ചുപോയ മനസ്സും ശരീരവുമായിരുന്നു. പീസ് വാലിയിലെ നട്ടെല്ലിന് പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ-പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് മാസത്തെ വിദഗ്ധ ചികിത്സയിലൂടെയാണ് ഇവര്‍ക്ക് പുതുജീവിതത്തിലേക്കുള്ള വഴി തെളിയുന്നത്. പീസ് വാലിക്കു കീഴിലെ 'സെന്റര്‍ ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍' കേന്ദ്രത്തിലാണ് നട്ടെല്ലിന് പരിക്കേറ്റവര്‍ക്ക് മൂന്നു മാസക്കാലത്തെ വിദഗ്ധ ചികിത്സ നല്‍കി അവരെ സ്വയംപര്യാപ്തരാക്കുന്ന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒരു ബാച്ചില്‍ പത്തു രോഗികള്‍ക്കാണ് പ്രവേശനം ലഭിക്കുക. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി എന്നിവയിലൂടെ പാരാപ്ലീജിയ / സ്‌ട്രോക്ക് ബാധിതരുടെ ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിര്‍ധനരായ ഭിന്നശേഷിക്കാരുടെ വീടുകള്‍ ഭിന്നശേഷിസൗഹൃദമാക്കി കൊടുക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. നിര്‍ധനരായ രോഗികള്‍ക്ക് തികച്ചും സൗജന്യമാണ് ചികിത്സ. പീസ് വാലിയില്‍ സംഘടിപ്പിച്ച ചികിത്സാ നിര്‍ണയ ക്യാമ്പില്‍നിന്നും പീസ് വാലിയിലെ മെഡിക്കല്‍ പാനലിന്റെ ശിപാര്‍ശ പ്രകാരവുമാണ് രോഗികളെ തെരഞ്ഞെടുക്കുക. പ്രായം, അപകടത്തിന്റെ കാലപ്പഴക്കം, ആരോഗ്യം എന്നീ ഘടകങ്ങള്‍ പരിഗണിക്കും. നിര്‍ധന രോഗികളുടെ വീടുകള്‍ ഭിന്നശേഷിസൗഹൃദമായി മാറ്റുന്നതുള്‍പ്പെടെ ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയാണ് മൂന്നു മാസ കാലയളവില്‍ ഒരു രോഗിക്കായി ചെലവ് വരുന്നത്. സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇവര്‍ക്ക് ഓട്ടോ റിക്ഷ ഡ്രൈവിങ് അടക്കമുള്ള സ്വയം തൊഴിലിനുള്ള പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. നിലവില്‍ ധാരാളം പേര്‍ പ്രവേശനത്തിനായി ഡോക്ടര്‍മാരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
നട്ടെല്ലിന് പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ-പുനരധിവാസ കേന്ദ്രത്തില്‍ മുന്നൂറോളം പേര്‍ അഡ്മിഷനായി കാത്തിരിക്കുകയാണ്. ഈ കേന്ദ്രത്തിന്റെ വിപുലീകരണവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിന്റെ നിര്‍മാണവും പ്രഥമ ഘട്ടത്തിലാണ്.
3. സാന്ത്വന പരിചരണ കേന്ദ്രം (സെന്റര്‍ ഫോര്‍ പാലിയേറ്റീവ് കെയര്‍)
സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ഒരേസമയം പത്തു രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. 24 മണിക്കൂറും നഴ്‌സുമാരുടെ സേവനമുായിരിക്കും. മാറാരോഗങ്ങള്‍ ബാധിച്ച് പ്രതീക്ഷയറ്റവര്‍ക്ക് ആശുപത്രി അന്തരീക്ഷത്തില്‍നിന്ന് മാറി ഉറ്റവരോടൊപ്പം അന്ത്യനിമിഷങ്ങള്‍ ചെലവഴിക്കാനുള്ള അവസരമാണ് ഇവിടെയുള്ളത്. നാളിതുവരെ 25-ഓളം പേരാണ് തങ്ങളുടെ അന്ത്യനിമിഷങ്ങള്‍ പീസ് വാലിയില്‍ ചെലവഴിച്ചത്.
4. നിര്‍ധനരായ വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് കേന്ദ്രം (Center for Hemodialysis‑)
ഒന്‍പതു മെഷീനുകളു് പീസ് വാലിയിലെ ഡയാലിസിസ് സെന്ററില്‍. ആശുപത്രികളില്‍ 2000 രൂപയോളം ചെലവ് വരുന്ന ഡയാലിസിസിന് അതേ ഗുണനിലവാരത്തില്‍ പീസ് വാലിയില്‍ നിര്‍ധനരായ രോഗികള്‍ക്ക് 400 രൂപ നല്‍കിയാല്‍ മതി. നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ഡയാലിസിസിനു വേണ്ടി ചെലവ് 900 രൂപ വരും. ഇതില്‍ 400 രൂപ മാത്രം രോഗിയില്‍നിന്ന് ഈടാക്കി 500 രൂപ പൊതുജനങ്ങളില്‍നിന്ന് സംഭാവനയായി സ്വീകരിക്കുകയാണ്.
