Prabodhanm Weekly

Pages

Search

2020 മെയ് 15

3152

1441 റമദാന്‍ 22

CCMT - 2020

റഹീം ചേന്ദമംഗല്ലൂര്‍


CCMT - 2020 ചോയ്സ് ഫില്ലിംഗ് രജിസ്‌ട്രേഷന്‍ നടപടികള്‍ നീട്ടിവെച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് https://ccmt.nic.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. രാജ്യത്തെ അമ്പതില്‍ പരം സ്ഥാപനങ്ങളിലെ എം. ടെക്ക്/എം. ആര്‍ക്ക്/എം. പ്ലാന്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഇതിലൂടെ സാധിക്കും. എന്‍. ഐ. ടികള്‍, ഐ. ഐ. ടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് 2018,19,20 വര്‍ഷങ്ങളിലെ ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. എന്‍. ഐ. ടി ആന്ധ്രാപ്രദേശ്, സ്‌കൂള്‍ ഓഫ് പ്ലാനിങ് & ആര്‍ക്കിടെക്ചര്‍ ഭോപ്പാല്‍ ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങള്‍ പുതുതായി ഈ വര്‍ഷം ഉള്‍പ്പെട്ടിട്ടുണ്ട്. ഡോക്യുമെന്റ് വെരിഫിക്കേഷന് ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാളവ്യ നാഷ്നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (MNIT Jaipur) യാണ് അഡ്മിഷന്‍ കൗണ്‍സലിംഗ് സംഘടിപ്പിക്കുന്നത്. അന്വേഷണങ്ങള്‍ [email protected]  എന്ന മെയിലിലേക്ക് അയക്കാം.

 

ശ്രീചിത്രയില്‍ എം. ഫില്‍, പി. എച്ച്. ഡി പ്രവേശനം

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്നോളജിയില്‍ എം. ഫില്‍, പി. എച്ച്. ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 25 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സ്ട്രീം, യോഗ്യത,  മാനദണ്ഡങ്ങള്‍ അടങ്ങിയ വിശദമായ വിജ്ഞാപനം www.sctimst.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പി. എച്ച്. ഡി - 1000, എം. ഫില്‍ - 500 എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: [email protected], ഫോണ്‍: 0471 - 2524269/649/289

 

ശാസ്ത്ര - സാങ്കേതിക വിഷയങ്ങളില്‍ ഉന്നത പഠനം 

അക്കാദമി ഓഫ് സയന്റിഫിക് & ഇന്നൊവേറ്റിവ് റിസര്‍ച്ച് (ACSIR) ശാസ്ത്ര -  സാങ്കേതിക വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ്, എം. ടെക്ക്, പി. എച്ച്. ഡി കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ജൂണ്‍ 15 - 17 തീയതികളിലായി പ്രവേശന പരീക്ഷ നടക്കും. ACSIR  അക്കാദമി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കും. വിശദ വിവരങ്ങള്‍ www.acsir.res.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. http://acsir.res.in/admission-process/  എന്ന ലിങ്കിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി മെയ് 28. ഇമെയില്‍: [email protected]

 

എം. എസ്. സി നഴ്‌സിംഗ് ചെയ്യാം

പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ & റിസര്‍ച്ച് (PGIMER) ചണ്ഡീഗഢ് നല്‍കുന്ന എം. എസ്. സി നഴ്‌സിംഗ് കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. ജൂണ്‍ 14 -ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 18. അപേക്ഷാ ഫീസായ 1500 രൂപ ഓണ്‍ലൈനായി അടക്കാം. വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ് വെബ്സൈറ്റില്‍ ലഭ്യമാണ്: www.pgimer.edu.in, ഫോണ്‍ : 0172 - 2755257

 

ഐ. സി. എം. ആര്‍ റിസര്‍ച്ച് ഫെലോഷിപ്പ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) ബയോമെഡിക്കല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സസ് മേഖലകളില്‍ ഗവേഷണത്തിന് ഫെലോഷിപ്പുകള്‍ നല്‍കുന്നു. ദേശീയ തലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ചെന്നൈ, ബംഗ്ലൂരു, ഹൈദറാബാദ് ഉള്‍പ്പെടെ 12 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം. എസ്. സി/ എം. എയാണ് യോഗ്യത. വിവരങ്ങള്‍ക്ക്: https://www.icmr.gov.in/, http://pgimer.edu.in.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 27.

 

CITD - ഓണ്‍ലൈന്‍ കോഴ്സുകള്‍ 

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍ (CITD) ഹൈദറാബാദ് ടൂള്‍ എഞ്ചിനീയറിംഗ്, ഇ. എസ്. ഡി. എം, മെക്കാട്രോണിക്‌സ് എന്നിവയില്‍ ഓണ്‍ലൈന്‍ പരിശീലന കോഴ്സുകള്‍ നല്‍കുന്നു. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചയാണ് ബാച്ചുകള്‍ ആരംഭിക്കുക. വിശദ വിവരങ്ങള്‍ക്ക് https://www.citdindia.org/pdfs/courses-in-vlsi-es.pdf കാണുക. ഒരു മാസമാണ് കോഴ്‌സ് കാലാവധി.

 

അപേക്ഷാ തീയതി നീട്ടി 

എന്‍. സി. ഇ. ആര്‍. ടി അധ്യാപക പരിശീലന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം മെയ് 30 വരെ നീട്ടി. അപേക്ഷ നല്‍കാനും മറ്റ് വിശദ വിവരങ്ങള്‍ക്കും www.cee.ncert.gov.in  എന്ന വെബ്സൈറ്റ് കാണുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (38-41)
ടി.കെ ഉബൈദ്‌