കോവിഡീയം
അയഞ്ഞും മുറുകിയും കഴുത്തില്‍
മുട്ടുകാലൂന്നും ലോക്ക് ഡൗണുകള്‍
ശ്വാസം നിലച്ചു രാസലായനി തളിച്ച്
ആഴത്തില്‍ താഴ്ത്തപ്പെടുന്ന
കിളി പോയ ഡാറ്റകള്‍ നമ്മള്‍
പുറമെ പ്രണയ ഭാവങ്ങള്‍
പുര നിറഞ്ഞു തപ്ത നിശ്വാസങ്ങള്‍
അസാധാരണ കാലത്തെ
അസ്തിത്വ നിലവിളികളില്‍
ഹൃദയങ്ങള്‍ ബ്രേക്ക് ഡൗണുകള്‍
ശീതീകരിച്ച സൂക്ഷ്മതകളില്‍
ശാരീരിക അകലങ്ങള്‍
അകലാന്‍, അകറ്റപ്പെടാന്‍
ആധികാരിക ന്യായങ്ങള്‍
മഹാമാരിതന്‍ രാഷ്ട്രീയ പ്രയോഗങ്ങള്‍
സ്വകാര്യതകള്‍ക്ക് മേല്‍
വെട്ടുകിളികള്‍ പുതയുന്നു
ആകുലതകളെ വിരലുകളില്‍
കോര്‍ത്തു പിണച്ചു നമ്മള്‍
അണുനാശിനിയില്‍ വെന്ത്
കരസ്പര്‍ശങ്ങള്‍ അളക്കാനാവാതെ
നമ്മുടെ ഊഷ്മാവുകള്‍
ജീവിതം ശീലിപ്പിച്ച മുഖംമൂടികള്‍ക്കു മേല്‍
വീണ്ടും മുഖംമൂടി ശീലകള്‍
പുറമെ പറയാനൊക്കാ വ്യഥകളാല്‍
ആര്‍ത്തനാദങ്ങള്‍ അമര്‍ത്തിപ്പിടിക്കുന്ന
വായിക്കാനാകാത്ത വരണ്ട ചുണ്ടുകള്‍
ഗുപ്ത നിശ്വാസ നീരാവിയില്‍
അളക്കാനൊക്കാ ഊര്‍ജങ്ങളാല്‍
പാദങ്ങള്‍ വെന്തു പൊള്ളി
കാതങ്ങള്‍ താണ്ടുന്ന പൗരവിലാപങ്ങള്‍
സാമൂഹിക അകലങ്ങള്‍ അളന്നു തീര്‍ക്കുന്നു.
Comments