5. സഞ്ചരിക്കുന്ന ആശുപത്രി
ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി ചേര്‍ന്ന് ആരംഭിച്ചതാണ് 'മൊബൈല്‍ മെഡിക്കല്‍ സര്‍വീസ്.' ഈ സഞ്ചരിക്കുന്ന ആശുപത്രിയില്‍ പരിചയസമ്പന്നരായ ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, പേഷ്യന്റ് കെയര്‍ ഫെസിലിറ്റേറ്റര്‍ എന്നിവരുടെ സേവനമുായിരിക്കും. പിന്നാക്ക-ദലിത് കോളനികള്‍, ആദിവാസി ഊരുകള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍, അനാഥാലയങ്ങള്‍, അംഗനവാടികള്‍ എന്നിങ്ങനെ സാമ്പ്രദായിക ആരോഗ്യ സംവിധാനങ്ങള്‍ എത്തിപ്പെടാറില്ലാത്ത ഇടങ്ങളില്‍ ചെന്ന് പ്രാഥമിക വൈദ്യ സഹായം, പ്രാരംഭ ഇടപെടല്‍, ബോധവത്കരണം എന്നിവയിലൂടെ ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട ത്രിതല ഇടപെടലാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. തുടര്‍ ചികിത്സ ആവശ്യമായ രോഗികളെ സര്‍ക്കാര്‍ സംവിധാനങ്ങളിലെത്തിക്കാനും നടപടി സ്വീകരിക്കും. നെല്ലിക്കുഴിയിലെ പീസ് വാലി ആസ്ഥാനത്ത് രാവിലെയും വൈകീട്ടും കമ്യൂണിറ്റി ക്ലിനിക്കും പ്രവര്‍ത്തിക്കും. അടിമാലി മുതല്‍ വെങ്ങോല വരെയുള്ള 20 പഞ്ചായത്തുകളിലും 3 നിയമസഭാ മണ്ഡലങ്ങളിലും 2 ലോക്‌സഭാ മണ്ഡലങ്ങളിലും 'സഞ്ചരിക്കുന്ന ആശുപത്രി'യുടെ സേവനം ലഭിക്കും.
******
ബോംബെ പ്ലൈവുഡ് കമ്പനി ഉടമ പി.എം അബൂബക്കര്‍ (പാനിപ്ര) സാഹിബിന്റെ പിതാവ് മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു പള്ളി നിര്‍മിച്ച് വഖ്ഫ് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മുന്നോട്ടു പോകുമ്പോഴാണ് വി.എ ഇബ്‌റാഹീം കുട്ടി, എം.എം ഷാജഹാന്‍ നദ്‌വി എന്നിവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു കേന്ദ്രത്തിന്റെ അനിവാര്യതയും പ്രസക്തിയും അബൂബക്കര്‍ സാഹിബിനെ ബോധ്യപ്പെടുത്തിയത്. എം.എം ശംസുദ്ദീന്‍ നദ്‌വി, അബ്ദുല്‍മജീദ് അയിരൂര്‍പ്പാടം എന്നിവര്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ആ ചര്‍ച്ചയാണ് ഇന്നത്തെ പീസ് വാലിയായി മൂര്‍ത്തരൂപം കൊത്. 35 പേരടങ്ങുന്ന ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റും ദൈനംദിന നടത്തിപ്പില്‍ സാമ്പത്തികമായും ശാരീരികമായും സര്‍വാത്മനാ സഹകരിക്കുന്ന കെ.പി ശമീറിന്റെ നേതൃത്വത്തിലുള്ള വര്‍ക്കിംഗ് കമ്മറ്റിയുമാണ് പീസ് വാലിയെ മുന്നോട്ടു നയിക്കുന്നത്.
2009 മാര്‍ച്ച് 29-ന് എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം (നെടുമ്പാശ്ശേരി), മുടിക്കല്‍ (പെരുമ്പാവൂര്‍) എന്നീ പ്രദേശങ്ങളില്‍ ടി. ആരിഫലി സാഹിബ് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച പാലിയേറ്റീവ് സെന്ററുകള്‍ ഇന്ന് 23 യൂനിറ്റുകളിലായി 'തണല്‍ പാലിയേറ്റീവ് & പാരാപ്ലീജിക് കെയര്‍ സൊസൈറ്റി' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗീകൃത എന്‍.ജി.ഒയാണ്.
ഒരേസമയം ഇരുപത്തിയഞ്ച് രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ സാധിക്കുന്ന സൗകര്യമുള്ള രീതിയിലേക്ക് ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ സെന്റര്‍ വികസനം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രാരംഭ ഇടപെടല്‍ കേന്ദ്രം, ഡി അഡിക്ഷന്‍ സെന്റര്‍, സൈക്യാട്രിക് ഹോസ്പിറ്റല്‍, റിട്ടയര്‍മെന്റ് ലിവിങ്, ചില്‍ഡ്രന്‍സ് വില്ലേജ്, ജെറിയാട്രിക് കെയര്‍ സെന്റര്‍ എന്നിവയാണ് പീസ് വാലിയുടെ ഭാവി പദ്ധതികള്‍. പതിനഞ്ചു ലക്ഷത്തോളം രൂപയാണ് പീസ് വാലിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ പ്രതിമാസം വേണ്ടിവരുന്നത്. സമൂഹത്തിന്റെ നന്മയാണ് പീസ് വാലിയുടെ പ്രവര്‍ത്തന മൂലധനം. കോതമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്റെ ആദ്യ സംരംഭമാണ് പീസ് വാലി. എം.കെ അബൂബക്കര്‍ ഫാറൂഖി (രക്ഷാധികാരി), പി.എം അബൂബക്കര്‍ (ചെയര്‍മാന്‍), എം.എം ഷാജഹാന്‍ നദ്‌വി (സെക്രട്ടറി), റിയാദ് കുന്നത്താന്‍ (ട്രഷറര്‍), കെ.എ ശമീര്‍ കാനംപുറം (വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ്), എഞ്ചിനീയര്‍ സാബിത് ഉമര്‍ (പ്രൊജക്റ്റ് കോഡിനേറ്റര്‍), എം.എം. ശംസുദ്ദീന്‍ നദ്‌വി (പ്രോഗ്രാം കോഡിനേറ്റര്‍) എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സമിതിയാണ് പീസ് വാലിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments