Prabodhanm Weekly

Pages

Search

2020 ജൂലൈ 10

3159

1441 ദുല്‍ഖഅദ് 18

കേരള മീഡിയ അക്കാദമിയില്‍ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്, ടി.വി ജേണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേണലിസം & കമ്യൂണിക്കേഷന്‍ കോഴ്സ്. ഒരു വര്‍ഷമാണ് കോഴ്സ്  ദൈര്‍ഘ്യം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 31.5.2020-ല്‍ 35 വയസ്സ് കവിയരുത്. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവേശന പരീക്ഷ. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും http://keralamediaacademy.org/ എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 300 രൂപ. പൂരിപ്പിച്ച അപേക്ഷാഫോറം 2020 ജൂലൈ 24-ന് വൈകീട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: [email protected] .

 

ജപ്പാനില്‍ പഠിക്കാം

ജപ്പാന്‍ യൂനിവേഴ്‌സിറ്റികളിലെ പി.എച്ച്.ഡി, മാസ്റ്റേഴ്സ് ബിരുദം,  ബിരുദ കോഴ്സുകള്‍ക്ക് ന്യൂദല്‍ഹിയിലെ ജപ്പാന്‍ എംബസി അപേക്ഷ ക്ഷണിച്ചു. മിനിമം മാര്‍ക്ക് 65 ശതമാനം. ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ നല്‍കാനുള്ള അവസാന തീയതി ആഗസ്റ്റ് 17.  മാസ്റ്റേഴ്സ് ബിരുദം, പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് ജൂലൈ 9 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ https://www.in.emb-japan.go.jp/itprtop_en/index.html  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമാണ്.

 

NIFTEM-ല്‍ ഉപരിപഠനം

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രെനര്‍ഷിപ്പ്  & മാനേജ്‌മെന്റ്  (NIFTEM) ബി.ടെക്, എം.ടെക്, പി.എച്ച്.ഡി, എം.ബി.എ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ വിളിച്ചു. എം.ടെക് - പി.എച്ച്.ഡി പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷ നല്‍കാം. GATE സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് എം.ടെക് പ്രവേശന റാങ്ക് ലിസ്റ്റ് തയാറാക്കുക. ഫുഡ് ടെക്‌നോളജി & മാനേജ്‌മെന്റ്, ഫുഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്‌മെന്റ്, ഫുഡ് പ്രോസസ് എഞ്ചിനീയറിംഗ് & മാനേജ്‌മെന്റ്, ഫുഡ് പ്ലാന്റ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് തുടങ്ങി അഞ്ച് മേഖലയിലാണ് രണ്ടു വര്‍ഷ എം.ടെക് സ്‌പെഷ്യലൈസേഷനുകള്‍. ജെ.ഇ.ഇ 2020-ന്റെ അടിസ്ഥാനത്തിലാണ് ബി.ടെക് കോഴ്‌സിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.niftem.ac.in/site/niftem_home.aspx എന്ന വെബ്‌സൈറ്റ് കാണുക. ഹെല്‍പ് ഡെസ്‌ക്: ഫോണ്‍ 0130228-1100/1101, ഇമെയില്‍: [email protected].  അപേക്ഷാ ഫീസ് 1000 രൂപ. ഫീസ് ഇളവ്, സ്‌റ്റൈപ്പന്റ് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

IGNOU പ്രവേശനം

രാജ്യത്തെ ഏറ്റവും വലിയ ഓപ്പണ്‍ സര്‍വകലാശാലയായ ഇന്ദിരാ ഗാന്ധി നാഷ്‌നല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി 2020 അധ്യയന വര്‍ഷത്തേക്കുള്ള വിദൂര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പി.ജി, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ജൂലൈ 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ http://www.ignou.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

ദല്‍ഹി ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ എം.എസ്.സി

ദല്‍ഹി ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി 2020 അധ്യയന വര്‍ഷത്തെ എം.എസ്.സി, എം.ടെക്, പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മാത്ത്‌സ്, ഫിസിക്‌സ്, ബയോ ടെക്‌നോളജി വിഷയങ്ങളിലാണ് എം.എസ്.സി നല്‍കുന്നത്. 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബി.എസ്.സിയാണ് യോഗ്യത. പതിനെട്ടില്‍ പരം മേഖലയിലേക്കാണ് എം.ടെക് പ്രവേശനം. വാഴ്സിറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. എം.ടെക് പ്രവേശനത്തിന് ഗേറ്റ് സ്‌കോറും അടിസ്ഥാനമാക്കും. വിവരങ്ങള്‍ക്ക് http://www.dtu.ac.in/ സന്ദര്‍ശിക്കുക. ഈ മാസം 20 വരെ അപേക്ഷ സമര്‍പ്പിക്കാം..

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (9-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

താഴോട്ടു നോക്കൂ, സമാധാനമുണ്ടാകും
അബ്ദുര്‍റഹ്മാന്‍ ചെറുവാടി